ഒരു പുരുഷൻ വെയിലും മഴയും മറന്ന് കഷ്ടപ്പെടുന്നത് സ്വന്തം സ്വപ്നങ്ങൾക്കല്ല; വെെകാരികമായി ഷാനിദ്
ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് നടി ഷംന കാസിം കടന്ന് പോകുന്നത്. കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് ഷംന. ആഗ്രഹിച്ചത് പോലെ തന്റെ കരിയറിനെ പിന്തുണയ്ക്കുന്ന പങ്കാളിയെയാണ് ഷംനയ്ക്ക് ലഭിച്ചത്. ഷാനിദ് ആസിഫ് അലി എന്നാണ് ഷംനയുടെ ഭർത്താവിന്റെ പേര്. 2022 ലായിരുന്നു വിവാഹം. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പൂർണ ഗർഭിണിയായ ഷംന. ഇതിനിടെ ഷാനിദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു പുരുഷൻ രാവിലെ മുതൽ വൈകുന്നേരം വരെ വെയിലും മഴയും മറന്ന് കഷ്ടപ്പെട്ട് ഓടുന്നത് സ്വന്തം സ്വപ്നങ്ങൾക്കല്ല...തന്റെ കുടുംബം സുഖമായി ജീവിക്കാനാണ്. അതിനിടയിൽ അവൻ മറക്കുന്നത് സ്വന്തം ആരോഗ്യവും സമയവും ആഘോഷങ്ങളും ജീവിതത്തിന്റെ ചെറിയ സന്തോഷങ്ങളുമാണ്. ജീവിതം മുഴുവൻ മക്കൾക്കായി ജീവിച്ച ആ മനുഷ്യൻ ഒരു ദിവസം ഈ ലോകം വിടുമ്പോൾ അവൻ കഷ്ടപ്പെട്ട് വളർത്തിയ
അവന്റെ മക്കൾ അവന്റെ കബറിടത്തിൽ എത്തി അവനുവേണ്ടി ഒരു ദുആ ചെയ്താൽ...

അതിലേറെ വലിയ സമ്പത്ത് ഈ ലോകത്തിൽ ഒരു മനുഷ്യനുമില്ല. അല്ലാഹുവേ...നമ്മൾ വളർത്തുന്ന മക്കളെ നമ്മൾ മരിച്ച ശേഷവും നമ്മളെ മറക്കാതെ നമ്മൾക്കായി പ്രാർത്ഥിക്കുന്ന നല്ല മക്കളാക്കണമേ എന്നാണ് ഷാനിദ് ആസിഫ് അലിയുടെ കുറിപ്പ്. ഭാര്യക്കും മകനുമൊപ്പമുള്ള ഫോട്ടോയും ഷാനിദ് പങ്കുവെച്ചിട്ടുണ്ട്.
ദുബായിലെ അറിയപ്പെടുന്ന ബിസിനസുകാരനാണ് ഷാനിദ്. ദുബായിൽ ഷാനിദിന്റെ ഒരു ഇവന്റിന് എത്തിയപ്പോഴാണ് ഷംന ഷാനിദിനെ പരിചയപ്പെടുന്നത്. അടുത്തിടപഴകിയപ്പോൾ ഇഷ്ടം തോന്നിയ ഷംന ഇഷ്ടം തുറന്ന് പറഞ്ഞു. അങ്ങനെ വിവാഹത്തിലേക്കെത്തി. ഷംന അറിയപ്പെടുന്ന നടിയാണെന്ന് ഷാനിദിന് അറിയില്ലായിരുന്നു. മറ്റ് ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. ഭർത്താവിനും മകനുമൊപ്പം ദുബായിലാണ് ഷംന കഴിയുന്നത്. ദുബായിൽ ഡാൻസ് സ്കൂളും ഷംനയ്ക്കുണ്ട്.
നേരത്തെ പല വിവാഹ ആലോചനകളും വന്നിരുന്നെങ്കിലും കലാരംഗം വിടണമെന്ന് ആവശ്യപ്പെട്ടത് കൊണ്ട് ഷംന വേണ്ടെന്ന് പറയുകയായിരുന്നു. എന്നാൽ ഷാനിദ് ഷംനയുടെ കരിയറിനെ മനസിലാക്കുന്നു. ഡെലിവറി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഞാൻ വർക്കിന് പോയിട്ടുണ്ട്. ഭർത്താവിന്റെ പിന്തുണ കൊണ്ടാണത് സാധിച്ചതെന്നാണ് ഷംന പറയുന്നത്. ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് ദുബായിലേക്ക് പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഉമ്മയെ പോലെ എന്നെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. സിനിമ വിടാൻ പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു. ഡാൻസും സിനിമയും മാത്രമാണ് എനിക്കറിയുന്നത്. വളരെ ഇൻഡിപെൻഡ് ആയി ജീവിക്കണമെന്നാണ് തനിക്കെന്നും ഷംന കാസിം അന്ന് പറഞ്ഞു.


Click it and Unblock the Notifications
















