For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശാലിനിക്ക് അദ്ദേഹം വാങ്ങികൊടുക്കുന്ന പൂക്കൾ ആരും കാണാതെ എത്തിച്ചത് ഞാനാണ്, ഫ്രീഡം കൊടുക്കും'; ശ്യാമിലി

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരും പൊതുപരിപാടികളിലും സാമൂഹികമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത് വളരെ ചുരുക്കമാണ്.

  അടുത്തിടെ ശാലിനിയുടെ പിറന്നാൾ‌ ആഘോഷം അജിത്തും മറ്റ് കുടുംബാം​ഗങ്ങളും ചേർന്ന് ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇരുവരും ഒന്നിച്ച് അമര്‍ക്കളമെന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് താരങ്ങൾ പ്രണയത്തിലായത്. തുടര്‍ന്ന് 2000ല്‍ വിവാഹിതരായി.

  Also Read: സല്ലാപം സെറ്റിൽ നിന്നും പ്രൊഡക്ഷൻ മാനേജരോടൊപ്പം മഞ്ജു ഒളിച്ചോടി: മഞ്ജുവിന്റെ ആദ്യ പ്രണയം; കൈതപ്രം

  ഹിറ്റ് നായികയായി തെന്നിന്ത്യയിൽ കത്തി നിൽക്കുന്ന സമയത്താണ് ശാലിനി വിവാഹിതയായത്. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച ശാലിനി അഭിമുഖങ്ങളിൽ പോലും പ്രത്യക്ഷപ്പെടാറില്ല. അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നിരുന്നു ശാലിനി.

  ശേഷം അപൂർവം ചില കുടുംബ ചിത്രങ്ങളും ശാലിനി പങ്കുവെച്ചിരുന്നു. ശാലിനി മാത്രമല്ല സഹോദരി ശ്യാമിലിയും ബാലതാരമായി തിളങ്ങിയിരുന്നു. ശേഷം കുഞ്ചാക്കോ ബോബൻ സിനിമ വള്ളീം തെറ്റി പുള്ളീം തെറ്റിയിലും ശ്യാമിലി നായികയായി പ്രത്യക്ഷപ്പെ‍ട്ടിരുന്നു.

  1990ൽ അഞ്ജലി എന്ന സിനിമയിൽ ടൈറ്റിൽ റോൾ ചെയ്തതിന് ശ്യാമിലിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ഇപ്പോഴിത തന്റെ സിനിമാ അനുഭവങ്ങളും അജിത്തിനെ കുറിച്ചും ശാലിനിയെ കുറിച്ചും ശ്യാമിലി പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  കുറച്ച് വർഷം മുമ്പ് ശ്യാമിലി നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. 'രണ്ടോ രണ്ടരയോ വയസ് മാത്രമാണ് ദേശീയ അവാർഡ് വാങ്ങിയപ്പോൾ എനിക്ക് പ്രായമുണ്ടായിരുന്നത്.'

  'അന്ന് ആ അവാർഡ് സ്റ്റേജിൽ കയറി പ്രസിഡന്റിൽ നിന്നും വാങ്ങിയതിന്റെ ചെറിയ ഓർമകൾ എന്റെ മനസിലുണ്ട്. എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്? ഏതാണ് ഈ സ്ഥലം എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്. അല്ലാതെ അവാർഡ് എന്നുള്ള ചിന്തയൊന്നും എനിക്കില്ലായിരുന്നു. പിന്നീട് വളർന്നപ്പോൾ‌ ആളുകൾ പറഞ്ഞ് തന്നപ്പോൾ‌ ശരിക്കും അഭിമാനം തോന്നി.'

  'സ്കൂളിൽ‌ പോയി അവിടവുമായി ജെല്ലായി തുടങ്ങിയപ്പോൾ സിനിമ എന്നുള്ളതെല്ലാം മനസിൽ നിന്നും പോയി. പിന്നീട് ​ഗ്രാജുവേഷൻ ചെയ്തു ശേഷം മാസ്റ്റേഴ്സ് പഠിക്കാനായി സിം​ഗപ്പൂർ പോയി. ഫിലിം പ്രൊഡക്ഷനാണ് പഠിച്ചത്.'

  Also Read: 'മകന്റെ പേര് ഹനുമാൻ; ഭാര്യയുൾപ്പെടെ പറഞ്ഞിട്ടും ഞാൻ കേട്ടില്ല; കൂട്ടുകാർ അവനെ കളിയാക്കാത്തതിന് കാരണം'

  'സ്കൂളിലായിരുപ്പോഴും ഡാൻസ്, പാട്ട് തുടങ്ങിയവയിലായിരുന്നു ഞാൻ കൂടുതൽ ശോഭിച്ചിരുന്നത്. ക്ലാസ് കട്ട് ചെയ്ത് ഡാൻസ് ക്ലാസിനൊക്കെ പോകുമായിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ മാത്രമാണ് ഞാൻ ആക്ടീവായിട്ടുള്ളത്. പക്ഷെ ബ്ലൂടിക്ക് വാങ്ങിയിട്ടില്ലെന്ന് മാത്രം. ശാലിനി അക്കയ്ക്ക് അജിത്ത് പൂക്കൾ വാങ്ങികൊടുക്കുമായിരുന്നു.'

  'അത് ഞാൻ വീട്ടുലുള്ള ആർക്കും മനസിലാവാതെ ശാലിനിക്ക് എത്തിച്ച് കൊടുക്കുമായിരുന്നു. അവരുടെ ലവ് സ്റ്റോറിയുടെ ഭാ​ഗമായത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. അജിത്ത് വളരെ ലിബറലാണ്. അവരുടെ റിലേഷൻഷിപ്പിൽ സ്വാതന്ത്ര്യത്തിന് വലിയൊരു സ്ഥാനം കൊടുത്തിട്ടുണ്ട്.'

  'പാട്നർക്ക് ഫ്രീഡം കൊടുത്താൽ അവരെ കൂടുതൽ ഹാപ്പിയായി വെക്കാൻ പറ്റുമെന്ന് ഞാൻ പഠിച്ചതും അജിത്തിനേയും ശാലിനിയേയും കണ്ടിട്ടാണ്. ​ഗോൾ സെറ്റ് ചെയ്ത് അത് സാധിച്ചെടുക്കുന്ന ആളാണ് അജിത്ത്. നല്ലൊരു ഫോട്ടോ​ഗ്രാഫറുമാണ്.'

  'നന്നായി ഭക്ഷണം പാകം ചെയ്യുകയും ചെയ്യും. എല്ലാ കറക്ടായി ചെയ്യണമെന്നതിൽ പെർഫെക്ഷനിസ്റ്റാണ് ശാലിനി. ശാലിനിയാണ് ഹ്യൂമർ പേഴ്സൺ. അജിത്തിന് വൃത്തി കൂടുതലാണ്. അതിന് വേണ്ടതെല്ലാം അദ്ദേഹം ചെയ്യുകയും ചെയ്യും. അഞ്ജലിയിൽ അധികം ഡയലോ​ഗുകൾ ഉണ്ടായിരുന്നില്ല.'

  'കുട്ടിക്കാലത്ത് ​ഗ്ലിസറിൻ ഇല്ലാതെ ഞാൻ സീനിന് വേണ്ടി കരയുമായിരുന്നു. അത് കണ്ട് സെറ്റ് പ്രശംസിച്ചിട്ടുണ്ട്. ഞാൻ എന്റെ സാലറികൊണ്ടാണ് മാസ്റ്റേഴ്സ് പഠിച്ചത്. വിദ്യാഭ്യാസത്തിന് അല്ലാതെ മറ്റെന്തിനാണ് പണം ചെലവഴിക്കേണ്ടത്' ശ്യാമിലി പറഞ്ഞു.

  അജിത്തിന്റെ ഏറ്റവും പുതിയ റിലീസ് തുനിവ് എന്ന സിനിമയാണ്. ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായിക. ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്.

  Read more about: shalini ajith
  English summary
  Actress Shamlee Open Up About Ajith And Shalini Love Life, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X