എന്റെ ആദ്യ രാത്രി അവര്‍ കുളമാക്കും! ഇത്താത്തയുടെ വിവാഹരാത്രി നടന്ന സംഭവത്തെ കുറിച്ച് നടി ഷംന കാസിം
സിനിമയിലെത്തിയിട്ട് പതിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി ഷംന കാസിം. അടുത്തിടെ ഷംനയുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ചില വിവാദങ്ങളുണ്ടായത്. ഇപ്പോഴിതാ ഷംന തന്റെ വിശേഷങ്ങള്‍ ഒരു അഭിമുഖത്തിലൂടെ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഒരു ആദ്യ രാത്രി താന്‍ കുളമാക്കിയിട്ടുണ്ടെന്നും അവര്‍ തനിക്കിട്ട് അതുപോലെ തന്നെ പണി തരാന്‍ കാത്തിരിക്കുകയാണെന്നും ഷംന പറയുകയാണ്. അതിനൊപ്പം തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിട്ടുണ്ട്.
'തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. പക്ഷേ, പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞു. വീട്ടിലും വളരെ അടുത്ത സുഹൃത്തുകള്‍ക്കും എല്ലാം അറിയുന്ന കാര്യമാണ്. വീട്ടില്‍ എല്ലാവരുടെയും സമ്മതത്തോടെ വേണം എന്റെ വിവാഹം എന്ന് മമ്മിക്ക് നിര്‍ബന്ധമാണ്. ആ പ്രണയത്തിന്റെ കാര്യത്തില്‍ അത് നടക്കില്ലെന്ന് ഉറപ്പായിരുന്നു. ഞാന്‍ ഒരാളുടെ ആദ്യ രാത്രി കുളമാക്കിയിട്ടുണ്ട്.

അത് ഓര്‍ക്കുമ്പോള്‍ എനിക്ക് പേടിയുമുണ്ട്. കാരണം അവര്‍ ചലഞ്ച് ചെയ്തിട്ടുണ്ട്. എന്റെ ആദ്യരാത്രി അവരും കുളമാക്കി കൈയില്‍ തരുമെന്ന് എനിക്ക് നാല് വയസുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ആദ്യദിനം രാത്രിയായപ്പോള്‍ ഞാന്‍ നേരെ ഇത്താത്തയുടെ മുറിയിലെ കട്ടിലില്‍ സ്ഥാനം പിടിച്ചു. ഇത് കണ്ട് ഇക്കാക്കയുടെ കിളി പോയി. ഞാന്‍ പറഞ്ഞു, ഇക്കാക്ക കിടന്നോളൂ, ഞാന്‍ ഇവിടെ സൈഡില്‍ ഇത്താത്തയുടെ അടുത്താ കിടക്കുന്നേ' എന്ന്.
എന്റെ മമ്മി ഓടി വന്നു. ഇന്ന് മോള് എന്റെയടുത്ത് കിടക്കാന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ നടക്കൂല്ല, ഇത്താത്തയുടെ കൂടെ മാത്രമേ കിടക്കൂ എന്ന് ഞാനും. ബന്ധുക്കള്‍ പല മോഹന വാഗ്ദാനങ്ങളുമായി എത്തി. എനിക്ക് ഒരു കുലുക്കവുമില്ല. ഒടുവില്‍ ഇക്കാക്ക പറഞ്ഞു, സാരമില്ല ഇവിടെ കിടന്നോട്ടെ എന്ന്. ഇനിയാണ് ട്വിസ്റ്റ്, ചെറുപ്പത്തില്‍ എനിക്ക് ബെഡ്ഡില്‍ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നു. അന്ന് രാത്രി ഞാനവരുടെ ബെഡില്‍ മൂത്രമൊഴിക്കുകയും ചെയ്തു. ഇക്കാക്ക ഇപ്പോഴും അത് പറഞ്ഞ് എന്നെ കളിയാക്കും.

മലയാളത്തേക്കാള്‍ കൂടുതല്‍ എനിക്ക് സ്‌നേഹം തന്നത് മറ്റ് ഭാഷകളാണ്. ജയലളിതയുടെ കഥ പറയുന്ന 'തലൈവി' തമിഴ്, തെലുങ്ക്, ഹിന്ദി, എന്നീ മൂന്ന് ഭാഷകളിലാണ്. ബോളിവുഡ് എന്ന ആഗ്രഹം കൂടിയാണ് ഈ സിനിമയിലൂടെ പൂവണിയുന്നത്. കങ്കണ റൗണട്ട് ആണ് ജയലളിത. ഉറ്റതോഴി ശശികലയുടെ റോളിലായിരുന്നു ഞാന്‍. എഎല്‍ വിജയ് ആണ് സംവിധായകന്‍. കങ്കണയുടെ ആരാധികയാണ് ഞാന്‍. ഒന്നിച്ച് അഭിനയിക്കുമെന്നൊന്നും സ്വപ്‌നത്തില്‍ പ്രതീക്ഷിച്ചതല്ല. 2020 തുടക്കം തന്നെ ഭാഗ്യം തന്ന വര്‍ഷമാണ്. അത് തുടരണമെന്ന് മാത്രമായിരുന്നു പ്രാര്‍ഥന.


Click it and Unblock the Notifications











