'ഷാനിദ് എന്ന വ്യക്തിക്ക് നല്ലപേരില്ലെന്ന് നേരത്തെ പറഞ്ഞു, ഞങ്ങൾ ആദ്യമെ വിവാഹം കഴിച്ചു'; ഷംനയും ഭർത്താവും!
അമ്മയായ ശേഷം ജീവിതം കൂടുതൽ സുന്ദരമായ സന്തോഷത്തിലാണ് നടി ഷംന കാസിം. വിവാഹത്തോടെ ദുബായിൽ സെറ്റിൽഡായ താരം ഇപ്പോഴും സിനിമയിലും മിനിസ്ക്രീനിലും സോഷ്യൽമീഡിയയിലും സജീവമാണ്. പ്രസവശേഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോട്ടോഷൂട്ടും മറ്റും താരം വീണ്ടും ആരംഭിച്ചിരുന്നു.
മകൻ ഹംദാന്റെ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. വിവാഹം തീരുമാനിച്ചത് മുതൽ കുഞ്ഞിനെ പ്രസവക്കുന്നത് വരെ വൈറലായിരുന്നു ഷംന. വിവാഹവും ഗർഭധാരണവുമെല്ലാമാണ് ഷംന വാർത്തകളിൽ നിറയാൻ കാരണമായത്. എന്തും ഏതും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണ് കുടുംബത്തിലുള്ളവരോട് പോലും ആളുകൾ പങ്കുവെക്കുന്നത്.
സെലിബ്രിറ്റികളുടെ വിശേഷങ്ങളാണെങ്കിൽ ആരാധകർ ഓരോന്നും കണക്ക് കൂട്ടിയും കിഴിച്ചുമാണ് പിന്നീട് അങ്ങോട്ട് പ്രതികരിക്കുക. സോഷ്യൽമീഡിയ സജീവമായതോടെ സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് അമിതമായി ആരാധകർ ഇടപെടുകയും വിലയിരുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അത്തരത്തിൽ തനിക്കുണ്ടായ ചില അനുഭവങ്ങൾ വേൾഡ് വിഷനോട് പങ്കുവെച്ചിരിക്കുകയാണ് ഷംനയും ഭർത്താവ് ഷാനിദും.

ദുബായിയിലെ ബിസിനസുകാരനാണ് ഷാനിദ് ആസിഫ് അലി. ഇദ്ദേഹവും മലയാളിയാണ്. വിവാഹനിശ്ചയം കേരളത്തിൽ വെച്ചും വിവാഹം ദുബായിൽ വെച്ചുമാണ് താരം നടത്തിയത്. ഗോൾഡൻ വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫോൺ കോളാണ് തങ്ങളെ അടുപ്പിച്ചതെന്ന് ഷംന വെളിപ്പെടുത്തി. 'പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല.'
'എന്റെ ഒരു സുഹൃത്തിന് ഷംനയെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് ഒരു മെസേജ് ഷാനിദ് അയച്ചു. എന്നാൽ എനിക്ക് ഇഷ്ടം ഷാനിദിനെ ആണെന്നാണ് ഞാൻ മറുപടി നൽകിയെന്നും', ഷംന കൂട്ടിച്ചേർത്തു. ഷംന പ്രപ്പോസ് ചെയ്തപ്പോൾ തന്റെ ഹിസ്റ്ററി അറിയാമോ എന്നാണ് ഷാനിദ് ആദ്യം ചോദിച്ചത്.
എന്റെ ഹിസ്റ്ററി അറിഞ്ഞുകൊണ്ടാണോ ഇത് പറഞ്ഞതെന്നാണ് ഞാൻ ആദ്യമായിട്ട് ചോദിക്കുന്നത്. കൂടാതെ നിങ്ങൾ എന്നെ കളിയാക്കുകയാണോ എന്നും ചോദിച്ചിരുന്നുവെന്നും ഷാനിദ് പറയുന്നു. 'സിനിമയിൽ കാണിക്കുന്നതുപോലെ കല്യാണം മുടക്കാൻ ആയിരുന്നു ഞങ്ങളുടെ കാര്യത്തിൽ ആളുകൾ കൂടുതൽ.'
'ഇക്കയുടെ ഫോണിൽ എന്നെക്കുറിച്ചും എന്റെ ഫോണിൽ ഇക്കയെക്കുറിച്ചും മോശം പറഞ്ഞുകൊണ്ടുള്ള മെസേജുകൾ പതിവായിരുന്നുവെന്നും', ഷംന പറയുന്നു. 'എന്റെ എല്ലാ ബാക്ഗ്രൗണ്ടും ഞാൻ പറഞ്ഞിട്ടാണ് വിവാഹം നടക്കുന്നത്. ഞാൻ ജോലിക്ക് വേണ്ടി വന്നയാളാണ്. അവിടെ നിന്നും ഇവിടം വരെ എത്തണം എങ്കിൽ തീർച്ചയായും ചീത്തപ്പേര് ഉണ്ടായിട്ടുണ്ടാകും. ആദ്യമെ പറഞ്ഞതും ഷാനിദ് എന്ന വ്യക്തിക്ക് നല്ലപേരില്ല എന്നാണ്.'

'വിവാഹം കഴിഞ്ഞ സമയത്താണ് ഞാൻ അറിയുന്നത് എന്നോട് എത്രമാത്രം ആളുകൾക്ക് ദേഷ്യം ഉണ്ടായിരുന്നവെന്നതെന്നും', ഷാനിദ് വിവരിച്ചു. ഗർഭിണിയായ ശേഷം വന്ന കമന്റുകളെ തങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നാണ് പിന്നീട് ഷംനയും ഷാനിദും പറഞ്ഞത്. 'മുമ്പ് ഷൂട്ടിന് പോകുമ്പോൾ ഭയങ്കര റിലാക്സ്ഡ് ആയിരുന്നു.'
'എന്നാൽ മോൻ വന്ന ശേഷമുള്ള ആ യാത്രക്ക് മാറ്റങ്ങളുണ്ട്. കുഞ്ഞ് വന്ന ശേഷമുള്ള ജീവിതം മറ്റൊരു ലോകമാണ്. പിന്നെ ഞങ്ങൾ ആദ്യമെ വിവാഹം കഴിച്ചതാണ്. ഡെലിവെറിക്ക് ശേഷമാണ് ആളുകൾ കുറ്റപ്പെടുത്തിക്കൊണ്ട് വന്നത്. ഗർഭിണി ആകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്റെ ഇഷ്ടമാണ് അത് നിങ്ങൾ നോക്കേണ്ട കാര്യമില്ല എന്ന അഭിപ്രായമാണ് എനിക്ക്.'
'സമൂഹത്തിന്റെ മുമ്പിൽ വിവാഹം കഴിച്ചാൽ മാത്രമെ വിവാഹം അംഗീകരിക്കൂ എന്ന നിലപാടെനിക്ക് അത്ര സ്വീകാര്യമല്ല. വിവാഹം കഴിച്ചാൽ മാത്രമെ ജീവിതം ഉള്ളൂ എന്നൊക്കെയാണ് ആളുകൾ പറയുന്നത്. ഞങ്ങൾ നിയമവശത്തിലൂടെയാണ് വിവാഹം കഴിച്ചത്. ഏഴാം മാസത്തിൽ പ്രസവിച്ചെന്ന് പറയുന്നവർ സത്യം കണ്ടിട്ടോ അറിഞ്ഞിട്ടോ ആണോ ഇല്ലാക്കഥകൾ ഉണ്ടാക്കിയത്.'
'കമന്റുകൾ വായിക്കാറുണ്ട്. മീഡിയ വിങ്ങിനെ വെച്ചുകൊണ്ട് അവരെ തെരെഞ്ഞ് പിടിച്ച് വിളിക്കാറുമുണ്ടെന്നും', ഷാനിദും ഷംനയും തങ്ങളെ വിമർശിക്കുന്നവർക്കുള്ള മറുപടി എന്നതുപോലെ പറഞ്ഞു. യുട്യൂബിലും സജീവമാണ് ഷംന കാസിം. ഇടയ്ക്ക് ഷാനിദും ഷംനയ്ക്കൊപ്പം വ്ലോഗിൽ പ്രത്യക്ഷപ്പെടാറുണ്ട്.


Click it and Unblock the Notifications