മുന്‍കാമുകന്‍ ഭാര്യയുമായി എന്റെ അടുത്ത് വന്നു; അവരുടെ മക്കള്‍ എന്നെ പെമ്മി എന്നാണ് വിളിക്കുന്നതെന്ന് ഷക്കീല

മാദക സുന്ദരിയായിട്ടാണ് നടി ഷക്കീല അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് മലയാളത്തില്‍ നിന്നും ഇറങ്ങിയ ബിഗ്രേഡ് സിനിമകളിലെ നായികയായിരുന്ന ഷക്കീലയെ പലരും ചൂഷണം ചെയ്യുകയായിരുന്നു. ഇപ്പോള്‍ അത്തരം സിനിമകള്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല ഷക്കീലയോടുള്ള സമീപനത്തിലും മാറ്റം വന്ന് തുടങ്ങിയിരിക്കുകയാണ്.

അടുത്തിടെയാണ് അവതാരകയായിട്ടും അല്ലാതെയും ഷക്കീല സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വന്ന ഷക്കീലയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. അതേ സമയം തന്റെ ജീവിതത്തെ കുറിച്ചും പ്രണയങ്ങളെ കുറിച്ചുമൊക്കെ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടിയിപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ

ഷക്കീലയുടെ ഏറ്റവും ഹിറ്റ് ഡയലോഗാണ് 'തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ', എന്നത്. ശരിക്കും ഈ ഡയലോഗ് പറയുമ്പോള്‍ അതിന്റെ അര്‍ഥം എന്താണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. ഈ സീന്‍ എവിടെയാണ് വരുന്നതെന്നോ, എന്തിനാണ് ഞാനീ ഡയലോഗ് പറഞ്ഞതെന്നോ എനിക്ക് അറിയില്ലെന്നാണ് ഷക്കീല പറഞ്ഞത്.

മലയാളികളോട് തനിക്കുള്ള സ്‌നേഹം ഒരിക്കലും പോകില്ലെന്നാണ് നടി പറയുന്ന

ജനിച്ചതും വളര്‍ന്നതുമൊക്കെ ചെന്നൈയിലാണെങ്കിലും പേര് കിട്ടിയത് കേരളത്തില്‍ നിന്നാണ്. എല്ലായിപ്പോഴും എനിക്ക് നന്ദിയുള്ളത് കേരളത്തിലുള്ളവരോടാണ്. പല സാഹചര്യങ്ങളിലും ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ സമയത്തും തനിക്ക് ഭക്ഷണവുമായി വന്നത് ഒരു മലയാളിയായിരുന്നു. അങ്ങനെ കേരളത്തിനോടും മലയാളികളോടും തനിക്കുള്ള സ്‌നേഹം ഒരിക്കലും പോകില്ലെന്നാണ് നടി പറയുന്നത്. ഇതിനൊപ്പം തന്റെ പ്രണയത്തെ കുറിച്ചും ഷക്കീല വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രണയം ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നാണ് ഷക്കീല പറയുന്നത്

ഭക്ഷണം ഇല്ലാതെയും മൊബൈല്‍ ഇല്ലാതെയും ജീവിക്കാന്‍ സാധിക്കും. പക്ഷേ പ്രണയം ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതിനെ കുറിച്ചും അഭിമുഖത്തിനിടെ ഷക്കീല വെളിപ്പെടുത്തിയിരുന്നു. 'ഒത്തിരി പ്രണയവും പ്രണയനഷ്ടങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം അടുത്തതിലേക്ക് പോകും. ഇപ്പോഴും പ്രണയത്തിലാണ്.

ഒരു സമയത്ത് ഒരാളെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളു

പിന്നെ പ്രണയിക്കുന്ന കാര്യത്തില്‍ ഞാന്‍ ലോയലാണ്. ഒരു സമയത്ത് ഒരാളെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളു. അത് പോയി കഴിയുമ്പോഴാണ് അടുത്തതിലേക്ക് പോകുന്നത്. ആരെ പ്രണയിച്ചാലും വേറെ ആരെങ്കിലും കുറച്ച് ഹാന്‍ഡ്‌സം ആയി വന്നെന്ന് കരുതി അവരെ ഇഷ്ടപ്പെടാന്‍ പോകില്ല. എന്റെ ശ്രദ്ധ മുഴുവന്‍ ഞാനപ്പോള്‍ സ്‌നേഹിക്കുന്ന ആണ്‍സുഹൃത്തില്‍ മാത്രമായിരിക്കുമെന്ന്', ഷക്കീല പറയുന്നു.

കാമുകന്മാരുമായിട്ടുമൊക്കെ ഞാന്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്

'മുന്‍പ് ഉണ്ടായിരുന്ന കാമുകന്മാരുമായിട്ടുമൊക്കെ ഞാന്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അവരൊക്കെ ഭാര്യമാരുടെ കൂടെ എന്റെ വീട്ടില്‍ വരാറുണ്ട്. കഴിഞ്ഞ ആഴ്ച എന്റെയൊരു മുന്‍കാമുകന്റെ ഭാര്യയുടെ പിറന്നാള്‍ അറേഞ്ച് ചെയ്ത് കൊടുത്തത് ഞാനാണ്. ആ ഫങ്ക്ഷന് ഞാനും പോയി. അവരുടെ മക്കള്‍ എന്നെ പെമ്മി (പെരിയമ്മ) എന്നാണ് വിളിക്കുന്നത്.

എനിക്ക് ഒരാളോള് പ്രണയം തോന്നണമെങ്കില്‍ സ്‌നേഹം മാത്രം മതി. അദ്ദേഹം പൊക്കം കുറഞ്ഞതോ കൂടിയതോ മറ്റ് എന്താണെങ്കിലും കുഴപ്പമില്ല. ആകെ സ്‌നേഹം മാത്രം ഉണ്ടായിരുന്നാല്‍ മതിയെന്നാണ്', ഷക്കീല പറയുന്നത്.

More from Filmibeat

Read more about: shakeela ഷക്കീല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X