For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പഴയ കാലം ഓർത്തോളൂ, അതിൽ തെറ്റൊന്നുമില്ല; നിങ്ങളെല്ലാം മക്കളെ പോലെയെന്ന് ഷക്കീല

  |

  മലയാള സിനിമയിൽ ഒരു കാലത്ത് മാദക നടിയായി തിളങ്ങിയ താരമാണ് ഷക്കീല. ഷക്കീല സിനിമകൾ എന്ന ലേബലിൽ ബി ​ഗ്രേഡ് സിനിമകൾ വൻ ഹിറ്റായ ഓടിയ കാലവുമുണ്ടായിരുന്നു. സിൽക് സ്മിതയുടെ പിൻ​ഗാമി ആയാണ് സിനിമകളിൽ അക്കാലത്ത് ഷക്കീല അറിയപ്പെട്ടിരുന്നത്.

  മലയാളത്തിൽ നിരന്തരം ഇത്തരം സിനിമകൾ ചെയ്ത് വന്ന ഷക്കീല പെട്ടെന്നൊരു ദിവസം താൻ ഇനി സോഫ്റ്റ് പോൺ സിനിമകളിൽ അഭിനയിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. മലയാള സിനിമയുമായുള്ള ബന്ധം ഉപേക്ഷിച്ച് നടി തമിഴ്നാട്ടിൽ സ്വകാര്യ ജീവിതത്തിലേക്കൊതുങ്ങി. ഏറെ നാളുകൾക്ക് ശേഷം ചോട്ടാ മുംബൈ, തേജാഭായ് എന്നീ സിനിമകളിൽ ചെറിയ വേഷത്തിൽ ഷക്കീല എത്തി.

  Also Read: 'നാല് പ്രാവശ്യത്തോളം കരണത്തടിച്ച മഞ്ജു സോറി പറയാൻ വന്നപ്പോൾ ഞാൻ അവരെ തടഞ്ഞു'; കുഞ്ചാക്കോ ബോബൻ!

  ബി ​ഗ്രേ‍ഡ് സിനിമകളിൽ നിന്നും മാറി നിന്നത് ഷക്കീലയെ സാമ്പത്തികമായും ബാധിച്ചിരുന്നു. എന്നിരുന്നാലും തമിഴ്, തെലുങ്ക് സിനിമകളിൽ കോമഡി വേഷം ചെയ്ത് നടി കരിയറിൽ പിടിച്ചു നിന്നു. തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് ഷക്കീല. സിനിമയിലേക്ക് വരാനുണ്ടായ സാഹചര്യം, പ്രശസ്തിയിൽ അഭിരമിച്ച കാലഘട്ടം തുടങ്ങിയവയെക്കുറിച്ചൊക്കെ ഷക്കീല തുറന്ന് സംസാരിച്ചിട്ടുണ്ട്.

  Also Read: വീട്ടില്‍ കയറി വന്ന് വാങ്ങി പോയവരാണ്; കേസ് കൊടുത്താല്‍ ഞങ്ങള്‍ പേടിക്കുമെന്ന് കരുതി, ഡിംപിളിന്റെ അമ്മ പറയുന്നു

  മുമ്പൊരിക്കൽ ഒരു തമിഴ് ചാനലിന്റെ അഭിമുഖത്തിൽ ഷക്കീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിൽ ഒരു ആരാധകന്റെ കമന്റ് അവതാരക ഷക്കീലയെ വായിച്ച് കേൾപ്പിച്ചു. നിങ്ങളുടെ പഴയ കാലം ഞങ്ങൾ മറന്നു എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയും ഷക്കീല നൽകി. എന്റെ പഴയ കാലം ഓർക്കുന്നതിൽ തെറ്റില്ല. വേണമെങ്കിൽ അത് ഓർക്കൂ എന്നാണ് ഷക്കീല നൽകിയ മറുപടി.

  എന്റെ അച്ഛന്റെ കാലത്ത് നിങ്ങളെ തെറ്റായ രീതിയിലാണ് നോക്കിയിരുന്നത്. ഇപ്പോൾ അമ്മയെ പോലെ കാണുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വളരെ നന്ദി, പക്ഷെ നിങ്ങളുടെ അച്ഛൻ എന്തിനാണ് എന്നെ മോശമായി കണ്ടതെന്ന് അറിയില്ല. അന്നും എന്നെ ആളുകൾ അമ്മാ എന്നാണ് വിളിച്ചിരുന്നതെന്നും ഷക്കീല പറഞ്ഞു. നിങ്ങൾക്ക് ആരുമില്ലെന്ന് വിചാരിക്കരുത്. ഞങ്ങൾ ആരാധകരുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഫാൻസല്ല, നിങ്ങളെല്ലാവരും എന്റെ മക്കളാണെന്നാണ് ഷക്കീല നൽകിയ മറുപടി.

  അന്തരിച്ച നടി സിൽക് സ്മിത നായിക ആയെത്തിയ പ്ലേ ​ഗേൾസ് എന്ന സിനിമയിൽ ഒരു വേഷം ചെയ്താണ് ഷക്കീല അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സിൽക് സ്മിതയുടെ അത്ര തന്നെ പ്രശസ്തി ഷക്കീല കൈവരിച്ചു. ഇള മനസേ കിള്ളാത് എന്ന തമിഴ് സിനിമയിലൂടെ ആണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്. ശേഷം സിസ്റ്റർ മരിയ, ഡ്രെെംവിം​ഗ് സ്കൂൾ തുടങ്ങിയ സിനിമകളിലൂടെ ഷക്കീല തരം​ഗം സൃഷ്ടിച്ചു.

  കിന്നാരത്തുമ്പികൾ എന്ന സിനിമയിലൂടെ ആണ് ഷക്കീല മലയാള സിനിമയിലേക്ക് എത്തുന്നത്. സിൽക് സ്മിതയുടെ പാത പിന്തുടർന്നെങ്കിലും സിൽകിന് സംഭവിച്ച ദുരന്തം ഷക്കീലയ്ക്ക് ജീവിതത്തിൽ സംഭവിച്ചില്ല. പ്രശസ്തിയും പണവും നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധി വന്ന സിൽക് സ്മിത ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പക്ഷെ ഷക്കീല ലെെം ലൈറ്റ് വിട്ട ശേഷവും ജീവിച്ചു.

  Read more about: shakeela
  English summary
  Actress Shakeela Tells A Fan That Its Okay To Remember Her Past; Says All Fans Are Like Her Kids
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X