ചേട്ടന്റെ മകളെ എന്റെ വീട്ടിൽ നിന്നും ഹോസ്റ്റലിലാക്കി, ഇല്ലെങ്കിൽ അവളെക്കുറിച്ച് പറയുക...: ഷക്കീല

ഒരു കാലത്ത് ഷക്കീല സിനിമകൾ കേരളത്തിൽ തരം​ഗമായിരുന്നു. മാദകനായിക നടിയായി ഷക്കീല അറിയപ്പെട്ടു. ഒരു ഘട്ടത്തിൽ ഷക്കീല ചിത്രങ്ങൾ ഇല്ലാതായി. ഷക്കീല ചെന്നെെയിൽ തന്റേതായ ജീവിതത്തിലേക്ക് ഉൾവലിഞ്ഞു. ഇതിനിടെ കുടുംബം അകന്നു. ദാരിദ്രത്തിൽ വലഞ്ഞിരുന്ന കുടുംബത്തിന് വേണ്ടിയാണ് ബി ​ഗ്രേഡ് സിനിമകൾ ചെയ്തതെങ്കിലും പിന്നീട് വീട്ടുകാർ തന്നെ തള്ളിപ്പറഞ്ഞെന്ന് ഷക്കീല പറയുന്നു. പുതിയ അഭിമുഖത്തിൽ കുടുംബാം​ഗങ്ങളോടുള്ള അമർഷത്തെക്കുറിച്ച് ഷക്കീല മനസ് തുറക്കുന്നുണ്ട്.

കുടുംബം കെെവിട്ടതിൽ തനിക്ക് ദേഷ്യമുണ്ടെന്ന് ഷക്കീല പറയുന്നു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഷക്കീല മനസ് തുറന്നത്. എന്റെ കുടുംബം എന്നെ അം​ഗീകരിച്ചില്ല. എന്റെ പെെസയിലാണ് അവരൊക്കെ പഠിച്ചതും കല്യാണം കഴിച്ചതും. പക്ഷെ ആ കല്യാണത്തിന് പോലും എന്നെ വിളിച്ചില്ല. എന്റെ കല്യാണം നടക്കാത്തതിന്റെ കാരണം എന്താണ്. പ്രണയമൊക്കെ ഓക്കെ. പക്ഷെ കല്യാണക്കാര്യം വരുമ്പോൾ ഷക്കീലയാണ് എന്ന ചിന്ത.

Actress Shakeela

അപ്പോൾ പ്രണയിച്ചത് ഷക്കീലയെ അല്ലേ. ഇങ്ങനെ ജീവിതത്തിലെല്ലാം പ്രശ്നമാണ്. ഇപ്പോൾ എനിക്ക് തോന്നുന്നത് എനിക്ക് ഈ ബോഡി തന്ന് അനു​ഗ്രഹിച്ചെന്നാണ്. കുടുംബാം​ഗങ്ങളോ‌ട് എനിക്ക് വലിയ ദേഷ്യമുണ്ട്. പുറത്തുള്ളവർ എന്നെ എങ്ങനെ വേണമെങ്കിലും കാണട്ടെ. അവരുടെ മനസ് അവരുടെ ​​ഹൃദയം അവരുടെ കണ്ണ്. സിനിമാ രം​ഗം എനിക്ക് പ്രശസ്തിയും പണവുമാണ്. അതും കേരളത്തിൽ നിന്ന്. അപ്പോൾ എന്റെ സിനിമ വന്ന് കണ്ടവരെ എനിക്കെങ്ങനെ കുറ്റപ്പെടുത്താനാകും. അവരല്ലെ എന്നെ ഇവിടെ വരെ എത്തിച്ചത്.

കുടുംബമാണ് എന്നെ തള്ളിക്കളഞ്ഞത്. എപ്പോഴും എനിക്ക് ദേഷ്യം കുടുംബത്തോടാണ്. എന്റെ സിനിമ കണ്ട എല്ലാ പുരുഷൻമാരെയും ഞാൻ സ്നേഹിക്കുന്നു. എനിക്ക് കഴിഞ്ഞ കാര്യങ്ങളിൽ ഖേദമില്ല. എന്റെ ബോഡിയാണ് കാണിച്ചത്. എന്റെ അറിവോടെയാണ്. അറിയാതെ ക്യാമറ വെച്ച് എടുത്തതല്ലല്ലോയെന്ന് ഷക്കീല പറയുന്നു.

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ നിരവധി പേരെ ഞാൻ മക്കളായി കണ്ട് വളർത്തുന്നുണ്ട്. എന്റെ സ്വന്തം ചേട്ടന്റെ മകളെ ഞാൻ വളർത്തുന്നുണ്ട്. പക്ഷെ ഇപ്പോൾ അവളെ എന്റെ വീട്ടിൽ നിർത്താറില്ല. കാരണം നാളെ ആളുകൾ ഷക്കീലയുടെ വീട്ടിൽ വളർന്ന കുട്ടിയാണ്, ഇവൾ നന്നാകുമോ എന്ന് പറയും. അവളുടെ ജീവിതം എന്തിന് കളയണം എന്നോർത്ത് ഞാനവളെ ഹോസ്റ്റലിലാക്കിയെന്നും ഷക്കീല പറയുന്നു.

More from Filmibeat

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X