For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ഷംന കാസിം വിവാഹിതയായി, ദുബായിൽ അത്യാഢംബരമായി നടന്ന ചടങ്ങിൽ സിനിമ താരങ്ങളും അതിഥികൾ!

  |

  അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായി മാറിയ ഷംന കാസിം വിവാഹിതയായി. ദുബായിൽ അത്യഢംബര പൂർവമാണ് മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്.

  സിനിമാ മേഖലയിൽ നിന്നും മീര നന്ദൻ അടക്കമുള്ള താരങ്ങളും ദുബായിയിലെ പ്രശസ്തരായ വ്യവസായികളുമെല്ലാം പങ്കെടുത്തു. ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.

  Also Read: 'മൂത്തമകളുടെ വിവാഹം 21ആം വയസിൽ‌ കഴിഞ്ഞു, അനുവിന്റേത് നീണ്ട് പോകുന്നതിൽ സങ്കടമുണ്ട്'; അനുവിനെ കുറിച്ച് അച്ഛൻ!

  ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ മുമ്പും ഷംന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോൾ ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്. സിനിമാ ലോകത്ത് പൂർണ എന്ന പേരിലും അറിയപ്പെടുന്ന നടിയാണ് ഷംന.

  മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് താരം. 2004ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് നർത്തകി കൂടിയായ ഷംന സിനിമാരം​ഗത്തെത്തുന്നത്.

  Also Read: പ്രഭാസിനെ കണ്ട് ആവേശം മൂത്ത ആരാധകർ പടക്കം പൊട്ടിച്ചു; തിയറ്ററിൽ തീപിടുത്തം

  വിവാഹത്തിന് ശേഷം ​ഗംഭീരമായ റിസപ്ഷനും തങ്ങളുടെ പ്രി‌യപ്പെട്ടവർക്ക് വേണ്ടി ഷംനയും ഭർത്താവും ഒരുക്കിയിരുന്നു. വിവാഹത്തിന് വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വേഷം.

  റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചിരുന്നത്. ദുബായിലാണ് വിവാഹം നടന്നത് എന്നതിനാൽ തന്നെ സിനിമാ രം​ഗത്തുള്ള വളരെ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്.

  Also Read: തിയറ്ററിൽ ചീത്ത വിളി, അന്ന് രാത്രി തന്നെ മാറ്റം വരുത്തി; മഴവില്ല് സിനിമ ദുരന്തമായെന്ന് നിർമാതാവ്

  മലപ്പുറമാണ് ഷംനയുടെ ഭർത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ഷംന കണ്ണൂർ സ്വദേശിനിയാണ്. താരത്തിന്റെ നിക്കാഹ് കണ്ണൂരിൽവെച്ചാണ് നടന്നത്. 'ഇത്രയ്ക്ക് ഒത്ത് ഒരാളെ എനിക്ക് കിട്ടുമെന്ന് വീട്ടുകാർ പോലും കരുതിയിരുന്നില്ല.'

  'ദുബായിലായിരിക്കും ഞാൻ ഭാവിയിൽ സെറ്റിൽ ചെയ്യാൻ‌ പോകുന്നതെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ആളെ കുറച്ച് നാളുകളായി എനിക്ക് അറിയാമായിരുന്നു. ​ഗോൾഡൺ വിസയുടെ കാര്യങ്ങൾ പറയാനായി ഇടയ്ക്കിടെ വിളിക്കുമായിരുന്നു.'

  'എനിക്കും ​ഗോൾഡൺ വിസ അപ്രൂവായിരിക്കുന്ന സമയമായിരുന്നു. വിസ നൽകാനായി പലതവണ ക്ഷണം വന്നെങ്കിലും ഷൂട്ടിങ് തിരക്ക് കാരണം പോകാനായില്ല. പിന്നീട് മർഹബ എന്നൊരു പരിപാടിക്കായി ഞാൻ ദുബായിയിൽ പോയിരുന്നു.'

  'അവിടെ വെച്ച് ഞങ്ങൾ ആദ്യമായി കണ്ടു. കണ്ട് സംസാരിച്ചപ്പോൾ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമുണ്ടായി. പിന്നെ വീട്ടുകാർ സംസാരിച്ച് കാര്യങ്ങൾ മനസിലാക്കി വിവാഹം തീരുമാനിക്കുകയായിരുന്നു. നമ്മൾ വിചാരിക്കുന്നതും ദൈവം നടത്തുന്നതും മറ്റൊന്നാണ്.'

  'പ്രേമിച്ച് നടക്കലൊന്നും ഉണ്ടായിട്ടില്ല. ഒരു മാസത്തിനുള്ളിൽ എല്ലാം വിവാഹിത്തിലേക്ക് എത്തി. ഇക്കയോട് സംസാരിക്കുമ്പോൾ ഭയങ്കര കംഫേർട്ടാണ്. അദ്ദേഹം വലിയൊരു കുടുംബത്തിലെ അം​ഗമാണ്. ആ കുടുംബവും ഇക്കയും വളരെ സപ്പോർട്ടീവാണ്.'

  'മമ്മിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്റെ വിവാഹം. ഞങ്ങൾ‌ അഞ്ച് മക്കളാണ്. മൂന്ന് ചേച്ചിമാരും ഒരു ചേട്ടനുമാണ് എനിക്കുള്ളത്. അവരെല്ലാം വിവാഹം കഴിഞ്ഞ് സെറ്റിലായി. അതിനാൽ തന്നെ എന്റെ വിവാഹം താമസിക്കുന്നത് മമ്മിക്ക് വലിയ ടെൻഷനായിരുന്നു.'

  'വിവാഹത്തെ കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് ഒരു ആ​ഗ്രഹമെ ഉണ്ടായിരുന്നുള്ളൂ. എന്റെ ജോലി ഭാവിയിൽ കംഫർട്ടബിൾ ആയിരിക്കണം ജീവിതം സന്തോഷമായിട്ട് ഇരിക്കണം' ഷംന നിക്കാഹിന് ശേഷം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.

  നടി എന്നതിലുപരി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജായും ഷംന സജീവമാണ്. മാർക്കോണി മത്തായി, മധുരരാജ എന്നീ മലയാളം സിനിമകളിലാണ് ഏറ്റവും അവസാനം ഷംന അഭിനയിച്ചത്.

  Read more about: shamna kasim
  English summary
  Actress Shamna Kasim Got Married In Dubai, Photos And Videos Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X