For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചാക്കോ ബോബനോട് പ്രണയം പറയാന്‍ കൂട്ടുകാരി നിര്‍ബന്ധിച്ചെന്ന് ശാലിനി! സൗഹൃദത്തിനായിരുന്നു വില

  |

  മലയാള സിനിമയിലെ മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡികളിലൊന്നാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. ഒരുകാലത്ത് ഇവരായിരുന്നു യുവതലമുറയെ ഇളക്കിമറിച്ചത്. ക്യാംപസായാലും കുടുംബ പശ്ചാത്തലമായാലും ഇരുവരും ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. ഹിറ്റ് ജോഡികളായി ഇവരെ വിലയിരുത്തിയതോടെ നിരവധി അവസരങ്ങളായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. ബാലതാരമായെത്തിയ ശാലിനി വര്‍ഷങ്ങള്‍ക്കിപ്പുറം നായികയായെത്തിയപ്പോള്‍ ഗംഭീര പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.

  ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനായ കുഞ്ചാക്കോ ബോബന് തുടക്കത്തില്‍ അഭിനയത്തോട് ഭ്രമമൊന്നുമില്ലായിരുന്നു. താരങ്ങളേയും സിനിമാപ്രവര്‍ത്തകരേയുമെല്ലാം കണ്ടുവളര്‍ന്നയാളായിരുന്നു അദ്ദേഹം. ആ ലപ്പുഴക്കാരന്‍ തന്നെയായ ഫാസിലായിരുന്നു കുഞ്ചാക്കോ ബോബനോട് നായകനായി അഭിനയിക്കുന്നോയെന്ന് ചോദിച്ച് അനിയത്തിപ്രാവിലേക്ക് ക്ഷണിച്ചത്. ആ ക്ഷണം സ്വീകരിച്ചെത്തിയ ചാക്കോച്ചന്‍ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയായി മാറുകയായിരുന്നു. കുഞ്ചാക്കോ ബോബനുമായുള്ള സൗഹൃദത്തെക്കുറിച്ചും തന്റെ കൂട്ടുകാരിയുടെ നിര്‍ബന്ധത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയ ശാലിനിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  കുഞ്ചാക്കോ ബോബനും ശാലിനിയും

  കുഞ്ചാക്കോ ബോബനും ശാലിനിയും

  അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ പുതുമുഖ നായകനെന്ന റെക്കോര്‍ഡ് ഇന്നും ഈ താരത്തിന് സ്വന്തമാണ്. വര്‍ഷങ്ങളേറെയായെങ്കിലും ഇന്നും ഈ നേട്ടം താരത്തിന്റെ പേരിലാണ്. ശാലിനിയായിരുന്നു അനിയത്തിപ്രാവിലെ നായിക. സുധി-മിനി കോംപോയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹരിശ്രീ അശോകന്‍, സുധീഷ്, ശ്രീവിദ്യ, തിലകന്‍, ഇന്നസെന്റ്, കെപിഎസി ലളിത, കൊച്ചിന്‍ ഹനീഫ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

  പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍

  പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍

  സ്‌ക്രീനില്‍ മികച്ച ജോഡികളായി മാറിയതിന് പിന്നാലെയായാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ച് തുടങ്ങിയത്. അനിയത്തിപ്രാവിന് പിന്നാലെയായി നിറം, നക്ഷത്രത്താരാട്ട്, പ്രേംപൂജാരി തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഇവരൊന്നിക്കുമെന്നും പ്രണയത്തിലാണ് ഇവരെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളുമായിരുന്നു അക്കാലത്ത് പ്രചരിച്ചത്. എന്നാല്‍ തങ്ങള്‍ ഇരുവരും സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്ന് ശാലിനി പറഞ്ഞിരുന്നു.

  കൂട്ടുകാരിയുടെ അഭ്യര്‍ത്ഥന

  കൂട്ടുകാരിയുടെ അഭ്യര്‍ത്ഥന

  സ്‌ക്രീനില്‍ അല്ലാതെ ജീവിതത്തിലൊരിക്കല്‍പ്പോലും തനിക്ക് കുഞ്ചാക്കോ ബോബനോട് പ്രണയം തോന്നിയിരുന്നില്ലെന്ന് ശാലിനി പറഞ്ഞിരുന്നു. ഈ അഭിമുഖവും വാക്കുകളും സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാണ് നിങ്ങളുടെ കല്യാണം എന്ന ചോദ്യത്തെ തങ്ങള്‍ ഇരുവരും നിരവധി തവണ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും പ്രണയത്തിലാണെന്ന കിവംദന്തികള്‍ സജീവമായി പ്രചരിച്ചിരുന്നു.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
  സൗഹൃദത്തെക്കുറിച്ച്

  സൗഹൃദത്തെക്കുറിച്ച്

  തന്റെ കൂട്ടുകാരികള്‍ക്കെല്ലാം ചാക്കോച്ചനെ ഏറെയിഷ്ടമായിരുന്നു. അവരിലൊരാള്‍ അതേക്കുറിച്ച് ചാക്കോച്ചനോട് പറയാനായി തന്നെ നിര്‍ബന്ധിച്ചിരുന്നു. സൗഹൃദത്തെ അത് ബാധിക്കുമോയെന്ന സംശയമുണ്ടായിരുന്നതിനാല്‍ താന്‍ അത് പറഞ്ഞിരുന്നില്ലെന്നും ശാലിനി പറഞ്ഞിരുന്നു. ചാക്കോച്ചനും തന്നോട് പ്രണയമൊന്നുമുണ്ടായിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. സൗഹൃദത്തിനായിരുന്നു പ്രാധാന്യം നല്‍കിയത്. അതിനാലാണ് കൂട്ടുകാരിയുടെ പ്രണയം ശാലിനി ചാക്കോച്ചനെ അറിയാക്കാതിരുന്നത്.

  അജിത്തുമായുള്ള പ്രണയം

  അജിത്തുമായുള്ള പ്രണയം

  തമിഴകത്തിന്റെ സ്വന്തം താരമായ തല അജിത്തിനെയായിരുന്നു ശാലിനി വിവാഹം ചെയ്തത്. അജിത്തുമായി ശാലിനി പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന് അറിയാമായിരുന്നു. ഇടയ്ക്ക് താന്‍ ഹംസത്തിന്റെ റോളിലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി അജിത്തും ശാലിനിയും ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു. അമര്‍ക്കളമെന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലായത്.

  ചാക്കോച്ചനും പ്രിയയും

  ചാക്കോച്ചനും പ്രിയയും

  പ്രണയവിവാഹമായിരുന്നു ചാക്കോച്ചന്റേതും. ആദ്യ സിനിമയില്‍ ഓ പ്രിയേ എന്ന ഗാനം പാടുമ്പോള്‍ തന്റെ ജീവിതപങ്കാളിക്കും അതേ പേരായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസ്ഹാക് എന്ന ഇസയെത്തിയത്. മകന്‍ വന്നതിന് ശേഷം ജീവിതം ആകെ മാറിയെന്ന് ഇരുവരും പറഞ്ഞിരുന്നു.

  English summary
  Actress Shalini reveals about her friendship with Kunchako Boban
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X