വിവാഹം കഴിഞ്ഞ് മൂന്നാം മാസം ബേബി ഷവർ നടത്തിയ ഷംന, ഷാനിദ് റഫ് ആന്റ് ടഫ് അല്ല കട്ട റൊമന്റിക്; കുറിപ്പുമായി നടി!

By Desk

ഇരുപത് വർഷമായി തെന്നിന്ത്യൻ സിനിമയിൽ സജീവമാണ് ഷംന കാസിം. നർത്തകിയും അഭിനേത്രിയുമെല്ലാമായ ഷംന ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി കാണുന്നത് ഭർത്താവ് ഷാനിദിനെയാണ്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലി ഇരുപത് വർഷത്തിൽ ഏറെയായി ദുബായിയിൽ സ്ഥിര താമസക്കാരനാണ്. 2022ൽ ആയിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം ഷംനയും ദുബായിൽ സെറ്റിൽഡാണ്. നടിയുടെ വിവാഹവും പിന്നീടുള്ള പ്രസവവും എല്ലാം വൈറലായിരുന്നു. ഷംനയുടേയും ഷാനിദിന്റേയും പ്രണയ വിവാഹമായിരുന്നു. ദുബായിലെ സ്വകാര്യ ചടങ്ങിൽ വെച്ചാണ് ഷംന ആദ്യമായി ഷാനിദിനെ പരിചയപ്പെടുന്നത്. അത് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു.

Actress Shamna Kasim
Photo Credit: Shamna Kasim / instagram

രണ്ടുപേരുടെയും കുടുംബം​ഗങ്ങൾക്കും ബന്ധത്തിനോട് യോജിപ്പ് വന്നതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ദാമ്പത്യം മൂന്ന് വർഷം പിന്നിട്ട സന്തോഷത്തിലാണ് ഷംന. പ്രണയം നിറഞ്ഞ മനോഹരമായ കുറിപ്പാണ് നിക്കാഹ് ആനിവേഴ്സറി ദിനത്തിൽ ഷംന ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവെച്ചത്. ഹാപ്പി നിക്കാഹ് ആനിവേഴ്സറി ഇക്കാ... എന്ന് ആശംസിച്ചുകൊണ്ടാണ് ഷംനയുടെ കുറിപ്പ് ആരംഭിക്കുന്നത്.

ഓരോ പുഞ്ചിരിയിലും എല്ലാ കൊടുങ്കാറ്റിലും നിങ്ങളുടേതായി... ഒരുമിച്ച് വളർന്നതിന്റെ മൂന്ന് വർഷങ്ങൾ. ഞങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ നിരാശയുടെ ഓരോ നിമിഷത്തിനും പിന്നിൽ നിങ്ങളെ അനന്തമായി സ്നേഹിക്കുന്ന ഒരു ഹൃദയമുണ്ട്. പങ്കാളി, സമാധാനം തുടങ്ങി എല്ലാം എനിക്ക് എന്റെ ഇക്കയാണ്. എല്ലാ ഉയർച്ചയിലൂടെയും താഴ്ചയിലൂടെയും കടന്ന് പോകുമ്പോഴും നീയാണ് എന്റെ ലോകം.

നിങ്ങളുടെ ക്ഷമയ്ക്കും നിങ്ങളുടെ സ്നേഹത്തിനും ഞമ്മളെ ഒരിക്കലും ഉപേക്ഷിക്കാത്തതിനും നന്ദി. സ്നേഹത്തിന്റെയും ചിരിയുടെയും പഠനത്തിന്റെയും ഇനിയും നിരവധി വർഷങ്ങൾ... ഒരുമിച്ച്. എന്ത് വന്നാലും ഞാൻ എപ്പോഴും നിങ്ങളെ മാത്രമെ തിരഞ്ഞെടുക്കൂ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ഇക്കാ... എന്നായിരുന്നു ഷംനയുടെ കുറിപ്പ്. കുറിപ്പിനൊപ്പം ഷാനിദിനൊപ്പമുള്ള പ്രണയ സുരഭിലമായ നിമിഷങ്ങളുടെ വീഡിയോയും ഷംന പങ്കുവെച്ചു.

വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഷംനയുടെ വളകാപ്പും ബേബി ഷവറും നടന്നിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയായപ്പോഴാണ് നിക്കാഹ് കഴിഞ്ഞപ്പോൾ മുതൽ താനും ഷാനിദും ലിവിങ് ടു​ഗെതറായിരുന്നുവെന്ന് ഷംന വെളിപ്പെടുത്തിയത്. മുസ്ലീം മതത്തിൽ നിക്കാഹ് കഴിഞ്ഞാൽ വിവാഹം കഴിഞ്ഞുവെന്ന് തന്നെയാണ് അർത്ഥമാക്കുന്നത്.

Actress Shamna Kasim
Photo Credit: Shamna Kasim / instagram

പക്ഷെ ഭൂരിഭാ​ഗം ആളുകളും നിക്കാഹ് ചെറിയ രീതിയിൽ നടത്തും. ശേഷം വധുവും വരനും അവരവരുടെ വീടുകളിൽ തന്നെ താമസിക്കും. പിന്നീട് ഔദ്യോ​ഗികമായി എല്ലാവരേയും അറിയിച്ച് വിവാഹം എന്ന ആഘോഷം നടത്തും. ശേഷമാണ് ഒരുമിച്ച് താമസിക്കുക. ഷംനയും നിക്കാഹ് കഴിഞ്ഞപ്പോൾ ഇതുപോലൊക്കെ നടത്താൻ തന്നെയാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ അതിനിടയിൽ ഷൂട്ടിങ് തിരക്കും മറ്റും വന്നതുകൊണ്ട് പ്ലാനിട്ടതുപോലെ വിവാ​ഹ ചടങ്ങ് നടത്താൻ കഴിഞ്ഞില്ല.

അതിനാലാണ് നടിയുടെ വിവാഹവും ബേബി ഷവറും വെറും മൂന്ന് മാസത്തെ ഇടവേളയ്ക്ക് ഉള്ളിൽ എങ്ങനെ നടന്നുവെന്ന് പ്രേക്ഷകരിൽ സംശയമായി ഉടലെടുത്തത്. യുട്യൂബ് വ്ലോ​ഗുകളുമായും ഷംന സജീവമാണ്. ഇടയ്ക്ക് വ്ലോ​ഗുകളിൽ ഷാനിദും പ്രത്യക്ഷപ്പെടാറുണ്ട്. എപ്പോഴും ചിരിച്ച് സംസാരിച്ച് എനർജിയിൽ നിൽക്കുന്നയാളാണ് ഷംന. എന്നാൽ ഷാനിദ് വളരെ ഒതുങ്ങിയ പ്രകൃതക്കാരനാണ്.

അതുകൊണ്ട് തന്നെ ഷാനിദ് റഫ് ആന്റ് ടഫ് ആണോയെന്ന ചോദ്യം എപ്പോഴും ഷംനയ്ക്ക് ലഭിക്കാറുണ്ട്. എന്നാൽ തന്റെ ഷാനിദിനെ പ്രേക്ഷകർക്ക് തെറ്റിദ്ധരിച്ചതാണെന്ന് അടുത്തിടെയായി പങ്കുവെക്കുന്ന വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെയും ഷംന പറയാതെ പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X