For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടികൾ വേണ്ടെന്നത് എന്റെ ഉറച്ച തീരുമാനം ആയിരുന്നു; തുറന്ന് പറഞ്ഞ് ഷക്കീല

  |

  സിനിമാ ലോകത്ത് സിനിമയേക്കാൾ നാടകീയമായി ജീവിതം മാറിയ താരങ്ങളും ഉണ്ട്. പ്രത്യേകിച്ചും നടിമാരുടെ ജീവിതത്തിലാണ് അപ്രതീക്ഷിത തിരിച്ചടികളും പ്രശ്നങ്ങളും പലപ്പോഴും ഉണ്ടാവുന്നത്. നടൻമാർ താരങ്ങളായി കുറേക്കാലം പ്രേക്ഷക മനസ്സിൽ നിൽക്കുമ്പോൾ നടിമാർക്ക് കരിയറിൽ പെട്ടെന്നുള്ള ഉയർച്ചയുണ്ടാവുകയും പിന്നീട് കരിയറിൽ താഴ്ച സംഭവിക്കുമ്പോൾ ജീവിതം വഴിമുട്ടുന്ന സാഹചര്യങ്ങളും നേരത്തെ സിനിമാ ലോകത്തുണ്ടായിട്ടുണ്ട്.

  Also Read: ഹാ മ്മളെ മമ്മുട്ടി അല്ലേ ആ പോണത്! കോപ്രായം കളിച്ചു നടന്നാല്‍ മതിയോ? നിര്‍മല്‍ പാലാഴി പറയുന്നു

  നടി ഷക്കീലയുടെ ജീവിതവും ഇത്തരത്തിൽ അതിനാടകീയതകൾ നിറഞ്ഞതായിരുന്നു. ഒരു കാലത്ത് മാദക താരമായി നിറഞ്ഞ് നിന്ന ഷക്കീല മലയാള സിനിമയിൽ അലയൊലികൾ തീർ‌ത്തിരുന്നു. മലയാളത്തിൽ സിനിമകൾ തുടരെ പരാജയപ്പെട്ട് കൊണ്ടിരിക്കുകയും സിനിമാ വ്യവസായം പ്രതിസന്ധിയിൽ ആവുകയും ചെയ്ത് കാലത്താണ് ഷക്കീലയുടെ സിനിമകൾ നിറഞ്ഞ സദസ്സിൽ ഓടിയത്. വാണിജ്യ പ്രതിസന്ധിയിൽ നിന്നും മലയാള സിനിമയെ സഹായിക്കാൻ ഷക്കീലയ്ക്ക് കഴിഞ്ഞു.

  Also Read: 12 വർഷമാണ് ഡിവോഴ്‌സിനായി അയാൾ എന്നെ നടത്തിച്ചത്, ഒറ്റപ്പെട്ട് പോയപ്പോൾ താങ്ങായത് അവരാണ്; ശ്രീവിദ്യ പറഞ്ഞത്

  ഇള മനസ്സേ കിള്ളാത്. സിസ്റ്റർ മരിയ, ഡ്രെെവിം​ഗ് സ്കൂൾ, കിന്നാരത്തുമ്പികൾ തുടങ്ങിയ സിനിമകളിലൂടെ ഷക്കീല തരം​ഗം സൃഷ്ടിച്ചു. അക്കാലത്ത് ഷക്കീല സിനിമകൾ ഹിറ്റായെങ്കിലും ഷക്കീല പൊതുസമൂഹത്തിന് സ്വീകാര്യ ആയില്ല. ഷക്കീല മോശം സ്ത്രീയാണെന്ന തരത്തിൽ പ്രചരണവും നടന്നു.

  നല്ല വേഷം ചെയ്ത സിനിമകൾ പോലും ഡ്യൂപ്പിനെ വെച്ച് മോശം രീതിയിൽ വന്നതോടെ ഷക്കീല മലയാഴ സിനിമയിൽ നിന്നും മാറി നിന്നും. ദീർഘ കാലം സിനിമകളിൽ ഷക്കീല അഭിനയിച്ചില്ല. ഇപ്പോൾ സിനിമകളിലും ടെലിവിഷൻ ഷോകളിലും വീണ്ടും സജീവമാവുകയാണ് ഷക്കീല.

  ഇപ്പോഴിതാ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷക്കീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് കുട്ടികൾ വേണ്ടെന്ന ഉറച്ച തീരുമാനം എടുത്തിരുന്നെന്നാണ് ഷക്കീല പറയുന്നത്. ബിഹൈന്റ്വുഡ്സിൽ നടി വനിത വിജയ കുമാറുമറിനെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ ആണ് ഷക്കീല ഇതേപറ്റി സംസാരിച്ചത്. വനിതയുെട ജീവിതത്തിലെ വിവാഹ മോചനങ്ങളെ പറ്റി സംസാരിക്കുകയായിരുന്നു ഷക്കീല.

  ഒരു വിവാഹ ബന്ധം മോശമായ അനുഭവമായതിന് ശേഷവും എന്തിനാണ് പിന്നെയും വിവാഹം കഴിച്ചത് എന്ന് വനിതയോട് ഷക്കീല ചോദിച്ചു. വിവാ​ഹത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ലെന്നാണ് വനിത നൽകിയ മറുപടി. ഇത് കേട്ട ഷക്കീല, ശരിയാണ് ഞാൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല, എനിക്ക് ലിവിം​ഗ് റിലേഷൻഷിപ്പും ബോയ്ഫ്രണ്ടും ഒക്കെയായിരുന്നു. അത് അങ്ങനെ തന്നെ പോവുന്നു എന്ന് തമാശയോടെ പറഞ്ഞു.

  പക്ഷെ നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടായിരുന്നല്ലോ എനിക്ക് കുഞ്ഞുങ്ങൾ വേണമായിരുന്നു അതിനാലാണ് വിവാഹം കഴിച്ചതെന്ന് എന്ന് വനിത പറഞ്ഞു. ശരിയാണ് അതിൽ ഞാൻ വളരെ ക്ലിയർ ആയിരുന്നു എന്ന് ഷക്കീലയും മറുപടി നൽകി. ഇരുവരും തമ്മിലുള്ള അഭിമുഖം ഇതിനകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളുമാണ് വനിത വിജയകുമാറും ഷക്കീലയും.

  അടുത്തിടെ ഷക്കീല കേരളത്തിൽ ചർച്ചാ വിഷയം ആയിരുന്നു. കോഴിക്കോട് മാളിൽ നടത്താനിരുന്ന പരിപാടിക്ക് ഷക്കീല വരുന്നത് കാരണം മാളുടമകൾ അനുമതി നിഷേധിച്ചു എന്നതായിരുന്നു ഇതിന് കാരണം. വിഷയത്തിൽ ഷക്കീലയും തന്റെ വിമർശനം വ്യക്തമാക്കിയിരുന്നു.

  Read more about: shakeela
  English summary
  Actress Shakeela Reveals She Didn't Wanted To Have Kids; Actress Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X