വീടിന് അടിയിൽ ദിനോസറുകൾ, ഷംനയെ പറ്റിക്കാൻ വിളിച്ച അനൂപിന് കിട്ടിയത് എട്ടിന്റെ പണി

സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ് ഗുലുമാൽ അനൂപിന്റെ പ്രാങ്കുകൾ. താരങ്ങൾ സ്ഥിരം ഇരകളാകാറുള്ള ഗുലുമാലിൽ ഇത്തവണ ഇരയായിരിക്കുന്നത് അനൂപ് തന്നെയാണ്. ചോദിച്ച് പോയി പണി വാങ്ങിയിരിക്കുകയാണ്. നടി ഷംന കാസിമാണ് അനൂപിന് ഉഗ്രൻ പണി കൊടുത്തിരിക്കുന്നത്. പോയി പണി ചോദിച്ച് വാങ്ങിയ അനൂപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

gulumal anoop

ഷംനയുടെ പിറന്നാൾ സ്പെഷ്യലായിട്ടാണ് പ്രാങ്ക് ചെയ്യാൻ തീരുമാനിക്കുന്നത്. വീട്ടിൽ നിന്ന് തന്നെയാണ് നടിയ്ക്ക് പണി കിട്ടിയിരിക്കുന്നത്. ഷംനയുടെ മരടിലെ വീട്ടിൽ രണ്ട് ദിനോസറുകളുണ്ടെന്നും ഉടൻ പൊളിച്ച് മാറ്റണമെന്ന് പറഞ്ഞു കൊണ്ടാണ് അനൂപ് ഷംനയെ വിളിക്കുന്നത്. എന്നാൽ തുടക്കം തന്നെ പ്രാങ്ക് ഷംനയ്ക്ക് മനസ്സിലായിരുന്നു, സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ ഇത് പ്രാങ്ക് കോളാണോ എന്ന് ഷംന ചോദിക്കുന്നുണ്ട്. എന്നാൽ തന്റെ സ്ഥിരം രീതിയിൽ തന്നെ പ്രാങ്ക് മുന്നോട്ട് കൊണ്ടു പോകാൻ അനൂപ് ശ്രമിച്ചു. എന്നാൽ പിടിക്കപ്പെടുകയായിരുന്നു.

വീടുമായി ബന്ധപ്പെട്ട പൂർണ്ണ വിവരം വെച്ചു കൊണ്ടായിരുന്നു അനൂപിന്റെ പ്രാങ്ക്. എന്നാൽ തുടക്കത്തിലെ ചില വാക്കുകൾ മുതൽ പണി പാളി പോകുകയായിരിന്നു. അനുപിന്റെ ഗുലുമാൽ ഷോയിലെ പ്രാധാന ഹൈലൈറ്റാണ്, സാങ്കൽപ്പിക കഥാപാത്രങ്ങൾ നൽകുന്ന പേരുകൾ. ഇവിടെ പേരുകളും വില്ലനാകുകയായിരുന്നു. ഷംനയുടെ വീടിന് അടിയിൽ മുജീബ് എന്നും രമ്യയെന്നും പേരുള്ള രണ്ട് ദിനോസറുകളുടെ ഫോസിലുകളാണ് നീണ്ട് നിവർന്ന് കിടക്കുന്നതെന്ന് അനൂപ് പറഞ്ഞത്.

ഇത് കേട്ടതോടെ തനിയ്ക്ക് ആരോ പണി തരുന്നതാണെന്ന് ഷംനയ്ക്ക് മനസ്സിലാവുകയായിരുന്നു. അനൂപിനെ കയ്യോടെ പിടിക്കുകയായിരുന്നു. അനൂപാണെന്ന് മനസ്സിലാക്കിയ ഷംന ഗുലുമാലിന്റെ ഇപ്പോഴത്തെ സ്ഥിരം പ്രേക്ഷകയാണെന്ന് പറയുകയും ചെയ്തു. അഹാനയുടെ എപ്പിസോഡ് കണ്ടെന്നും മികച്ച പരിപാടിയാണെന്നും താരം പറഞ്ഞു. എല്ലാവർക്കും പണി കൊടുക്കുന്ന അനൂപിനെ വെട്ടിലാക്കിയതിന് ഷംനയെ അഭിനന്ദിച്ച് നിരവധി പേർ എത്തുന്നുണ്ട്.

ഷംന കാസിം വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X