For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് ദിലീപേട്ടനെ ഭയങ്കര ഇഷ്ടമാണ്, അദ്ദേഹം അത് ചെയ്യുമെന്ന് തോന്നിയിട്ടില്ല, ഞാനും ജയിലിൽ കിടന്നതാണ്'; ശാലു

  |

  വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമായ ശാലു മേനോന്‍ വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ്. കുറേ കാലം ടെലിവിഷന്‍ സീരിയലുകളിലാണ് ശാലു അഭിനയിച്ചത്. അഭിനയത്തിന് പുറമെ നൃത്തത്തിലാണ് ശാലു മേനോന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

  ഒരു നൃത്ത സ്‌കൂളും നടത്തുന്നുണ്ട് താരം. കൂടാതെ നിരവധി സ്റ്റേജ് പ്രോ​ഗ്രാമുകളും ശാലു മേനോൻ ചെയ്യാറുണ്ട്. ചില വിവാദങ്ങളിൽ ഉൾപ്പെട്ട് ഒരിടയ്ക്ക് ശാലു നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു.

  Also Read: 'എന്റെ മികച്ച സമയം വരാനിരിക്കുന്നതേ ഉള്ളൂ. കാപ്പ പരാജയപ്പെട്ടാലും ബാധിക്കില്ല, ​ഗോൾഡ് മാത്രം അല്ല'

  സിനികളെക്കാൾ കൂടുതൽ സീരിയലു​കളാണ് ശാലു മേനോന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. മിസിസ് ഹിറ്റലറെന്ന സീ കേരളത്തിലെ സീരിയലിൽ ശാലു ശ്രദ്ധേയ വേഷം ചെയ്ത് പ്രേക്ഷക പ്രീതി നേടിയിരുന്നു.

  ഇപ്പോഴിത നടൻ ദിലീപിനെ കുറിച്ച് ശാലു മേനോൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സീ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ശാലു മേനോൻ നടൻ ദിലീപിനെ കുറിച്ച് സംസാരിച്ചത്.

  തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ദിലീപെന്നും അതിനാൽ അദ്ദേഹത്തെ ചുറ്റിപറ്റിയുള്ള വിവാ​ദങ്ങൾ വിശ്വസിക്കുന്നില്ലെന്നും ശാലു മേനോൻ വ്യക്തമാക്കി. 'ഞാനിതൊന്നും പൂർണ്ണമായി വിശ്വസിക്കുന്നില്ല. കാരണം നമുക്ക് അറിയാം.'

  'എനിക്കൊരു അനുഭവമുണ്ടായിട്ടുണ്ട്. ഞാനും പത്ത് നാൽപ്പത്തൊമ്പത് ദിവസം ജയിലിൽ കിടന്നതാണ്. എന്തിന്റെ പേരിലാണ് എന്താണ് സത്യാവസ്ഥയെന്ന് അറിയാതെയാണ് ജയിലിൽ കിടന്നത്. എന്ന് പറഞ്ഞത് പോലെ തന്നെയാണ് ദിലീപേട്ടന്റെ കാര്യങ്ങൾ. എന്നോട് പലരും ദിലീപേട്ടനെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ എനിക്കറിയില്ല.'

  'ഞാൻ ഒന്നും പറയില്ലെന്നാണ് പറഞ്ഞത്. ഞാൻ ദിലീപേട്ടന്റെ കൂടെ പടം ചെയ്തതാണ്. സിനിമയുടെ പേരൊന്നും പറയാൻ പറ്റില്ല. ഞാൻ അഭിനയത്തിലേക്ക് വന്ന സമയത്തായിരുന്നു. ഞാൻ ആ പടത്തിൽ മൂന്ന് നാല് സീൻ അഭിനയിച്ച ശേഷം തിരിച്ച് പോന്നു.'

  'ആ സമയത്ത് തിരിച്ച് വരേണ്ട ഒരു സാ​ഹചര്യം എനിക്ക് വന്നു. പിന്നീട് ഞാൻ ചെയ്ത കഥാപാത്രം വേരൊരു ആർട്ടിസ്റ്റ് എനിക്ക് വേണ്ടി ചെയ്തു. പക്ഷെ എന്നാലും എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ദിലീപേട്ടൻ.'

  Also Read: സറോ​ഗസിയില്ല..., ഉപാസന തന്നെ രാംചരണിന്റെ കുഞ്ഞിനെ പ്രസവിക്കും, വയറുമായി നിൽക്കുന്ന താരപത്നിയുടെ ചിത്രം വൈറൽ!

  'ദിലീപേട്ടന്റെ പടങ്ങളാണ് ഞാൻ കൂടുതൽ കാണാറുള്ളത്. പുള്ളിയെ അടുത്തറിയില്ല. അ​ദ്ദേഹത്തിന്റെ ഇന്റർവ്യൂ​കളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ദിലീപേട്ടനെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഇഷ്യൂസ് വന്ന ശേഷം നമുക്ക് അങ്ങനെ ഒരാളെ തറപ്പിച്ച് കുറ്റം പറയാൻ‌ പറ്റില്ല.'

  'പലരും പലതും പറയുന്നുണ്ട്... റൂമേർസ് വരുന്നുണ്ട്. പക്ഷെ ഇതൊന്നും കറക്ടായിരിക്കണമെന്നില്ല. ദൈവത്തിനെ അറിയൂ കൃത്യമായ കാര്യങ്ങൾ. ഞാൻ ഒ​രിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ഞാൻ കണ്ടിടത്തോളം സംസാരിച്ചിടത്തോളം അദ്ദേഹം കുറ്റം ചെയ്യുമെന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല.'

  'പിന്നെ ബാ​ക്കി കോടതിയിൽ ഇരിക്കുവല്ലേ....' ശാലു മേനോൻ പറഞ്ഞു. 1998ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലു മേനോന്‍ വെള്ളിത്തിരയിലേക്ക് എത്തിയത്.

  ശാലു മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലുമായി നിരവധി കാഥാപാത്രങ്ങളെയാണ് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. 'വർഷങ്ങൾ കൊണ്ട് അഭിനയത്തിലും നൃത്തത്തിലും സജീവമായ ഒരാളാണ് ഞാൻ. അതിൽ കുറച്ച് പ്രശസ്തിയും ലഭിച്ചിട്ടുണ്ട്.'

  'എന്നാൽ പലരും എന്റെ ജീവിതത്തിൽ സംഭവിച്ച ചില മോശം കാര്യങ്ങൾ ആയിരിക്കും എന്റെ പേര് കേൾക്കുമ്പോൾ ആദ്യം ഓർക്കുന്നത്. ഒരുപാട് തെറ്റിധാരണകൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സത്യാവസ്ഥ മനസിലാകാതെ ഒരുപാട് പേർ എന്നെ കുറ്റപ്പെടുത്തി.'

  'ഒരുപക്ഷെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് എന്താണ് സത്യമെന്ന് ആരെങ്കിലും എന്നോട് ഒന്ന് ചോദിച്ച് മനസിലാകിരുന്നെങ്കിൽ ഇത്ര വലിയ തെറ്റിദ്ധാരണകൾ ഉണ്ടാകുമായിരുന്നില്ല' എന്നാണ് തന്റെ പേരിലുണ്ടായ വിവാ​‌ദങ്ങളെ കുറച്ച് പ്രതികരിച്ച് ശാലു മേനോൻ‌ പറഞ്ഞത്.

  Read more about: shalu menon
  English summary
  Actress Shalu Menon Reacted To Dileep Related Controversy, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X