'ഇക്ക ആദ്യമായി തന്ന സമ്മാനം ഹുക്കയാണ്..., ബെഡ് വൃത്തിയാക്കാൻ നിന്നതുകൊണ്ട് ഫ്ലൈറ്റ് മിസ്സായിട്ടുണ്ട്'; ഷംന!

മലയാളികൾക്ക് ഷംനയും അന്യഭാഷാ പ്രേക്ഷകർക്ക് പൂർണ്ണയുമായ യുവനടി ഷംന കാസിം മലയാള സിനിമയുടെ ഭാ​ഗമായിട്ട് വർഷങ്ങൾ ഏറെയായി. മഞ്ഞുപൊലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി സിനിമകളുടെ ഭാഗമായിയിട്ടുണ്ട്. നിരവധി ആരാധകരുള്ള താരം ഒരു നർത്തകി കൂടിയാണ്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സമൂഹ്യമാധ്യമം വഴി പങ്കുവെക്കാറുണ്ട് നടി ഷംന കാസിം.

ഇപ്പോൾ മാതൃത്വം പൂർണ്ണമായി ആസ്വദിക്കുന്ന തിരക്കിലാണ് താരം. ഏപ്രിൽ നാലിനാണ് ഷംന ആൺകുഞ്ഞിന് ജന്മം നൽകിയത്. ദുബൈയിലെ ആസ്റ്റർ ആശുപത്രിയിൽ വെച്ചായിരുന്നു ഷംനയുടെ പ്രസവം. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര് തന്റെ കുഞ്ഞിന് ഷംനയുടെ ഭർത്താവ് ഷാനിദ് നൽകുകയായിരുന്നു.

Shamna Kasim

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംന കാസിമിന്റെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ദുബായിൽ വെച്ചായിരുന്നു ഷംനയുടെ വിവാഹം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. വിവാഹത്തോടെ ദുബായിൽ സെറ്റിൽഡായ താരം ഇടയ്ക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ കേരളത്തിലേക്ക് വരാറുണ്ട്.

കണ്ണൂരാണ് തറവാട് വീടുള്ളതെങ്കിലും ഇടയ്ക്കൊക്കെ താമസിക്കാനായി മറ്റൊരു വീട് താരം വാങ്ങിയിരുന്നു. പത്ത് വർഷം മുമ്പ് താരം വാങ്ങിയ വീട് അടുത്തിടെയാണ് ലക്ഷങ്ങൾ മുടക്കി പുതുക്കി പണിത് ലക്ഷ്വറി ഹൗസാക്കിയത്. ഇപ്പോഴിതാ തന്റെ വീടിന്റെ വിശേഷങ്ങൾ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരം.

പുതുക്കി പണിത് ​ഗൃഹപ്രവേശം നടത്തി വൈകാതെ തന്നെ തന്റെ നിക്കാഹ് കഴിഞ്ഞുവെന്ന് പറഞ്ഞാണ് പുത്തൻ വീടിന്റെ വിശേഷങ്ങൾ ഷംന പങ്കിട്ടത്. അത് ചിലപ്പോൾ വീടിന്റെ ഐശ്വര്യ കൊണ്ടാകാമെന്ന് അവതാരക പറഞ്ഞപ്പോൾ ആയിരിക്കും എന്നാണ് ഷംന ചെയ്തത്. താൻ ആരെയും ഇന്റീരിയർ ഡിസൈനിങിന് വെച്ചിരുന്നില്ലെന്നും താൻ തന്നെയാണ് ഐഡിയകൾ കണ്ടെത്തി വീട്ടിൽ നടപ്പിലാക്കിയതെന്നും ഷംന പറയുന്നു.

ഒരു പെയിന്റിങിലാണ് തുടങ്ങിയതെന്നും കിച്ചൻ പുതുക്കി പണിയാൻ‌ പദ്ധതിയിട്ടപ്പോൾ വീട് മൊത്തത്തിൽ പുതുക്കമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഷംന പറയുന്നു. കിച്ചൻ പുതുക്കി പണിതത് മമ്മിയുടെ ആ​ഗ്രഹപ്രകാരമാണെന്നും ഷംന പറയുന്നു.

shamna kasim

വീട് വെക്കുന്നതിനേക്കാൾ ഇരട്ടി പണിയാണ് പുതുക്കി പണിയാൻ എന്നാണ് ഷംന പറയുന്നത്. ഇരട്ടിചിലവാണെന്നും ഷംന പറയുന്നു. വീട് നിറയെ ഇന്റോർ പ്ലാന്റുകളുടെ ശേഖരവും ഷംനയ്ക്കുണ്ട്. അമ്മയാണ് പ്ലാന്റുകളുടെ ഇഷ്ടക്കാരിയെന്നും ഷംന വ്യക്തമാക്കി. ഭർത്താവ് ആദ്യമായി വാങ്ങി നൽകിയ ഹുക്കയും വീടിന് അലങ്കാരമായി ഷംന സജീകരിച്ച് വെച്ചിരുന്നു.

വീട് മുഴുവൻ ഷംനയുടെ ചിത്രങ്ങളാൽ നിറഞ്ഞ് നിൽക്കുകയാണ്. അതുകൊണ്ട് തന്നെ വീട്ടിലേക്ക് വരുന്നവർ സ്റ്റുഡിയോയാണോയെന്ന് ചോദിക്കാറുണ്ടെന്നും ഷംന പറയുന്നു. നാട്ടിൽ വരുമ്പോൾ അടുക്കളയിൽ കയറാറില്ലെന്നും ദുബായിൽ ചെല്ലുമ്പോൾ എല്ലാം താൻ തന്നെയാണ് ചെയ്യാറെന്നും ഷംന പറഞ്ഞു. വീട് അലങ്കരിക്കാനുള്ള ലൈറ്റുകളും മറ്റും ഷംന ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും വാങ്ങി കൊണ്ടുവന്നവയാണ്.

വീട് നീറ്റായിരിക്കുന്നത് താൻ ഒരു ഒസിഡിക്കാരിയായതുകൊണ്ടാണെന്നും ഷംന പറയുന്നു. ഒസിഡി കാരണം ഫ്ലൈറ്റ് വരെ മിസ്സായിട്ടുണ്ടെന്നും ഷംന പറയുന്നു. ബെഡ്ഡും വസ്ത്രങ്ങളും വൃത്തിയാക്കി അടുക്കി വെയ്ക്കാൻ നിന്നതുകൊണ്ടാണ് ഫ്ലൈറ്റ് മിസ്സായതെന്നും ഷംന പറയുന്നു. അങ്ങനെ ചെയ്യാതെ പോകാൻ മനസ് അനുവദിക്കില്ലെന്നും ഷംന കൂട്ടിച്ചേർത്തു. മേക്കപ്പ് സാധനങ്ങൾ സൂക്ഷിക്കാനായി കിടപ്പുമുറിയിൽ ഫ്രിഡ്ജും സജീകരിച്ചിട്ടുണ്ട് ഷംന കാസിം.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X