For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​'ഗർഭിണിയാണെന്ന് കരുതി ന‍ൃത്തം ഉപേക്ഷിക്കാൻ വയ്യ'; വയറും വെച്ച് ഡാൻസ് നമ്പർ കളിച്ച് ഷംന കാസിം!

  |

  തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഷംന കാസിം. മലയാളം ഒഴിച്ചുള്ള ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം.

  ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ദുബായിയിലാണ്‌ വിവാഹ ചടങ്ങുകള്‍ നടന്നത്. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

  Also Read: എന്റെ മാനസികമായ സന്തോഷത്തിന് അത് വേണമെന്ന് തോന്നി; പുതിയ തീരുമാനത്തെ കുറിച്ച് മനസുതുറന്ന് ഭാമ!

  മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം. ഇപ്പോൾ താരം ​ഗർഭിണിയാണ്. അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ഷംന കാസിം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്.

  വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞ് പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു അഭിനയത്തിൽ അരങ്ങേറ്റം.

  ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നട സിനിമകളിൽ സജീവമാണ് താരം.

  ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. കൂടാതെ റിയാലിറ്റി ഷോകളിൽ മെന്ററായും ഷംന പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിത ​ഗർഭിണിയായിരിക്കെ സ്റ്റേജിൽ ​ഗംഭീര നൃത്തം കാഴ്ച വെച്ചിരിക്കുകയാണ് ഷംന.

  ഒരു അസ്സൽ നർത്തകിയാണ് ഷംന. അതിനാൽ തന്നെ ​ഗർഭിണിയായതിനാൽ ഷംന ഇനി കുഞ്ഞ് പിറക്കുന്നത് വരെ നൃത്തം ചെയ്യാൻ സാധ്യതയില്ലെന്നാണ് പ്രേക്ഷകർ കരുതിയത്.

  എന്നാൽ പ്രേക്ഷകരെയെല്ലാം അമ്പരപ്പിച്ചാണ് അനുപമ പരമേശ്വരൻ നായികയായി എത്തിയ റൗഡി ബോയ്സ് എന്ന ചിത്രത്തിലെ ബൃന്ദാവനം എന്ന ​ഗാനത്തിന് ഷംന ഒരു കൂട്ടം ഡാൻസേഴ്സിനൊപ്പം ചുവടുവെച്ചത്. ഏത് പരിപാടിയിലാണ് ഷംന നൃത്തം അവതരിപ്പിച്ചതെന്ന് വ്യക്തമല്ല.

  Also Read: ഇതിപ്പോ അങ്ങ് കഴിയും! വീട്ടില്‍ പോകാം; അച്ഛന്റെ അവസാന വാക്കുകള്‍ ഓര്‍ത്ത് വിതുമ്പി കിഷോര്‍

  ഹെവി ​ഗൗൺ ധരിച്ചാണ് വയറും വെച്ച് ഷംന കാസിം നൃത്തം ചെയ്തത്. എന്റെ കുഞ്ഞിനൊപ്പം എന്ന ക്യാപ്ഷനാണ് വയറും വെച്ചുള്ള നൃത്ത വീഡിയോയ്ക്ക് ഷംന നൽകിയിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിലാണ് ഷംന വീഡിയോ ഷെയർ ചെയ്തത്. വീഡിയോ വൈറലായതോടെ നടിയുടെ നിശ്ചയദാർഢ്യത്തെ ആരാധകരും അഭിനന്ദിച്ചു.

  ചിലർ കുഞ്ഞിനെ കുറിച്ചുള്ള ആകുലതകളും പങ്കുവെച്ചു. ശ്രദ്ധിക്കണേ... എന്നാണ് ആരാധകരിൽ ഏറെപ്പേരും ഷംനയോട് കമന്റിലൂടെ പറഞ്ഞത്. അഭിനയവും നൃത്തവും ഷംനയ്ക്ക് ജീവിതത്തിൽ നിന്നും മാറ്റി നിർത്താൻ പറ്റാത്ത ഘടകങ്ങളാണ്.

  'ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. എനിക്ക് ഇങ്ങനെ ഒരിഷ്ടമുണ്ടെന്ന് ഞാൻ ഇക്കയോട് പറഞ്ഞപ്പോൾ എന്നോട് ചോദിച്ചത് ഷംനയ്ക്ക് എന്നെക്കുറിച്ച് എല്ലാം അറിയുമോ എന്റെ കമ്പനി കണ്ടിട്ടുണ്ടോ എന്നൊക്കെയാണ്. ഞാൻ പറഞ്ഞു എനിക്ക് കമ്പനിയെയല്ല ഇഷ്ടപ്പെട്ടത് ഇയാളെയാണെന്ന്.'

  'എനിക്ക് ഒരു കാര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്റെ ജോലി ഭാവിയിൽ കംഫർട്ടബിൾ ആയിരിക്കണം. ജീവിതം സന്തോഷമായിട്ടിരിക്കണം. ഞാൻ സന്തോഷവതിയാണ്. ഈയൊരു വിവാഹാലോചനകൊണ്ട് എനിക്കാരെയും വിഷമിപ്പിക്കേണ്ടി വന്നിട്ടില്ല.'

  'രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെയാണ് ഇത് നടന്നത്. രണ്ട് വീട്ടുകാരുടേയും സന്തോഷം പ്രധാനമാണ്. പെൺകുട്ടികൾ സ്വന്തമായി ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിന്നതിന് ശേഷമെ വിവാഹം കഴിക്കാവൂ എന്നാണ് എന്റെ അഭിപ്രായം.'

  'മുപ്പത് വയസാകുമ്പോഴെ പെൺകുട്ടികൾക്ക് പക്വത കൈവരൂ. സ്വന്തമായി ചിന്തിക്കാൻ തുടങ്ങൂ എന്നൊക്കെ ഞാൻ വിശ്വസിക്കുന്നു. അതുവരെ ആരുടേയൊക്കെയോ നിർദേശത്തിനനുസരിച്ച് ജീവിക്കുന്നു.'

  'വിവാഹമോചനവും പ്രശ്നങ്ങളുമെല്ലാം ചെറിയ പ്രായത്തിൽ നടന്ന വിവാഹങ്ങളിലാണ് ഏറെയും കാണുന്നത്' എന്നാണ് വിവാഹത്തെ കുറിച്ച് സംസാരിച്ച് ഷംന കാസിം അടുത്തിടെ പറഞ്ഞത്.

  Read more about: shamna kasim
  English summary
  Actress Shamna Kasim Performed A Dance With Her Baby Bump, Fans Praised Her Determination-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X