നാട്ടുകാരാണ് എന്നെ ഒഴിവാക്കിയത്! കേസ് വന്നതിന് ശേഷമുള്ള ജീവിതത്തെ പറ്റി നടി ശാലു മേനോന്‍
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കേണ്ടി വന്ന നടി ശാലു മേനോന്‍ അമ്പതാം ദിവസമാണ് മോചിതയാവുന്നത്. പിന്നീട് കേസിലെ സത്യാവസ്ഥ പുറത്ത് വന്നെങ്കിലും അധികമാരും ഇതറിഞ്ഞിരുന്നില്ല. ശരിക്കും വേദന ഉണ്ടാക്കിയ കാര്യം അതാണെന്ന് പറയുകയാണ് നടിയിപ്പോള്‍.
ഇങ്ങനൊരു കേസ് വന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന സ്വന്തക്കാര്‍ പോലും ഇറങ്ങി ഓടിയിരുന്നു. അങ്ങനെ സത്യമെന്താണെന്ന് പോലും അറിയാതെ പലരും കുറ്റപ്പെടുത്തിയെങ്കിലും ഇപ്പോള്‍ അതൊന്നും ബാധിക്കുന്നില്ലെന്ന് പറയുകയാണ് നടി. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ശാലു.

'പുറത്തിറങ്ങിയതിന് ശേഷം അധികം വൈകാതെ ഞാന്‍ പ്രോഗ്രാമുകള്‍ ചെയ്ത് തുടങ്ങി. അങ്ങനെ പ്രോഗ്രാമിന് പോകുന്ന സ്ഥലങ്ങളില്‍ നിന്നൊന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. നമ്മളൊരു കുറ്റവാളിയാണെന്ന നിലയില്‍ പലരും കാണാറുണ്ട്. നമ്മുടെ നാട്ടില്‍ നടക്കുന്ന പല പരിപാടികളില്‍ നിന്നും ഒഴിവാക്കാറുണ്ട്. സത്യത്തില്‍ എന്താണ് കേസുമായി ബന്ധപ്പെട്ട് സംഭവിച്ചതെന്ന് നമുക്കും ഈശ്വരനും മാത്രമേ അറിയുകയുള്ളു.
എന്നെ സംബന്ധിച്ച് ഞാന്‍ എല്ലാവരോടും വളരെ സ്‌നേഹത്തോടെ നില്‍ക്കുന്ന ആളാണ്. ഇതെല്ലാം ദൈവം കാണുന്നുണ്ടല്ലോ എന്ന് ചിന്തിച്ച് ഞാന്‍ മുന്നോട്ട് പോവുകയാണ്. പക്ഷേ പലയിടങ്ങളില്‍ നിന്നും നമ്മളെ ഒഴിവാക്കുമ്പോള്‍ ഭയങ്കര വേദനയാണ്.
2014 ലാണ് കേസ് വരുന്നത്. ഇപ്പോള്‍ പത്ത് വര്‍ഷമായി. ഇങ്ങനൊരു കേസ് വന്നപ്പോള്‍ വലിയ ഹൈപ്പ് ഒക്കെ കൊടുത്താണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആ കേസ് അവസാനിച്ചതിനെ പറ്റി യാതൊരു ഹൈപ്പും ഉണ്ടായില്ല. ഇതിന്റെ സത്യാവസ്ഥ പുറത്ത് വന്നിട്ടും മാധ്യമങ്ങള്‍ അത് പറയാത്തതില്‍ ശരിക്കും വിഷമമുണ്ട്. കാരണം സത്യാവസ്ഥ ആളുകള്‍ക്ക് വാര്‍ത്തയിലൂടെ മനസിലാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ അതുണ്ടായില്ലെന്ന് ശാലു മേനോന്‍ പറയുന്നു.

ജീവിതത്തില്‍ ആരെയും കണ്ണുമടച്ച് വിശ്വസിക്കരുതെന്ന പാഠം പഠിച്ചു. പിന്നെ എന്ത് കാര്യമാണെങ്കിലും കൂളായിട്ട് വിടുക. പണ്ട് എന്തെങ്കിലും കേട്ടാല്‍ അതും ചിന്തിച്ച് ഇരിക്കും. ഇപ്പോള്‍ അങ്ങനെയല്ല. പിന്നെ ഒരു കാലത്ത് കൂടെ ഉണ്ടായിട്ട് പിന്നെ ഇട്ടേറിഞ്ഞ് പോയവര്‍ കുടുംബത്തില്‍ തന്നെയുണ്ട്.
എന്റെ കേസിന്റെ സമയത്ത് വീടിന്റെ ചുറ്റിനും മീഡിയക്കാരുണ്ടായിരുന്നു. അവര്‍ക്കൊക്കെ ഞാന്‍ ചായ കൊടുക്കുകയും വര്‍ത്തമാനം പറഞ്ഞിരിക്കുകയും ചെയ്യാറുണ്ട്. അവര്‍ പറഞ്ഞാണ് പോലീസ് എന്നെ കസ്റ്റഡിയിലെടുക്കാന്‍ വരുന്നുണ്ടെന്ന് ഞാനറിയുന്നത്.
ഇത് കേട്ടതോടെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ ഇനിയിവിടെ നിന്നാല്‍ ഞങ്ങള്‍ക്കും പ്രശ്‌നമാണെന്ന് പറഞ്ഞ് ഇറങ്ങി ഓടി കളഞ്ഞു. ഇപ്പോള്‍ ജയിലില്‍ നിന്ന് തിരികെ വന്ന് ഞാന്‍ ആക്ടീവായപ്പോള്‍ അന്ന് ഓടിയവരൊക്കെ സഹകരിക്കാന്‍ തുടങ്ങി. ആരോടും പരിഭവമോ ശത്രുതയോ തനിക്കില്ലെന്നും നടി പറയുന്നു.


Click it and Unblock the Notifications











