അന്യനാട്ടിൽ ജീവിച്ചാൽ മാതൃഭാഷ മറക്കുമോ?, ശാലിനി തന്നെയല്ലേ?, സൗമ്യത വിട്ടിട്ടില്ല; നടി കേരളം സന്ദർശിച്ചോ?
വിവാഹം കഴിഞ്ഞാൽ നായിക നടിമാർ സിനിമ വിട്ട് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുന്നത് ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ കീഴ്വഴക്കമായിരുന്നു. കാലവും കാഴ്ചപ്പാടുകളും മാറിയതോടെ അത്തരം കീഴ്വഴക്കളും പതിയെ ഇല്ലാതായി. ഇത്തരം ആചാരങ്ങൾ നിലനിന്നിരുന്ന സമയത്ത് കുടുംബജീവിതത്തിന് വേണ്ടി സിനിമ വിട്ടുപോയ കലാകാരിയാണ് ശാലിനി. നാല് വയസ് മുതൽ സ്ക്രീനിൽ തിളങ്ങാൻ തുടങ്ങിയതാണ് ശാലിനി. അന്ന് ബേബി ശാലിനി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നു.
ചെറിയ പ്രായത്തിൽ തന്നെ വിവിധ ഭാഷകളിൽ സിനിമികൾ ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ചു. പിന്നീട് പഠനത്തിന് വേണ്ടി സിനിമയിൽ നിന്നും വിട്ടുനിന്നു. ശേഷം അനിയത്തിപ്രാവിലെ മിനിയായി രണ്ടാം വരവ് നടത്തി. പൊതുവെ രണ്ടാം വരവിൽ സിനിമയിൽ ഹിറ്റുകൾ സൃഷ്ടിക്കുക എന്നത് എല്ലാവർക്കും സാധ്യമല്ല.

പക്ഷെ അവിടേയും ശാലിനിക്ക് വിജയം മാത്രമെ ഉണ്ടായിട്ടുള്ളു. അനുഗ്രഹീത കലാകാരിയാണ് നടിയെന്ന് അന്നേ പ്രേക്ഷകർ തിരിച്ചറിഞ്ഞു. അനിയത്തിപ്രാവിനുശേഷം തമിഴിലും മലയാളത്തിലും സിനിമകൾ ചെയ്ത ശാലിനി നടൻ അജിത്തിനെ വിവാഹം ചെയ്തശേഷമാണ് സിനിമ വിട്ടത്. അമർക്കളം സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.
വിവാഹത്തിന് മുമ്പ് തന്നെ അജിത്ത് മുൻകൈ എടുത്ത് ശാലിനി കമ്മിറ്റ് ചെയ്ത സിനിമകളുടെ എല്ലാം ഷൂട്ടിങ് പൂർത്തിയാക്കിപ്പിച്ചു. വിവാഹശേഷം വളരെ വിരളമായി മാത്രമാണ് നടി മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. മക്കൾ വലുതായശേഷമാണ് സോഷ്യൽമീഡിയയിൽ പോലും നടി ആക്ടീവായി തുടങ്ങിയത്. അജിത്ത് ഒന്നോ, രണ്ടോ വർഷങ്ങൾ കൂടുമ്പോഴാണ് സിനിമകൾ ചെയ്യുന്നത്.
ഷൂട്ടില്ലാത്തപ്പോൾ യാത്രകളും കാർ റേസിങുമെല്ലാമായി തിരക്കിലാണ് അജിത്ത്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ ചുമതലയും മക്കളുടെ ഉത്തരവാദിത്വങ്ങളും എല്ലാം ശാലിനിയാണ് കൃത്യമായി നിർവഹിക്കുന്നത്. ഇടയ്ക്ക് അജിത്തിന് പകരക്കാരിയായി സിനിമാക്കാരുടെ ഫങ്ഷനുകളിലും പൊതപു ചടങ്ങുകളിലും മൂവി ഷോകളിലും പങ്കെടുക്കും.
അത്തരത്തിൽ നടി കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ഫങ്ഷനിൽ നിന്നുള്ള വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ചെന്നൈയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദി ജിഡിസി ഗ്ലോ കാർണിവലിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടി. പക്ഷെ സിനിമ പ്രമോഷനായി ശാലിനി കേരളത്തിൽ എത്തിയെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്.

ചുവന്ന സൽവാറിൽ അതീവ സുന്ദരിയായി കാർണിവൽ ആസ്വദിക്കുന്ന ശാലിനിയുടെ വീഡിയോ അതിവേഗത്തിൽ ചർച്ചയായി. കേരളത്തിൽ വന്നിട്ടും മലയാളം സംസാരിക്കാൻ നടിക്ക് മടിയാണോ അതോ മലയാളം മറന്നോ എന്ന തരത്തിലായിരുന്നു കമന്റുകൾ. പലരും നടി കേരളത്തിൽ വന്നപ്പോഴുള്ളതല്ല വീഡിയോയെന്ന് പോലും മനസിലാക്കാതെയാണ് ശാലിനിയെ വിമർശിച്ചിരിക്കുന്നതെന്ന് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്.
ഒരു സമയത്ത് തെന്നിന്ത്യ ഭരിച്ചിരുന്ന നടിയാണെന്നോ സൂപ്പർ താരത്തിന്റെ പത്നിയാണെന്നോ ഉള്ള ജാഡ കാണിക്കാതെ ഫോട്ടോ ചോദിച്ചവർക്കെല്ലാം ഒപ്പം നിന്ന് പോസ് ചെയ്യുകയും ചെയ്തു. എന്നിട്ടും വിദ്വേഷ കമന്റുകളാണ് വീഡിയോയിൽ ഏറെയും എന്നതാണ് മറ്റൊരു വസ്തുത. അന്യനാട്ടിൽ ജീവിച്ചാൽ മാതൃഭാഷ മറക്കുമോ?. ശാലിനി തന്നെയല്ലേ? എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിച്ചവരോട് ഇംഗ്ലീഷിൽ തന്നെ മറുപടി പറയുന്നത് മര്യാദയുടെ ഭാഗമാണെന്നും അഹങ്കാരമായി കാണരുതെന്നും മറ്റ് ചിലർ നടിയെ പിന്തുണച്ച് കുറിച്ചു. നാൽപ്പത്തിയഞ്ചിലും ശാലിനിയുടെ സൗന്ദര്യത്തിന് കുറവ് സംഭവിച്ചിട്ടില്ലെന്നും കമന്റുകളുണ്ട്. അതേസമയം മുഖം മെലിഞ്ഞതിനാൽ അനിയത്തി ശ്യാമിലിയാണോ അതോ ശാലിനി അജിത്ത് തന്നെയാണോ എന്ന കൺഫ്യൂഷനും ചിലർക്കുണ്ടായി. ഗുഡ് ബാഡ് അഗ്ലിയാണ് അവസാനം റിലീസായ അജിത്ത് സിനിമ.


Click it and Unblock the Notifications











