നീയൊരു പന്നിയെ പോലെ ആയല്ലോ! പ്രസവത്തിന് ശേഷം തനിക്ക് വന്ന കമന്റുകളെ കുറിച്ച് നടി ഷംന കാസിം

നടി ഷംന കാസിം വീണ്ടും സിനിമകളില്‍ സജീവമാവുകയാണ്. കഴിഞ്ഞ വര്‍ഷമാണ് നടി വിവാഹിതയാവുന്നത്. ഉടനെ തന്നെ ഗര്‍ഭിണിയാവുകയും കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. കുഞ്ഞ് ജനിച്ച് അമ്പത് ദിവസം കഴിഞ്ഞതോടെ താന്‍ വീണ്ടും അഭിനയിക്കാന്‍ പോയതിനെ പറ്റി പറയുകയാണ് നടിയിപ്പോള്‍.

എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് കൂടെ നില്‍ക്കുന്നതാണ് അഭിനയിക്കാന്‍ വരാന്‍ കാരണം. എന്നാല്‍ ഒന്നും അറിയാതെ തന്നെ വിമര്‍ശിക്കുന്നവര്‍ നിരവധിയുണ്ടെന്നാണ് നടി പറയുന്നത്. ഡെവിള്‍ എന്ന പുതിയ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് കുടുംബജീവിതത്തെ കുറിച്ചും നടി പറഞ്ഞത്.

shamna-kasim

ഈ സിനിമ എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ആ സിനിമ തുടങ്ങിയ സമയത്താണ് ഞാന്‍ വിവാഹിതയാകുന്നത്. അതില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയാവുകയും ചെയ്തു. മാത്രമല്ല അഞ്ച് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ സിനിമയിലെ ഒരു പാട്ടില്‍ അഭിനയിച്ചു. ക്ലൈമാക്‌സ് ചെയ്യുമ്പോള്‍ എനിക്ക് ആറര മാസമായി.

ഞാന്‍ ഗര്‍ഭിണിയായിരിക്കുന്നത് കൊണ്ട് എത്രയും വേഗം ഈ പ്രൊജക്ട് തീര്‍ക്കണം. അതുകൊണ്ട് സിനിമയിലെ നായകന്‍ വിദാര്‍ഥ് അടക്കമുള്ളവര്‍ എനിക്ക് വേണ്ടി ഡേറ്റ് അഡ്ജസ്റ്റ് ചെയ്തിരുന്നു. ഇതോടെ അവരുടെ ബാക്കി പടങ്ങളുടെ ഡേറ്റ് ക്ലാഷായി. അവരോടൊക്കെ പൂര്‍ണ ഗര്‍ഭിണിയാണെന്ന് പറഞ്ഞതോടെ ഇത്രയും പെട്ടെന്ന് അവര്‍ ഗര്‍ഭിണിയായോ എന്നോര്‍ത്ത് ഞെട്ടി.

ഇപ്പോള്‍ പടം റിലീസ് ചെയ്യുമ്പോള്‍ ഞാനെന്റെ കുഞ്ഞിനൊപ്പം ഇരിക്കുകയാണ്. ആ സിനിമയിലെ പാട്ടുകള്‍ കാണുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നല്ലോ എന്ന് ഓര്‍ക്കും. പിന്നെ ഞാനും കുഞ്ഞിനെ വയറ്റിലിട്ട് അഭിനയിക്കുമ്പോള്‍ വേറൊരു ഫീലാണ് തോന്നുന്നതെന്നും നടി പറയുന്നു.

പിന്നെ ഞാന്‍ ശരിക്കും ഗര്‍ഭിണിയായതോടെ ആ സിനിമയുടെ ചില ഡയലോഗുകളും അദ്ദേഹം മാറ്റി. ഗര്‍ഭകാലം കൂടി അദ്ദേഹം അതില്‍ ആഡ് ചെയ്തു. അങ്ങനെ സിനിമ എനിക്ക് വളരെ സ്‌പെഷ്യലാണെന്നും ഷംന കൂട്ടിച്ചേര്‍ത്തു.

പ്രസവത്തിന് ശേഷം അഭിനയിക്കാന്‍ വന്നതിന് പ്രധാന കാരണം എന്റെ മമ്മിയുടെ പിന്തുണയാണ്. എന്റെ ശക്തിയെന്ന് പറയുന്നത് മമ്മിയാണ്. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നതിനടക്കം കാരണം അവരുടെ സപ്പോര്‍ട്ടാണ്. എന്നാല്‍ കല്യാണത്തിന് ശേഷം ഞാന്‍ പേടിച്ചിരുന്നു. എന്റെ അമ്മയെ പോലെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ എനിക്ക് കിട്ടുമോ എന്ന് അറിയില്ലല്ലോ. പക്ഷേ എല്ലാത്തിനും ഞാനെന്റെ ഭര്‍ത്താവിനോട് നന്ദി പറയുകയാണ്. പ്രസവം കഴിഞ്ഞ് അമ്പത് ദിവസത്തിനുള്ളില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങി.

ഇതുപോലൊരു ഭര്‍ത്താവിനെ കിട്ടിയതോടെ ഞാന്‍ അനുഗ്രഹിക്കപ്പെട്ടു. പുള്ളിയുടെ സപ്പോര്‍ട്ട് ഇല്ലാതെ എനിക്കൊരിക്കലും തിരിച്ച് വരാന്‍ സാധിക്കില്ലായിരുന്നു.കാരണം അത്രയും ചെറിയ മകനാണ് ഞങ്ങള്‍ക്കുള്ളത്. എനിക്കും അതിലൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഒന്നും അറിയാതെ പ്രതികരിക്കുന്ന ആളുകളും ഉണ്ട്.

shamna-kasim

ഇന്‍സ്റ്റാഗ്രാമിലൂടെ ചിലര്‍ എന്നെ പറ്റി കമന്റുകളുമായി വന്നിരുന്നു. നിങ്ങളെ കണ്ടാല്‍ ഒരു പന്നിക്കുട്ടിയെ പോലെയുണ്ടല്ലോ എന്നൊക്കെ കമന്റിടുന്നവരുണ്ട്. ഞാനിപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയാണെന്ന് മനസിലാക്കണം. നടിമാരെല്ലാവരും ഗര്‍ഭിണിയാവുകയും പ്രസവിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ചിലര്‍ വളരെ പെട്ടെന്ന് മെലിഞ്ഞ് പഴയ രൂപത്തിലേക്ക് വരും. എന്നാല്‍ എല്ലാവരും ഒരുപോലെയല്ലല്ലോ. പക്ഷേ ആത്മവിശ്വാസമാണ് എല്ലാത്തിനും ശക്തി.

എന്റെ ശരീരം എങ്ങനെയിരിക്കുന്നു എന്ന് നോക്കിയിട്ടല്ല ഞാന്‍ അഭിനയിക്കുന്നത്. ആദ്യം എനിക്കും അങ്ങനൊരു പേടി തോന്നിയിരുന്നു. ഇപ്പോള്‍ തടിച്ചിരിക്കുന്നത് കൊണ്ട് എങ്ങനെ അഭിനയിക്കുമെന്ന്. എന്നാല്‍ ഭര്‍ത്താവാണ് പിന്തുണ നല്‍കിയത്. എന്നെ സിനിമയിലേക്ക് വിളിച്ചവര്‍ക്ക് കഥാപാത്രം അങ്ങനെ വേണ്ടത് കൊണ്ടല്ലേ. അവര്‍ക്കില്ലാത്ത പ്രശ്‌നം കാണുന്നവര്‍ക്ക് എന്തിനാണെന്നാണ് ഭര്‍ത്താവ് ചോദിച്ചത്.

മോശം പറയുന്നവരും നല്ലത് പറയുന്നവരുമായി കാഴ്ചക്കാരില്‍ രണ്ട് തരം ആളുകളുണ്ടാവും. അതില്‍ പോസിറ്റീവായി പറയുന്നവര്‍ക്ക് വേണ്ടി അഭിനയിക്കുകയാണ് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് താന്‍ വീണ്ടുമെത്തിയതെന്ന് ഷംന പറയുന്നു.

More from Filmibeat

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X