ആലിയ ഭട്ടിനെ പോലെ എനിക്കും ശരീരം മെലിയാന്‍ പറ്റുമെന്നാണ് പറയുന്നത്! പ്രസവശേഷമുള്ള മാറ്റത്തെ പറ്റി ഷംന കാസിം
വിവാഹം കഴിഞ്ഞത് മുതല്‍ നടി ഷംന കാസിമിന്റെ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം നടി ഒരു മകന് ജന്മം കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ മകന്റെയും ഭര്‍ത്താവിന്റെയും കൂടെ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ്. ഇതിനിടയില്‍ തന്റെ വീടിനെ കുറിച്ചും കുടുംബത്തെ പറ്റിയുമൊക്കെ പറയുന്ന ഷംനയുടെ വീഡയോയാണ് ശ്രദ്ധേയമാവുന്നത്.
ഹോം ടൂറായി നടത്തിയ വീഡിയോയില്‍ തന്റെ വീടിനെ പറ്റിയുള്ള വിശേഷങ്ങള്‍ നടി പങ്കുവെച്ചിരുന്നു. ഒപ്പം ഗര്‍ഭകാലത്ത് തടി കൂടിയതിനെ പറ്റിയും ഭര്‍ത്താവ് അത്ര റൊമാന്റിക് പേഴ്‌സന്‍ അല്ലെന്നുമൊക്കെ ഷംന പറഞ്ഞിരിക്കുകയാണ്. ബഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.

വീടിന്റെ പലയിടങ്ങളിലും ഷംനയുടെ ഫോട്ടോകള്‍ തൂക്കിയിട്ടിരിക്കുകയാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഫോട്ടോഷൂട്ട് നടത്തിയത്. പിന്നെ പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരിയര്‍ ആരംഭിച്ചപ്പോള്‍ ഉണ്ടാക്കിയ പോര്‍ട്ട് ഫോളിയോ മുതല്‍ സഹോദരങ്ങളുടെ കൂടെ നില്‍ക്കുന്നതടക്കം ഒത്തിരി ചിത്രങ്ങളും നടി വീഡിയോയില്‍ കാണിച്ചിരുന്നു. അന്നൊക്കെ ഹോട്ട് ഷംന എന്ന് ആളുകള്‍ പറഞ്ഞിട്ടുള്ള ചിത്രം ഇതാണെന്നാണ് നടി പറയുന്നത്.
എല്ലാ നടിമാരും പ്രസവത്തിന് ശേഷം പഴയത് പോലെ മെലിഞ്ഞ് ആ രൂപത്തിലേക്ക് എത്താറുണ്ട്. അതുപോലെ ഷംനയും ചെയ്യുന്നില്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് എല്ലാ നടിമാരെയും പോലെ എനിക്ക് സാധിക്കുമോന്ന് അറിയില്ലെന്നും അതാണ് തന്റെ പേടിയെന്നും നടി പറയുന്നു.
തടി കുറയ്ക്കുന്നതിനെ പറ്റി പലരും സംസാരിക്കുന്നതിനിടയില്‍ എന്റെ ഡെലിവറി ഇപ്പോള്‍ കഴിഞ്ഞതല്ലേ ഉള്ളു എന്ന് ഞാന്‍ എല്ലാവരോടും പറയാറുണ്ട്. അന്നേരം അവരൊക്കെ അറിയുന്നത് ആലിയ ഭട്ടിന്റെയും ഡെലിവറി കഴിഞ്ഞതാണ്. അവള്‍ക്ക് മെലിയാന്‍ പറ്റുമെങ്കില്‍ നിനക്ക് മെലിഞ്ഞാല്‍ എന്താണെന്നാണ്.

പക്ഷേ ഞങ്ങള്‍ കണ്ണൂരുകാര്‍ക്ക് ഏറ്റവും പ്രധാനം ഭക്ഷണമാണ്. തിന്നാന്‍ വേണ്ടി മാത്രം ജനിച്ച ആളുകളാണ് ഞങ്ങള്‍. കേരളത്തിലെ ആളുകളുമായി നോര്‍ത്ത് ഇന്ത്യയില്‍ ജീവിക്കുന്ന ആളുകളെ താരതമ്യം ചെയ്യരുതെന്നും ഷംന പറയുന്നു. മാത്രമല്ല ഇപ്പോള്‍ തടി കൂടിയത് കൊണ്ട് വസ്ത്രങ്ങളൊന്നും പാകമാവുന്നില്ല. ഈ അഭിമുഖത്തിന് തന്നെ നാല് വസ്ത്രങ്ങള്‍ മാറി മാറി ഇട്ടിട്ടാണ് അവസാനം ഈ വസ്ത്രത്തിലെത്തിയതെന്നും നടി സൂചിപ്പിച്ചു.
തന്റെ കഴുത്തില്‍ ഇക്ക എന്നെഴുതിയ മാല ഉള്ളതും നടി ആരാധകരെ കാണിച്ചിരിക്കുകയാണ്. ഇക്കയിപ്പോള്‍ ദുബായില്‍ കൂളായി അവള്‍ എപ്പോഴായിരിക്കും വരിക എന്നോര്‍ത്ത് ഇരിക്കുകയായിരിക്കും. പറയുമ്പോള്‍ എന്നാണ് വരിക എന്നൊക്കെ ചോദിക്കും. ഫോണ്‍ വെക്കുമ്പോള്‍ എന്തിനാ നേരത്തെ വരുന്നേ എന്നായിരിക്കും ചിന്തിക്കുക എന്ന് തമാശരൂപേണ നടി പറയുന്നു.
സത്യത്തില്‍ ഇക്കയ്ക്ക് ഞങ്ങളെ മിസ് ചെയ്ത് തുടങ്ങിയെന്നാണ് തോന്നുന്നത്. കാരണം ടിക്കറ്റ് എടുത്തില്ലേ എന്ന് ഇടയ്ക്കിടെ വിളിച്ച് ചോദിക്കുമെന്നും ഷംന പറയുന്നു. ഭക്ഷണം ഉണ്ടാക്കുന്നതിനെ പറ്റിയും നടി സംസാരിച്ചു.
കല്യാണം കഴിച്ചതിന് ശേഷമാണ് യൂട്യൂബ് നോക്കിയൊക്കെ ഭക്ഷണം പാകം ചെയ്യാന്‍ പഠിച്ചത്. ദുബായില്‍ ഇക്കയുടെ അടുത്തേക്ക് പോകുമ്പോള്‍ കുക്ക് ചെയ്യാറുണ്ട്. പിന്നെ ഞാന്‍ തന്നെ ഉണ്ടാക്കി വിളമ്പണം എന്ന നിര്‍ബന്ധവുമൊന്നും ഇക്കായ്ക്കില്ല. പിന്നെ ഇക്ക അത്ര റൊമാന്റ്ക് പേഴ്സന്‍ ഒന്നുമല്ലെന്നും എപ്പോഴും സ്നേഹത്തോടെ വിളിച്ച് കാര്യം അന്വേഷിക്കുന്ന സ്വഭാവമല്ലെന്നും ഷംന പറയുന്നു.


Click it and Unblock the Notifications











