ശാലിനിയുടെ ലളിത ജീവിതം! താരപുത്രനമൊപ്പമുള്ള നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
താരപുത്രി പുത്രന്മാര്‍ക്ക് പിന്നാലെ ക്യാമറക്കണ്ണുകള്‍ പാഞ്ഞെടുക്കുന്നത് പുതുമയുള്ള കാര്യമല്ല. മാതാപിതാക്കളെക്കാള്‍ സെലിബ്രിറ്റികളായ മക്കളും തെന്നിന്ത്യന്‍ സിനിമയിലുണ്ട്. അക്കൂട്ടത്തില്‍ തല അജിത്ത്-ശാലിനി ദമ്പതികളുടെ മക്കളും ശ്രദ്ധേയരാണ്. ലളിതമായ ജീവിതം നയിക്കുന്നതിന്റെ പേരിലാണ് അജിത്തും ശാലിനിയും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത്.
മകന്‍ ആദ്വിക്കിനൊപ്പമുള്ള ശാലിനിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് നവമാധ്യമങ്ങള്‍ തരംഗമാക്കിയത്. കാറില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ശാലിനിയുടെയും മകന്റെയും ചിത്രമായിരുന്നു പുറത്ത് വന്നത്. പതിവിലും വിപരീതമായി യാതൊരു മാറ്റവും ഇല്ലായിരുന്നു. സാധാരണ പോലെ തന്നെ മേക്കപ്പോ ആഡംബരങ്ങളൊന്നുമോ ശാലിനിക്ക് ഇല്ലെന്ന് ആരാധകര്‍ കണ്ടുപിടിച്ചു.

നേരത്തെ പലപ്പോഴും വാര്‍ത്തയായിട്ടുള്ളത് പോലെ ശാലിനിയുടെ കൈയിലുള്ളത് പഴയ മോഡല്‍ ഫോണ്‍ ആയിരുന്നു. നോക്കിയ 3310 മോഡല്‍ ഫോണ്‍ ആയിരുന്നു നടിയുടെ കൈയിലുള്ളതെന്ന് ഫാന്‍സിനും കണ്ടുപിടിക്കാന്‍ കഴിഞ്ഞു. ശാലിനി മാത്രമല്ല അജിത്തും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ല. ചിത്രത്തില്‍ കാണുന്നത് പോലെ മകന്‍ ആദ്വിക്ക് അജിത്തിന്റെ തനി പകര്‍പ്പാണെന്നും ഭാവിയില്‍ കുട്ടി തലയായി വാഴുമെന്നും ആരാധകര്‍ പറയുന്നു.
മലയാള സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശാലിനി ചെറിയ പ്രായത്തിൽ തന്നെ ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിരുന്നു. പിന്നീട് നായികയായി എത്തി തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം തിളങ്ങി. കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടിലെത്തിയ സിനിമകളായിരുന്നു കേരളത്തിൽ വലിയൊരു ഓളമുണ്ടാക്കിയത്.


Click it and Unblock the Notifications