അവന്‍ എന്റെയാണെന്ന് അവർ പറയുമ്പോള്‍ തിരിച്ചു നല്‍കും, റോഡില്‍ കണ്ടാലും എടുക്കും; ഷക്കീല
ഒരു കാലത്ത് ഗ്ലാമര്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടിയാണ് ഷക്കീല. ബി-ഗ്രേഡ് മൂവീസ് എന്നറിയപ്പെടുന്ന ചിത്രങ്ങളിലൂടെ പ്രധാനമായും മലയാളത്തില്‍ അഭിനയിച്ച നടികൂടിയാണ് ഇവര്‍. കേരളത്തില്‍ ഒരുകാലത്ത് റിലീസായിരുന്ന സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളോട് വരെ ഷക്കീലയുടെ ചിത്രങ്ങള്‍ മത്സരിച്ചിട്ടുണ്ട്.
താന്‍ നീലചിത്രത്തിലാണ് അഭിനയിച്ചതെങ്കിലും അഭിനയിക്കുന്ന സമയത്ത് ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് നിന്ന് തനിക്ക് ഒരു മോശം പെരുമാറ്റവും അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് നടിമുമ്പ് പറഞ്ഞിട്ടുണ്ട്. തന്റെ സഹോദരന്‍ ഒരിക്കല്‍ നീല ചിത്രം കണ്ട് അതില്‍ തന്റെ മുഖം കണ്ടപ്പോള്‍ കരഞ്ഞുകൊണ്ട് വന്ന അനുഭവവും മുന്‍പൊരിക്കല്‍ ഷക്കീല പങ്കുവെച്ചിരുന്നു.

കുറച്ചുകാലമായി ഇത്തരം ചിത്രങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്ന ഷക്കീല ഇടക്ക് ചെറിയ കോമഡി വേഷങ്ങളിലും മറ്റും മാത്രമായി അഭിനയിച്ചിരുന്നു. കൂടുതലും തമിഴ് ടെലിവിഷന്‍ അല്ലെങ്കില്‍ യൂട്യൂബ് പരിപാടികളിലാണ് ഇന്ന് ഷക്കീലയെ കൂടുതലായും കാണുന്നത്. മനസില്‍ ഒത്തിരി പ്രണയവും സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ഷക്കീല. തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ചും ഷക്കീല തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള ആഗ്രഹം പങ്കുവെക്കുകയാണ് ഒരു അഭിമുഖത്തില്‍. ഭര്‍ത്താവ് കുട്ടികള്‍ ഒക്കെ ഉണ്ടായാല്‍ നന്നാവുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് തന്റെ ആഗ്രഹങ്ങള്‍ നടി പങ്കുവെച്ചത്. ' ഉറപ്പായും തോന്നിയിട്ടുണ്ട്. ഒരു കടയില്‍ പോയാല്‍ അവിടെ ആരുടെ കുട്ടിയെ കണ്ടാലും ആര് എടുത്ത് നില്‍ക്കുകയാണെങ്കിലും ഞാന്‍ പോയി വാങ്ങും,' എന്നാണ് ഷക്കീല മറുപടി പറഞ്ഞത്.
'ഒരു അഞ്ച് മിനുട്ട് ഞാന്‍ കുട്ടിയെ എടുത്ത് കൊഞ്ചിക്കും. അക്ക, അത് എന്റെ കുട്ടിയാണ് എന്ന് അവന്റെ അമ്മ എന്നോട് വന്ന് പറയുമ്പോള്‍ തിരിച്ചു കൊടുക്കും. റോഡിലും മറ്റും കുട്ടികളെ കാണുമ്പോളും ഇപ്പോഴും ചെന്ന് എടുക്കും. എനിക്ക് കുട്ടികള്‍ എന്ന് വെച്ചാല്‍ അത്രയും ഇഷ്ടമാണ്,' ഷക്കീല പറഞ്ഞു.
വിവാഹിതയല്ലാത്ത ഷക്കീല തന്റെ ചേട്ടന്റെ മകള്‍ ശീതളിനെ എടുത്ത് വളര്‍ത്തിയിരുന്നു. എന്നാല്‍ മകളുമായി അടുത്തിടെയുണ്ടായ ചെറിയ ഒരു പ്രശ്‌നത്തെതുടര്‍ന്ന് ആ ബന്ധം ഉപേക്ഷിച്ചെന്നും നടി പറഞ്ഞിരുന്നു. എന്തു പറഞ്ഞാലും അവള്‍ മകളെ പോലെ തന്നെയാണെന്നും ഷക്കീല പറഞ്ഞിരുന്നു. വളര്‍ത്തു മകള്‍ ഷക്കീലയെ മര്‍ദ്ദിച്ചെന്ന് വാര്‍ത്ത വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി നടി തന്നെ അക്കാലത്ത് രംഗത്തെത്തിയത്. ശീതള്‍ തന്നെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്നും വാക്ക് തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നുമാണ് ഷക്കീല വ്യക്തമാക്കിയത്.

താന്‍ ദത്തെടുത്ത മക്കളെ ഉപദേശിക്കുന്നത് അവരുടെ നല്ലതിന് വേണ്ടിയാണ്. അത് ആ അര്‍ത്ഥത്തില്‍ മനസിലാക്കുന്നവരും ഉണ്ട്. ശീതളിനോട് ഒരുപാട് സ്‌നേഹം കാണിച്ചിരുന്നു. എന്നാല്‍ വൈകി വരുന്നത് എന്താണെന്ന് ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായതെന്ന് അന്ന് ഷക്കീല പറഞ്ഞിരുന്നു. താന്‍ വളര്‍ത്തിയ മകള്‍ തന്റെ നേര്‍ക്ക് എങ്ങനെ കൈ വെക്കുമെന്നും അന്ന് ഷക്കീല ചോദിച്ചിരുന്നു.
ഷക്കീല ഒരുപാട് പേരെ ദത്തെടുത്തിട്ടുണ്ട്. അതില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ് അടക്കം നിരവധി പേര്‍ ഉണ്ട്. ഷക്കീലയുടെ ജീവിതം തന്നെ ഇവരെ ചുറ്റിപ്പറ്റിയായിരുന്നു എന്നും അവര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. കുടുംബമായി ഒക്കെ അകന്ന് കഴിയുകയാണ് നടി ഇപ്പോള്‍. തന്റെ ചേച്ചി തന്നോട് സംസാരിക്കാറില്ലെന്നും തന്നെ മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നതെന്നും ഷക്കീല ഒരിക്കല്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications