'കൂട്ടത്തിലെ കൊമ്പനെവിടെ..?, അമ്മയ്ക്കും മക്കൾക്കും വലിയ മാറ്റങ്ങളൊന്നുമില്ല'; കുടുംബഫോട്ടോയുമായി ശാലിനി!

മലയാളികളുടെ കൺമുന്നിൽ വളർന്ന പ്രതിഭ അതാണ് ശാലിനി. ഒരോ ബാലതാരത്തെ കാണുമ്പോഴും ആദ്യം മലയാളികളുടെ മനസിലേക്ക് ഓടി വരിക ബേബി ശാലിനിയുടെ മുഖമാണ്. കുഞ്ഞായിരിക്കെ അത്രയേറെ പക്വതയോടെ അഭിനയിച്ച് സിനിമകൾ വിജയിപ്പിച്ചിട്ടുണ്ട് ശാലിനി. ബേബി ശാലിനിയുള്ള സിനിമയാണെങ്കിൽ ഒരു കാലത്ത് ആളുകൾ എന്ത് റിസ്ക്കെടുത്തും കുടുംബസമേതം തിയേറ്ററിലേക്ക് എത്തുമായിരുന്നു. ബാലതാരമായി കത്തി നിന്ന ശാലിനി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ കുറച്ച് കാലം അഭിനയത്തിൽ നിന്നും വിട്ടുനിന്നു.

പിന്നീട് നായികയായി രണ്ടാം വരവ് നടത്തിയപ്പോഴും ശാലിനിയെ മലയാളം ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിരക്കുള്ള നായികയായിരുന്നു ശാലിനി. എന്നാൽ വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച് കുടുംബിനിയായി. അജിത്തുമായുള്ള ദീർ‌ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

Shalini  Ajith Kumar

അഭിനയത്തിൽ സജീവമല്ലാത്തതിനാൽ പാപ്പരാസികൾ വഴിയാണ് ശാലിനിയുടെ വിശേഷങ്ങളും പുതിയ വീഡിയോകളും ഫോട്ടോകളുമെല്ലാം ഒരു സമയം വരെ ആരാധകർ കണ്ടിരുന്നത്. എന്നാൽ‌ അടുത്ത് കാലത്ത് ശാലിനി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുറന്നതോടെ പ്രിയ നടിയുമായി സംവദിക്കാനും വിശേഷങ്ങൾ അറിയാനും ആരാധകർക്ക് സാധിക്കുന്നുണ്ട്. ശാലിനിയുടെ മാത്രമല്ല സോഷ്യൽമീഡിയിയൽ നിന്നും വിട്ടുനിൽക്കുന്ന അജിത്തിന്റെ വിശേഷങ്ങളും ശാലിനി വഴിയാണ് ഇപ്പോൾ ആരാധകർ അറിയുന്നത്.

പൊതുവെ അമ്മയുമൊത്തുള്ള ചിത്രങ്ങൾ ശാലിനി സോഷ്യൽമീഡിയയിൽ പങ്കിടാറില്ല. ഇപ്പോഴിതാ അമ്മയ്ക്കും സഹോദരങ്ങൾക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട് എത്തിയിരിക്കുകയാണ് ശാലിനി. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ളതായിരുന്നു പോസ്റ്റ്.

രണ്ട് കാലഘട്ടത്തിലുള്ള ചിത്രങ്ങളാണ് ശാലിനി പങ്കിട്ടത്. ഒന്ന് അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നിൽക്കുന്ന ശാലിനിയുടെ വർ‌ഷങ്ങൾ പഴക്കമുള്ള ചിത്രവും മറ്റൊന്ന് അമ്മയ്ക്കും സഹോദരങ്ങൾക്കും മക്കൾക്കുമൊപ്പമുള്ള ശാലിനിയുടെ ഏറ്റവും പുതിയ ചിത്രവുമാണ്. സകുടുംബമുള്ള ശാലിനിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ അജിത്ത് കൂടി ഉണ്ടായിരുന്നുവെങ്കിൽ ഒരു പൂർണത തോന്നുമായിരുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്.

അജിത്ത് ഇല്ലാത്തതിനാൽ ലൈക്ക് തരില്ലെന്നും ചിലർ‌ പരിഭവിച്ച് കുറിച്ചിട്ടുണ്ട്. ശാലിനിയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നും ആരാധകർ എത്തിയിട്ടുണ്ട്. അമ്മയ്ക്കും മക്കൾക്കും വലിയ മാറ്റങ്ങളൊന്നുമില്ലെന്നും കമന്റുകളുണ്ട്. ലെെക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മ​ഗിഴ് തിരുമേനി സിനിമ വിടാമുയർച്ചിയുടെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ അജിത്ത്.

Shalini  Ajith Kumar

വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വർക്കുകൾ പുരോ​ഗമിക്കുകയാണ്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ഒരാഴ്ച മുമ്പ് സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്ത് അപകടത്തിൽപെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അജിത്ത് കുമാർ അപകടത്തിൽപ്പെട്ടതിൻ്റെ വീഡിയോ മാസങ്ങൾക്ക് ശേഷമാണ് മാനേജർ പുറത്തുവിട്ടത്. സർബൈജാനിലെ ഒരു ഹൈവേയിൽ വിടാമുയർച്ചി ചിത്രത്തിലെ ആക്ഷൻ രം​ഗം ചിത്രീകരിക്കവെയാണ് അജിത്തും സഹതാരവും അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു.

പ്രൊജക്റ്റ് ഉപേക്ഷിക്കുകയാണെന്ന് സൂചിപ്പിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് വിടമുയാർച്ചി ടീം ദൃശ്യങ്ങൾ പങ്കുവെച്ചതെന്നാണ് അജിത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര പറഞ്ഞത്. സിനിമയ്ക്കായി നൽകിയ അർപ്പണബോധവും കഠിനാധ്വാനവും പ്രകടിപ്പിക്കാനും തെറ്റായ അഭ്യൂഹങ്ങൾ ഇല്ലാതാക്കുകയുമായിരുന്നു ലക്ഷ്യമെന്നും അ​ദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Read more about: shalini ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X