എനിക്ക് പറ്റിയ തെറ്റ് ഇനി ആര്‍ക്കും പറ്റരുത്; ജീവിച്ചിരിക്കുമ്പോള്‍ ഇത് പുറത്ത് വരുന്നതില്‍ സന്തോഷം; ഷക്കീല

ഒരു കാലത്ത് തെന്നന്ത്യയില്‍ സിനിമയിലെ മാദക സുന്ദരിയായി അറിയപ്പെട്ടിരുന്ന നടി ഷക്കീലയുടെ ജീവിതം പലരും ചൂഷണം ചെയ്തിരുന്നു. ഇപ്പോള്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് ഒതുങ്ങി കൂടിയിരിക്കുകയാണ് ഷക്കീല. എങ്കിലും ഈ ദിവസങ്ങളില്‍ നടിയെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ വീണ്ടും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.

ഷക്കീലയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ബയോപിക് റിലീസിന് ഒരുങ്ങുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടി റിച്ച ചദ്ദയാണ് കേന്ദ്രകഥാപാത്രമായ ഷക്കീലയുടെ റോളില്‍ എത്തുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ ബയോപിക് ഒരുക്കിയതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് ഷക്കീലയിപ്പോള്‍.

ഉപദേശങ്ങളുമായി ഷക്കീല

ഷക്കീലയുടെ തൊണ്ണൂറകളിലും രണ്ടായിരത്തിലും ജീവിതത്തെ ആസ്പദമാക്കിയാണ് ബയോപിക് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്ത് ലംങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 25 ന് റിലീസ് ചെയ്യും. ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കേ നിരവധി കാര്യങ്ങളാണ് ഷക്കീല തുറന്ന് പറഞ്ഞത്. പുതിയതായി സിനിമാ ലോകത്തെ പ്രവേശിക്കാന്‍ കാത്ത് നില്‍ക്കുന്നവരോടും പഠിച്ച് കൊണ്ടിരിക്കുന്നവരോടും സ്വന്തം അനുഭവങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങല്‍ നടി സൂചിപ്പിച്ചിരുന്നു. തന്നെക്കുറിച്ച് മോശമായി ഒന്നും എഴുതാത്തതിന് മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് നടി.

 ഉപദേശങ്ങളുമായി ഷക്കീല

'എന്നെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്കുണ്ട്. അതിനാല്‍ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നില്ല എനിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് ഷക്കീല പറയുന്നു.

ഉപദേശങ്ങളുമായി ഷക്കീല

ഭാവിയില്‍ സിനിമയിലേക്ക് വരുന്ന നടിമാരോടും പഠിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരോടും തനിക്ക് പറയാനുള്ളതിനെ കുറിച്ചും ഷക്കീല വ്യക്തമാക്കി. തനിക്ക് പറ്റിയപോലുള്ള തെറ്റുകള്‍ സംഭവിക്കരുതെന്നും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക. അതാണ് എന്റെ ആത്മകഥയിലും എഴുതിയിരിക്കുന്നത്. ഞാന്‍ സിനിമ കണ്ടു. അതില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നല്‍കുന്ന ഒരു സന്ദേശം ഉണ്ട്. അതില്‍ ഞാന്‍ സന്തോഷിക്കുകയാണ്' എന്നും ഷക്കീല സൂചിപ്പിച്ചു.

Recommended Video

Theerdha Ambily's Facebook Post About Unknown Shakeela Life
ഉപദേശങ്ങളുമായി ഷക്കീല

സിനിമാ മോഹം കൊണ്ട് നടന്ന് പത്താം ക്ലാസില്‍ തോറ്റതോടെയാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. സില്‍ക്ക് സ്മിതയുടെ അനിയത്തി വേഷത്തിലൂടെയാണ് ഷക്കീല വെള്ളിത്തിരയിലെത്തുന്നത്. സെക്‌സ് എജ്യൂക്കേഷണല്‍ മൂവിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സിനിമകളിലെന്നായിരുന്നു ഷക്കീല അഭിനയിച്ച ആദ്യ ചിത്രമായ 'പ്ലേ ഗേള്‍സ്'. കൂടുതലും എ സര്‍ട്ടിഫിക്കറ്റിലുള്ള സിനിമകളില്‍ അഭിനയിച്ചത് വീട്ടിലെ ദാരിദ്ര്യം ഓര്‍ത്തിട്ടാണെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും ഷക്കീല തുറന്ന് പറഞ്ഞിട്ടുണ്ട്.

Read more about: shakeela ഷക്കീല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X