അച്ഛന്റെ ബോഡി വീട്ടില്‍ കൊണ്ട് വന്നതിന് ശേഷം പോയി! അന്ന് കാവ്യ മാധവന്റെ കൂടെ മത്സരിച്ചു; ശാലു മേനോൻ

കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു സോളാര്‍ കേസ്. ഇതില്‍ നടി ശാലു മേനോന്‍ അടക്കമുള്ളവര്‍ക്ക് ജയിലില്‍ പോവേണ്ടതായിട്ടും വന്നിരുന്നു. നാല്‍പത്തിയൊന്‍പത് ദിവസങ്ങളോളം ജയിലില്‍ കിടന്നതിന് ശേഷമാണ് നടി പുറത്തേക്ക് വരുന്നത്. ഈ കാലയളവില്‍ താന്‍ അനുഭവിച്ചതൊക്കെ തുറന്ന് പറയുകയാണ് നടിയിപ്പോള്‍.

എന്നാല്‍ ജീവിതത്തിലുണ്ടാവുന്ന ഇത്തരം ദുരനുഭവങ്ങള്‍ സ്ഥിരമായി കൂടെ ഉള്ളതാണെന്ന് പറയുകയാണ് നടിയിപ്പോള്‍. ജയിലില്‍ കഴിയേണ്ടി വരുമെന്ന് തുടങ്ങി പലതും തന്റെ ജാതകത്തിലുള്ളതാണൈന്നും അച്ഛന്റെ വേര്‍പാടിനെ കുറിച്ചുമൊക്കെ ശാലു മനസ് തുറക്കുകയാണ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

shalu-menon

'ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. എന്റെ കുടുംബത്തില്‍ മൂന്ന് മരണം ഏകദേശം അടുപ്പിച്ച് സംഭവിച്ചിരുന്നു. ആദ്യം അപ്പൂപ്പനാണ് മരിച്ചത്. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അച്ഛനും. അച്ഛന്‍ മരിക്കുന്ന സമയത്ത് സ്‌റ്റേറ്റ് കലോത്സവം നടക്കുകയാണ്. ഞാന്‍ മോഹിനിയാട്ടത്തിന് മത്സരിക്കുന്നുണ്ട്. വൈകുന്നേരമാണ് എന്റെ സമയം.

ഇതിനിടയിലാണ് അച്ഛന്‍ മരിക്കുന്നത്. മത്സരിക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കിലും അച്ഛന്റെ അച്ഛന്‍ പറഞ്ഞു. അത് കുഴപ്പമില്ല. മോള്‍ പോയി മത്സരിച്ചിട്ട് വരണം. അച്ഛന് ഞാന്‍ ഡാന്‍സ് കളിക്കുന്നതൊക്കെ വലിയ ഇഷ്ടമായിരുന്നു. അത് സന്തോഷമാവുകയുള്ളു. പിറ്റേന്നാണ് സംസ്‌കാര ചടങ്ങുകളൊക്കെ. അങ്ങനെ അച്ഛന്റെ ബോഡി വീട്ടില്‍ വച്ചിരിക്കുമ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ ഞാന്‍ മത്സരിക്കാന്‍ പോയി. എന്റെ മാനസികാവസ്ഥ ആലോചിക്കണം.

അങ്ങനെ അവിടെ പോയി മുപ്പത്തിയാറ് പേര്‍ക്കൊപ്പം മത്സരിച്ചു. ഫസ്റ്റ് പ്രൈസ് എനിക്കായിരുന്നു. അന്ന് എന്റെ കൂടെ നടി കാവ്യ മാധവനും മത്സരിച്ചിരുന്നു. വൈകുന്നേരമാണ് മത്സരിക്കാനുള്ള സമയമെങ്കിലും വെളുപ്പ് വരെ ആയി തീരാന്‍. നാല് മണി മുതല്‍ മേക്കപ്പ് ഇട്ടിരുന്ന കാവ്യയടക്കം എല്ലാവരും ഇരുന്ന് ഉറങ്ങുകയായിരുന്നു. ശരിക്കും ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളില്‍ ഒന്നാണിതെന്ന്', ശാലു മേനോന്‍ പറയുന്നു.

shalu-menon

ജീവിതത്തില്‍ കുറച്ച് അനുഭവിക്കണമെന്നുള്ളത് എന്റെ ജാതകത്തില്‍ ഉള്ളതാണ്. കാരഗൃഹവാസം ഉണ്ടെന്നും ജാതകത്തിലുണ്ട്. ജയിലില്‍ പോയി വന്നതിന് ശേഷമാണ് അതറിയുന്നത്. ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് കൊണ്ടും കലയെ ജീവന് തുല്യം സ്‌നേഹിക്കുന്നത് കൊണ്ടും പിന്നെ തെറ്റ് ചെയ്യാത്തത് കൊണ്ടുമാണ് നന്നായി മുന്നോട്ട് പോകുന്നതെന്നും നടി സൂചിപ്പിച്ചു.

നിലവില്‍ ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ശാലു മേനോന്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍വിരിഞ്ഞപൂവ്, സീകേരളത്തിലെ വാത്സല്യം എന്നീ രണ്ടു സീരിയലുകളിലാണ് നടി അഭിനയിക്കുന്നത്. ഇതിനൊപ്പം ഡാന്‍സ് സ്‌കൂളും മറ്റ് ബിസിനസുകളുമൊക്കെ നട്ത്തി കൊണ്ട് പോകുന്നു.

More from Filmibeat

Read more about: shalu menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X