'ഇതാണ് ഞങ്ങളുടെ രാജകുമാരൻ....'; മാതൃദിനത്തിൽ ആദ്യമായി മകന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഷംന കാസിം!

അഭിനയത്തിലും നൃത്തത്തിലും സജീവമായ താരമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് ഷംന കാസിം അഭിനയ ജീവിതം തുടങ്ങുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് ഷംന. ഒരു വർഷം മുമ്പാണ് ഷംനയുടെ വിവാഹം നടന്നത്. ബിസിനസുകാരനായ ഷാനിദായിരുന്നു ഷംനയെ ജീവിത സഖിയാക്കിയത്.

അടുത്തിടെയാണ് ഇരുവർക്കും ഒരു മകൻ ജനിച്ചത്. ഹംദാൻ ആസിഫ് അലി എന്നാണ് മകന് ഷംന പേരിട്ടിരിക്കുന്നത്. ​ഗർഭകാലം മുതലുള്ള വിശേഷങ്ങളെല്ലാം ഷംന സോഷ്യൽമീഡിയ വഴി പങ്കിടാറുണ്ടായിരുന്നു. പ്രസവത്തിന്റെ വീഡിയോയും മകന്റെ ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളുമെല്ലാം ഷംന പങ്കുവെച്ചിരുന്നു.

പക്ഷെ അവയിൽ നിന്നെല്ലാം മകന്റെ മുഖം മറച്ചിരുന്നു ഷംന. മകന്റെ ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി വീഡിയോ പങ്കുവെച്ചപ്പോഴും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നു. മകന്റെ മുഖം വെളിപ്പെടുത്താത്തതിന്റെ പേരിൽ‌ ആർക്കും ഒന്നും തോന്നരുതെന്നും ആളുകൾ കരുതും സെലിബ്രിറ്റിയുടെ ബേബി ആയതുകൊണ്ടാണ് റിവീൽ ചെയ്യാത്തതെന്ന് എന്നാൽ അങ്ങനെ ഒന്നുമില്ല. 40 ദിവസം കഴിഞ്ഞതിനുശേഷം കുഞ്ഞിനെ കാണിക്കാം എന്നാണ് വിചാരിക്കുന്നതെന്നുമാണ് ഷംന പറഞ്ഞത്.

Shamna Kasim

ഇപ്പോഴിത മാതൃദിനത്തിൽ മകന്റെ മുഖം റിവീൽ ചെയ്തുകൊണ്ടുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ഷംന കാസിം. ഞങ്ങളുടെ രാജകുമാരൻ എന്ന് കുറിച്ചുകൊണ്ടാണ് ഷംന കാസിം ഭർത്താവ് ഷാനിദിനൊപ്പം കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചത്. ഹംദാൻ എന്ന പേര് എഴുതിയ വസ്ത്രമാണ് കുഞ്ഞിനെ ഷംന ധരിപ്പിച്ചിരുന്നത്.

കുഞ്ഞിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. കുഞ്ഞ് മാത്രമല്ല അമ്മയും അച്ഛനുമെല്ലാം ചേർന്നപ്പോൾ ക്യൂട്ട് കുടുംബമായെന്നാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ചിലർ കമന്റ് ചെയ്തത്. നാൽപ്പത് കഴിഞ്ഞപ്പോൾ വാക്ക് തന്നപോലെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിന് ഷംനയെ ആരാധകർ പ്രശംസിച്ചു.

Shamna Kasim

മകന്റെ ആദ്യത്തെ മുടി കളയൽ ചടങ്ങിന് മുമ്പാണ് ഷംന ആദ്യത്തെ ഫോട്ടോഷൂട്ട് നടത്തിയത്. പക്ഷെ വീട്ടിൽ നിന്നും മോന്റെ ഫോട്ടോ എടുക്കുന്നതിന് കുറച്ച് എതിർപ്പും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നുവെന്നും ഷംന വെളിപ്പെടുത്തിയിരുന്നു. ഷംനയുടേയും ഭർത്താവ് ഷാനിദ് ആസിഫ് അലിയുടേയും കടിഞ്ഞൂൽ കണ്മണിയാണ് ഹംദാൻ. ദുബായിയിൽ വെച്ചായിരുന്നു ഷംനയുടെ പ്രസവം. ഡെലിവറി എക്സ്പീരിയൻസ് താൻ വേറെ ഒരു വീഡിയോയിൽ ചെയ്യാമെന്നും.

അത് ഒരു വലിയ അനുഭവം തന്നെ ആയിരുന്നുവെന്നും എല്ലാവരും തന്റെ ഡെലിവറി പെയിനും എല്ലാം കണ്ടിരുന്നല്ലോയെന്നും ഷംന മുമ്പൊരു വീഡിയോയിൽ പറഞ്ഞിരുന്നു. റമദാൻ മാസം നടന്നുകൊണ്ടിരിക്കെയാണ് ഷംനയ്ക്ക് കുഞ്ഞ് പിറന്നത്. ഷംനയുടേത് നോർമൽ ഡെലിവറിയായിരുന്നു.

അടുത്തിടെ ഭർത്താവ് ഷാനിദിനെ ആദ്യമായി കണ്ടതിനെ കുറിച്ച് വെളിപ്പെടുത്തി ഷംന എത്തിയിരുന്നു. ഭർത്താവിനെ പരിചയപ്പെട്ട ദിവസത്തിന്റെ ഓർമ തന്റെ ആരാധകരുമായി പങ്കിടുന്നതിനായിരുന്നു താരം അത്തരമൊരു വീഡിയോ ചെയ്തത്. ദുബായിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഷാനിദിന് ഷംന നൽകിയൊരു ഹസ്തദാനത്തിൽ നിന്നാണ് ഇരുവരുടേയും പ്രണയത്തിന്റെ തുടക്കം.

ഞാന്‍ എന്താണെന്ന് മനസിലാക്കി എന്നെ പിന്തുണച്ചയാളാണ് ഭര്‍ത്താവ് എന്ന് ഷംന പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായിരിക്കില്ല ഞാന്‍. നല്ലൊരു പങ്കാളിയുടെ ഗുണങ്ങളും ഉണ്ടായിരിക്കില്ല. ഞാന്‍ എന്താണെന്ന് മനസിലാക്കി എന്നെ കൂടെക്കൂട്ടുകയായിരുന്നു അദ്ദേഹം എന്നും ഷംന മുമ്പ് പറഞ്ഞിരുന്നു. ഷംനയ്ക്ക് മാത്രമല്ല മലയാള സിനിമയ്ക്കും പ്രിയപ്പെട്ട വ്യക്തിയാണ് ഷാനിദ് ആസിഫ് അലി.

ഇത്രയധികം താരങ്ങൾക്ക് ഗോൾഡൻ വിസ നൽകാൻ ഷാനിദിന്റെ നേതൃത്വത്തിലെ കമ്പനിയാണ് മുന്നോട്ട് വന്നത്. ഇപ്പോഴും സിനിമാ താരങ്ങൾക്കും ക്രിക്കറ്റ് താരങ്ങൾക്കും ഗോൾഡൻ വിസ നൽകുന്നത് തുടരുകയാണ്.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X