ഡാൻസും അഭിനയവും മാത്രമല്ല പാട്ടും പറ്റും!! രണ്ടും കൽപ്പിച്ച് മൈക്കെടുത്ത് പാട്ട് പാടി ഷംന കാസിം
നടി നർത്തകി എന്നീ നിലയിൽ കഴിവ് തെളിയിച്ച താരമാണ് ഷംന കാസിം . ഡാൻസ് റിയാലിറ്റി ഷോയിലൂടെ ഷംന സിനിമയിൽ എത്തുന്നത്. സ്റ്റേജ് ഷോയിലും അവാർഡ് ദാന ചടങ്ങിലുമെല്ലാം ഷംന നൃത്തവുമായി പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ പാട്ടിലും താരം ഒരു കൈ നോക്കുകയാണ്.

നടി തന്നെയാണ് താൻ ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് നിങ്ങൾ യൂട്യൂബിൽ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല, ഞാൻ പാടാൻ പോകുകയാണ്. ഞാൻ പാടാൻ പോകുവാണേ എന്ന് രണ്ട് പ്രവശ്യം പറഞ്ഞിട്ടാണ് താരം പാട്ട് പാടുന്നത്.
തുമ്പി വാ തുമ്പക്കുടത്തിൽ എന്ന ഗാനമായിരുന്നു ഷംന പാടിയത്. എനിക്കെന്താ തൊലിക്കട്ടി എന്ന ക്യാപ്ഷനോട് കൂടിയാണ് താരം പാട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാർക്കോണി മത്തായി, മധുരരാജ തുടങ്ങിയ ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയ ഷംനയുടെ ചിത്രങ്ങൾ. മോഹൻലാൽ, സൂര്യ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ കാപ്പാനിലും ഷംന എത്തുന്നുണ്ട്.


Click it and Unblock the Notifications