നിങ്ങളുടെ ഫാൻസിനെ എനിക്ക് പേടിയാണെന്ന് പറഞ്ഞപ്പോൾ; മോഹൻലാലിനോടുള്ള ബഹുമാനത്തിന് കാരണം; ഷക്കീല

‌ഛോട്ടാ മുംബെെ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷക്കീല.

സോഫ്റ്റ് പോൺ ചുവയുള്ള സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ഷക്കീല. അന്നും ഇന്നും ഷക്കീല എന്ന പേര് സിനിമാ ലോകത്ത് സുപരിചിതമാണ്. സിൽക് സ്മിതയ്ക്ക് പകരക്കാരിയായാണ് ഷക്കീലയെ തുടക്കകാലത്ത് സിനിമാ ലോകം കണ്ടിരുന്നത്.

ഷക്കീല അഭിനയിച്ച ആദ്യ സിനിമ പ്ലേയർ ​ഗേൾസിൽ സിൽക് സ്മിതയായിരുന്നു പ്രധാന വേഷം ചെയ്തത്. സിൽക് സ്മിത കരിയറിൽ താഴ്ച നേരിടവെയാണ് ഷക്കീലയുടെ ഉയർച്ച. എന്നാൽ ഷക്കീലയേക്കാളും വലിയ താരമൂല്യം സിൽക് സ്മിതയ്ക്കായിരുന്നു.

 തമിഴ്, തെലുങ്ക് സിനിമകളിൽ ചെറിയ വേഷം ചെയ്താണ് ഷക്കീല പിന്നീട് കരിയറിൽ പിടിച്ച് നിന്നത്

സിൽക് സ്മിതയുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ പക്ഷെ ഷക്കീലുയുടെ ജീവിതത്തിൽ സംഭവിച്ചില്ല. കൈ വിട്ടുപോവുമായിരുന്ന ജീവിതം ഷക്കീല തിരിച്ചു പിടിച്ചു. താൻ സിനിമാ ലോകത്ത് എ സിനിമകളിൽ ദുരുപയോ​ഗപ്പെടുകയാണെന്ന് മനസ്സിലാക്കിയ ഷക്കീല മലയാളം സിനിമകളിലേ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ് പിൻമാറി.

കുറേ നാളേക്ക് സിനിമകളിൽ ഷക്കീലയെ കണ്ടതില്ല. അപ്പോഴേക്കും ബന്ധുക്കളുമായി അകന്ന് ഷക്കീല ജീവിതത്തിൽ ഒറ്റപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ ചെറിയ വേഷം ചെയ്താണ് ഷക്കീല പിന്നീട് കരിയറിൽ പിടിച്ച് നിന്നത്. മലയാളത്തിൽ നിന്ന് പൂർണമായും അവർ മാറി നിന്നു.

മിനുട്ടുകൾ മാത്രമേ ഈ മോഹൻലാൽ ചിത്രത്തിൽ ഷക്കീല അഭിനയിച്ചുള്ളൂ

ഏറെ വർഷങ്ങൾക്ക് ശേഷം ഷക്കീല മുഖം കാണിച്ച മലയാള സിനിമയായിരുന്നു ചോട്ടാ മുംബെെ. സിനിമയിൽ ഷക്കീലയായി തന്നെയാണ് നടി അഭിനയിച്ചത്. മിനുട്ടുകൾ മാത്രമേ ഈ മോഹൻലാൽ ചിത്രത്തിൽ ഷക്കീല അഭിനയിച്ചുള്ളൂ.

എന്നാൽ ഈ സീൻ വൻ ഹിറ്റായി. ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷക്കീല. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

മോഹൻലാലിന്റെ ഫാനാണ് താനെന്ന് ഷക്കീല

മോഹൻലാലിന്റെ ഫാനാണ് താനെന്ന് ഷക്കീല വ്യക്തമാക്കി. പുതുമുഖങ്ങളിൽ ആരോടും തനിക്ക് വലിയ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ ഷക്കീല അതിന് കാരണമെന്തെന്നും പറഞ്ഞു. 'ഇപ്പോൾ ഞാൻ ദുൽഖറെന്ന് പറഞ്ഞാലും അവനൊരു കുട്ടി പയ്യനാണ്. പക്ഷെ നമ്മളെക്കാളും പ്രായമുള്ള ആർട്ടിസ്റ്റിനെ അങ്ങനെ ആരാധിക്കാൻ പറ്റൂ'

 ഒന്നും പേടിക്കേണ്ട ഇറ്റ്സ് ഓക്കെ എന്നാണ് പറഞ്ഞത്

'ഛോട്ടാ മുംബൈയിൽ ലാലേട്ടനെ കണ്ടപ്പോൾ വയറ്റിൽ പൂമ്പാറ്റകളോടി. പക്ഷെ അന്ന് പേടിയായിരുന്നു. ഒരു സൂപ്പർസ്റ്റാറല്ലേ. സിനിമയിൽ അദ്ദേഹം പറയുന്ന ഡയലോ​ഗ് കിന്നാരത്തുമ്പികൾ മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ടെന്നാണ്. ഈ ഡയലോ​ഗ് വേണ്ടെന്ന് പറഞ്ഞപ്പോൾ കുഴപ്പമില്ല ഞാനാ സിനിമ കണ്ടിട്ടുണ്ടെന്ന് ലാൽ സർ പറഞ്ഞു'

'നിങ്ങളെ ഫാൻസുണ്ട് സാർ, എനിക്ക് പേടിയാണെന്ന് പറഞ്ഞപ്പോൾ ഒന്നും പേടിക്കേണ്ട ഇറ്റ്സ് ഓക്കെ എന്നാണ് പറഞ്ഞത്. പിന്നെ താഴെ വന്ന് എന്നെ കാറിൽ കയറ്റി വിട്ടു. അതാണ് എനിക്കദ്ദേഹത്തോടുള്ള ബഹുമാനം'

ദ്ദേഹം എവറസ്റ്റിന്റെ ഉയരത്തിലാണ്. ഞാനതിന് അടുത്ത് പോലുമല്ല

'ഛോട്ടാ മുംബെെയിൽ ഞാൻ അഭിനയിക്കാനെത്തിയപ്പോൾ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തേക്കാളും ഫാൻസ് എനിക്കുണ്ടെന്ന് ഒരിക്കലും ഞാൻ പറയില്ല. അദ്ദേഹം എവറസ്റ്റിന്റെ ഉയരത്തിലാണ്. ഞാനതിന് അടുത്ത് പോലുമല്ല,' ഷക്കീല പറഞ്ഞു.

മലയാള സിനിമയിൽ നിന്ന് വിട്ടു നിന്നതിന്റെ കാരണം മുമ്പൊരിക്കൽ ഷക്കീല വെളിപ്പെടുത്തിയിരുന്നു.

പല സിനിമകളിലും തന്റെ അനുവാദ​ഗമില്ലാത മോശം സീനുകൾ കൂട്ടിച്ചേർത്തു. ഡ്യൂപ്പിനെ വെച്ച് അശ്ലീല രം​ഗങ്ങൾ തന്റെ പേരിൽ ചിത്രീകരിച്ചു. ഇതോടെയാണ് സിനിമകളിൽ നിന്ന് മാറി നിൽക്കാൻ തീരുമാനച്ചതെന്നായിരുന്നു ഷക്കീല വ്യക്തമാക്കിയിരുന്നു.

Read more about: shakeela mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X