പഴയ ശ്യാമിലി അല്ല, തന്റെ പാഷന്‍ തിരഞ്ഞെടുത്ത ശ്യാമിലി അതേ കുറിച്ച് പറയുന്നു! ചിത്രങ്ങള്‍ കാണാം

തൊണ്ണൂറുകളില്‍ ബാലതാരങ്ങളായി വന്ന് മലയാള സിനിമയെ ത്രസിപ്പിച്ച നായികമാരാണ് ബേബി ശാലിനിയും ബേബി ശ്യാമിലിയും. ശാലിനിയ്ക്ക് പിന്നാലെ ശ്യാമിലിയും ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമയിലും ഇരുവരും തിളങ്ങി നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി ശാലിനി തിരിച്ച് വന്നെങ്കിലും വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ചു.

ചെറുപ്പത്തില്‍ അഭിനയിച്ചതല്ലാതെ ശ്യാമിലി പിന്നെ സിനിമാലോകത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. എങ്കിലും കലാരംഗത്ത് തന്നെ സജീവമായി തുടരുകയാണ് നടിയിപ്പോള്‍. ചിത്രരചനയും പെയിന്റിംഗിലുമെല്ലാം അതീവ താല്‍പര്യം പുലര്‍ത്തുന്ന ആള്‍ കൂടിയാണ് ശ്യാമിലി. പ്രശസ്തമായ പെയിന്റര്‍ ആയ എവി എലന്‍ഗോയുടെ അടുത്ത് നിന്നും പെയിന്റിംഗില്‍ പരിശീലനം നേടിയ ശ്യാമിലിയുടെ സൃഷ്ടി ബാംഗ്ലൂരില്‍ പ്രദര്‍ശനം നടത്തിയിരുന്നു.

 shamlee

കലയോടുള്ള എന്റെ അഭിനിവേശം കണ്ടെത്തിയത് മുതല്‍ അത് തീവ്രമായി ഞാന്‍ പിന്തുടരുകയാണ്. അഞ്ച് വര്‍ഷത്തോളമായി ഉണ്ടായിരുന്ന സ്‌കെച്ചിങ്, പഠനം, പരീക്ഷണങ്ങള്‍, പെയിന്റിങ്‌സ് അടക്കം എന്റെ സ്വപ്‌നങ്ങളെല്ലാം ഒരു വാതിലൂടെ തുറന്നിരിക്കുന്നു. എന്നാണ് ചിത്രപ്രദര്‍ശനത്തെ കുറിച്ച് അടുത്തിടെ ശ്യാമിലി തന്നെ പറഞ്ഞത്.

അഭിനയം തുടങ്ങി ആദ്യ കാലങ്ങളില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച ശ്യാമിലിയെ തേടി ദേശീയ പുരസ്‌കാരം വരെ എത്തിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ശ്യാമിലിയ്ക്ക് ലഭിച്ചത്. ഇതേ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും ശ്യാമിലിയ്ക്ക് ലഭിച്ചിരുന്നു. ജയറാമിന്റെ മകളായി അഭിനയിച്ച മാളൂട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ബേബി ശ്യാമിലി മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X