വിവാഹം കഴിച്ചതിന് ശേഷം ജീവിതത്തിൽ ദുരന്തമുണ്ടായി! തന്നെ അവിടുന്നും രക്ഷിച്ചത് സിനിമയാണെന്ന് ശാന്തി കൃഷ്ണ
ശാലീന സുന്ദരിയായിട്ടും ദുഃഖപുത്രിയായിട്ടുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ നായികയായിരുന്ന ശാന്തി രണ്ട് തവണയാണ് സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറിയത്. രണ്ട് തവണയും വിവാഹം കഴിച്ചതോട് കൂടിയായിരുന്നു നടി സിനിമയോട് നോ പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തില്‍ സജീവമായ നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. മനഃപൂര്‍വ്വം സിനിമ വേണ്ടെന്ന് വെച്ചതല്ലെന്നും അതൊക്കെ സംഭവിച്ച് പോയതാണെന്നുമാണ് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ശാന്തി കൃഷ്ണ വ്യക്തമാക്കുന്നത്.

സിനിമയില്‍ നിന്നും രണ്ട് തവണ ഇടവേള എടുത്തു. അതൊന്നും മനഃപൂര്‍വ്വം എടുത്തതല്ലെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. സംഭവിച്ച് പോയതാണെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. എനിക്ക് തീരുമാനങ്ങളൊന്നും എടുക്കാന്‍ അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ പല തീരുമാനങ്ങളും തെറ്റായി പോയിരുന്നു. പരാജയങ്ങള്‍ നമ്മളെ പലതും പഠിപ്പിക്കും.
1984 ലാണ് ആദ്യമൊരു ബ്രേക്ക് വരുന്നത്. അന്ന് ബ്രേക്ക് എടുത്ത് കല്യാണം കഴിച്ച് പോയി. തിരിച്ച് വരണമെന്ന് എനിക്കൊരു ആഗ്രഹവുമില്ലായിരുന്നു. കാരണം ഇതൊരു കരിയര്‍ ആക്കണമെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല.
എണ്‍പതുക്കളില്‍ അത്രയും നല്ല സിനിമകള്‍ ചെയ്തു. ഞാനതില്‍ സന്തോഷവതിയായിരുന്നു. ശേഷം വിവാഹം കഴിച്ച് പോയി. പിന്നെ എന്റെ ജീവിതത്തിലൊരു ദുരന്തം സംഭവിച്ചപ്പോഴാണ് ഞാന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നത്. 1991 ല്‍ പുറത്തിറങ്ങിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലാണ് വീണ്ടും അഭിനയിച്ചത്. അതും മനഃപൂര്‍വ്വം ആയിരുന്നില്ല. സംഭവിച്ചതാണ്. പിന്നെ സുകൃതം എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം വീണ്ടും വിവാഹിതയാവുകയും കുട്ടികള്‍ ജനിക്കുകയും ചെയ്തു.
ആ വിവാഹത്തിന് ശേഷം ജീവിതം തന്നെ വേറെ രീതിയിലായി. യുഎസിലേക്ക് പോവുകയും ചെയ്തു. പിന്നീട് 2017 ല്‍ സമാനമായ രീതിയില്‍ എന്റെ വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ഞാന്‍ ഡിപ്രഷനൊക്കെ ആയിരിക്കുന്ന സമയത്താണ് സിനിമയിലേക്ക് തിരികെ വരുന്നത്. ശരിക്കും സിനിമ എന്നെ സഹായിച്ചെന്ന് വേണം പറയാന്‍. പലപ്പോഴും വിഷാദങ്ങളൊക്കെ അനുഭവിക്കുന്ന സാഹചര്യത്തില്‍ നിന്നും പുറത്ത് വന്നത് സിനിമയിലൂടെയാണ്.

എന്റെ ഇരുപതുകളൊക്കെ വെറുതേ വേയിസ്റ്റായി പോയെന്ന് പറയാം. ആ സമയത്ത് എനിക്കൊരു വേറെ ജീവിതമായിരുന്നു. അപ്പോഴും സിനിമയില്‍ നിന്നിരുന്നെങ്കില്‍ എനിക്ക് വേറിട്ടതും നല്ല കഥാപാത്രങ്ങളും ചെയ്യാന്‍ സാധിക്കുമായിരുന്നു എന്ന് തോന്നാറുണ്ട്. പക്ഷേ അതില്‍ ഖേദമൊന്നുമില്ല. തിരിച്ച് വന്നിട്ടാണെങ്കിലും വ്യത്യസ്ത റോളുകള്‍ അഭിനയിക്കാന്‍ സാധിച്ചു എന്നതും വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ശാന്തി കൃഷ്ണ പറയുന്നു.
നായികയയിരുന്ന കാലത്തും അമ്മ വേഷങ്ങള്‍ ചെയ്തിരുന്നു. അത് ചെയ്യാന്‍ എനിക്കത്ര താല്‍പര്യം ഉണ്ടായിരുന്നില്ലെങ്കിലും അതിലേക്ക് എത്തിപ്പെടുകയായിരുന്നു. അന്ന് ഒന്നും ചിന്തിച്ചിരുന്നില്ല. നായികയായിട്ടും അഭിനയിക്കുന്നുണ്ടല്ലോ. പിന്നെ ക്യാരക്ടര്‍ റോള്‍ വരുമ്പോള്‍ അതും കൂടി ചെയ്തുവെന്നേയുള്ളു. അഭിനേതാവ് എന്ന നിലയില്‍ എല്ലാ കഥാപാത്രം ചെയ്യാന്‍ സാധിക്കണം. ചിലപ്പോള്‍ നായികയെക്കാളും അഭിനയ സാധ്യതയുള്ള വേഷം മറ്റ് റോളുകള്‍ക്കും ഉണ്ടായേക്കാം.
ഒരു സിനിമ കണ്ട് ഇറങ്ങുമ്പോള്‍ നായികയെക്കാളും പ്രേക്ഷകരുടെ മനസിലുണ്ടാവുന്നത് ഇത്തരം വേഷങ്ങളായിരുന്നു. നമ്മുടെ കഥാപാത്രമേ ആരും ഓര്‍ക്കുന്നില്ലെങ്കില്‍ പിന്നെ നായികയായത് കൊണ്ട് എന്ത് കാര്യമാണെന്ന് ശാന്തി ചോദിക്കുന്നു. പിന്നെ തിരിച്ച് വരവിന് ശേഷം ഞണ്ടുകളുടെ നാട്ടില്‍, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ കഥാപാത്രങ്ങള്‍ വന്നപ്പോള്‍ ഞാന്‍ സന്തോഷത്തോടെയാണ് ചെയ്തതെന്നും ശാന്തി സൂചിപ്പിക്കുന്നു.


Click it and Unblock the Notifications











