twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടിമാരിലെ മമ്മൂട്ടി, ആ കമന്റിനെ കുറിച്ച് ശാന്തി കൃഷ്ണ, പു​തി​യ​ ​കാ​ല​ത്ത്​ ​​അങ്ങനെയാകണം

    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. 1976ൽ 'ഹോമകുണ്ഡം' എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും, 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത 'നിദ്ര'യാണ് ശാന്തി കൃഷ്ണയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ചിത്രത്തിന് അധികം പ്രേക്ഷശ്രദ്ധ ലഭിച്ചില്ലെങ്കിലും ശാന്തി കൃഷ്ണ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയായിരുന്നു. സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു നടൻ ശ്രീനാഥുമായുള്ള പ്രണയവും വിവാഹവും. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം വിവാഹ മോചനത്തിന് ശേഷം വീണ്ടും തിരികെ എത്തുകയായിരുന്നു. എന്നാൽ രണ്ടാം വരവും അധിക കാലം നീണ്ടു നിന്നിരുന്നില്ലായിരുന്നു.

    എന്നാൽ അടിമുടി മാറി കൊണ്ടായിരുന്നു ശാന്തി കൃഷ്ണയുടെ മൂന്നാം വരവ്. പിന്നെ സിനിമയിൽ നിന്ന് വിട്ട് ശാന്തി സെറ്റും മുണ്ടും ചന്ദനക്കുറിയും ധരിച്ച് കതകിന്റെ മറകിൽ നിന്നിരുന്ന ശാന്തിയെ അല്ല പിന്നെ കണ്ടത്. കണ്ണീർ നായികയിൽ നിന്ന് ഒരു അടിപൊളി ന്യൂജെൻ അമ്മയായിട്ടായിരുന്നു ശാന്തിയുടെ മടങ്ങി വരവ്. എല്ലാത്തവണത്തേയും പോലെ മൂന്നാം വരവിലും ശാന്തി കൃഷ്ണയെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു മലയാള സിനിമ ലോകം.. ഇപ്പോഴിത ശാന്തി കൃഷ്ണ എന്ന ന്യൂജെൻ അമ്മയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കേരള കൗമുദി ഓൺ ലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

      പ്രായം ഒരു നമ്പർ മാത്രം

    പ്രായമൊക്കെ ഒരു നമ്പർ മാത്രമാണെന്നാണ് ശാന്തി പറയുന്നത്. എല്ലാവരുടേയും സ്നേഹത്തിന്റെ ശക്തികൊണ്ടുള്ള ആ പോസിറ്റീവ് എനർജി എന്നെ സ്വധീനിക്കുന്നത്. കുറെയൊക്കെ അച്ഛൻ അമ്മമാരുടെ ജീനുകളുടെ പ്രത്യേകതയുമുണ്ടാകാം. പിന്നെ എന്റെ മക്കൾ പുതിയ കാലത്തെ കുട്ടികാണ്. അവരോടൊപ്പം പിടിച്ച് നിൽക്കണമെങ്കിൽ ന്യൂജെൻ അമ്മയായെ പറ്റുള്ളൂ.

     നടിമാരിലെ മമ്മൂട്ടി

    നടിമാരിലെ മമ്മൂട്ടിഎന്നാണ് ശാന്തി കൃഷ്ണ അറിയപ്പെടുന്നത്. വർഷങ്ങൾക്ക് മുൻപ് കണ്ട അതേ ശാന്തിയെ തന്നെയാണ് ഇന്നും കാണുന്നത്. എന്നാൽ തന്നെ മമ്മൂക്കയുമായി താരതമ്യം ചെയ്യാനേ പറ്റില്ലെന്നാണ് നടി പറയുന്നത്. അദ്ദേഹം എവർഗ്രീൻ ആണ്. ആ കമന്റ് വലിയൊരു ശക്തിയും അഭിനന്ദനവുമാണ്- ശാന്തി കൃഷണ പറഞ്ഞു. സിനിമയിൽ തനിയ്ക്ക് ഒരിക്കൽ പോലും ജനറേഷൻ ഗ്യാപ്പ് അനുഭവപ്പെട്ടിട്ടില്ലെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. സിനിമയിൽ മാത്രമേ തനിയ്ക്ക് ദുഃഖ പുത്രി ഇമേജുള്ളൂ. ന്യൂജെൻ മക്കളുടെ അമ്മയായത് കൊണ്ട് സിനിമയിലും ആ പ്രായത്തിലുള്ളവരുമായി ജോളിയായി പോകും.

    ദുഃഖ പുത്രി ഇമേജിൽ  നിന്ന ബോൾഡനെസ്

    എന്റെ വ്യക്തിത്വത്തിൽ ഒരുപാട് മാറ്റമുണ്ട്. അനുഭവങ്ങളിലൂടെയാണ് നമ്മൾ ശക്തരാകുന്നത്. ഞാൻ എല്ലാ സാഹചര്യത്തിൽ നിന്നും പോസിറ്റീവായി വന്നു കഴിഞ്ഞു. അതുകൊണ്ടാകണം ബോൾഡായി തോന്നുന്നത്. ആ ഇമേജിൽ ഞാൻ ഹാപ്പിയാണ്. സിനിമയിൽ വന്ന കാലത്ത് മലയാളം ഒട്ടും അറിയില്ലായിരുന്നു. ഹിന്ദിയും തമിഴും ഇംഗ്ലീഷും മാത്രമേ സംസാരിക്കാനറിയാവൂ. അതുകൊണ്ട് തന്നെ സെറ്റൽ ആരോടും സംസാരിക്കില്ലായിരുന്നു. ഷോർട്ട് കഴിഞ്ഞാൽ ഒരു ഭാഗത്ത് പോയി പുസ്തകം വായിച്ചിരിക്കും. ഗമയാണ് ആളുകൾ ഒരുപാട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത് മാറി. മലയാളം ശിലമാക്കി. സെറ്റിലൊക്കെ നന്നായി സംസാരിക്കാൻ തുടങ്ങി.

     ഭാവി ചിത്രങ്ങൾ

    ഒന്നും പ്ലാൻ ചെയ്യാറില്ല. നല്ല കഥാപാത്രങ്ങൾ കിട്ടുമെന്ന് വിചാരിക്കുന്നു. അതിനായി പ്രാർഥിക്കുന്നു, ഇന്നത്തെ ട്രെന്റ് വെച്ച് നോക്കിയാൽ കോമഡിയ്ക്കൊക്കെ പ്രാധാന്യം നൽകുന്ന ചിത്രങ്ങളാണ് അധികവും പുറത്തു വരുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കുറവാണ്. ഒരു അമ്മയായി മാത്രം അഭിനയിക്കൻ താൽപര്യമില്ല. അത് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തൃപ്തി നൽകില്ല. അമിതാഭ് ബച്ചൻ ചെയ്യുന്നത് പോലെ ശക്തമായ വേഷങ്ങൾ ലഭിച്ചാൽ ഗംഭീരമാകും.

    Read more about: movie actress നടി
    English summary
    Actress Shanthi Krishna About New Generation Characters
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X