കല്യാണം കഴിഞ്ഞ നടിമാരോട് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല! നമ്മുടെ ഇന്‍ഡസ്ട്രിയിലേ അങ്ങനെയുള്ളുവെന്ന് ശാന്തി കൃഷ്ണ
എണ്‍പതുകളില്‍ ഹിറ്റ് സിനിമകളില്‍ നായികയായി തിളങ്ങി നിന്ന താരസുന്ദരിയാണ് ശാന്തി കൃഷ്ണ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമടക്കം നായികയായിരുന്ന ശാന്തി സിനിമയില്‍ നിന്നും പൂര്‍ണമായും ഇടവേള എടുത്തു. രണ്ട് തവണ വിട്ട് നിന്നെങ്കിലും 2018 മുതല്‍ വീണ്ടും മലയാള സിനിമയില്‍ സജീവമായി.
ഇപ്പോള്‍ കൂടുതലും അമ്മ കഥാപാത്രങ്ങളാണ് അവതരിപ്പിക്കുന്നതെങ്കിലും എല്ലാം ഒന്നിനൊന്ന് മികവുറ്റ ചിത്രങ്ങളാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയായിരുന്നു ശാന്തിയുടെ തിരിച്ച് വരവ്. എങ്കിലും താനഭിനയിച്ച സിനിമയിലെ കഥാപാത്രമായിരുന്നു ശരിക്കും നായികയെന്ന് പറയുകയാണ് ശാന്തിയിപ്പോള്‍.

വിവാഹം കഴിഞ്ഞ് പോയ നടിമാര്‍ തിരിച്ച് വരുമ്പോള്‍ അവരെ പിടിച്ച് അമ്മ കഥാപാത്രം ഏല്‍പ്പിക്കുന്നത് ക്ലീഷേയായ സങ്കല്‍പ്പത്തില്‍ നിന്നുമാണെന്നും ശാന്തി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.
'നമ്മുടെ ഇന്‍ഡസ്ട്രിയില്‍ മാത്രമാണ് വിവാഹം കഴിഞ്ഞ് വരുന്ന നായികമാരെ വേറൊരു തലത്തില്‍ കാണുന്നത്. ബോളിവുഡിലടക്കം നായികമാര്‍ക്ക് വേണ്ടി മാത്രമായി കഥ എഴുതാറുണ്ട്. ക്ലീഷേയായി ചിന്തിക്കുന്നത് കൊണ്ടാണതെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
കാരണം ആണുങ്ങള്‍ക്കും കല്യാണം കഴിഞ്ഞ് കൊച്ചുങ്ങളായാലും കുഴപ്പമില്ല. അവര്‍ക്ക് പ്രായം കൂടിയാലും എല്ലായിപ്പോഴും നായകനായി അഭിനയിക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷേ എന്ത് കൊണ്ട് സ്ത്രീകള്‍ കല്യാണം കഴിഞ്ഞ് തിരിച്ച് വരുന്ന ഉടനെ അവരെ അമ്മ വേഷത്തിലേക്ക് ആദ്യം വിളിക്കുന്നത്. ക്യാരക്ടര്‍ റോള്‍ എന്ന് പറയുമെങ്കിലും അങ്ങനെ ആയി പോകും.
എന്നെ സംബന്ധിച്ച് ഒരു ഭാഗ്യമുണ്ടെന്ന് പറയാം. ഇത്രയും വര്‍ഷത്തിന് ശേഷം ഞാന്‍ തിരികെ വന്നിട്ട് അഭിനയിച്ച സിനിമയില്‍ ഏകദേശം നായികയുടെ റോള്‍ തന്നെയായിരുന്നു. നിവിന്റെ അമ്മയാണെങ്കില്‍ പോലും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ എന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത് തന്നെ.

പക്ഷേ എന്നാലും ക്യാരക്ടര്‍ ആക്ടറിന്റെ അവാര്‍ഡാണ് എനിക്ക് തന്നത്. അന്നും ഞാന്‍ ചോദിച്ചു എന്ത് കൊണ്ട് മികച്ച നടിയ്ക്കുള്ള അംഗീകാരം തന്നില്ലെന്ന്? അവര്‍ പറഞ്ഞത് ഹീറോയിനായിട്ട് വരുന്നവര്‍ക്കാണെന്ന്. സത്യത്തില്‍ ഞാനാണ് ആ സിനിമയിലെ നായികയെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയല്ല, ഹീറോയുടെ ഓപ്പോസിറ്റായിട്ട് വരുന്നതാരോ അതാണ് ഹീറോയിനെന്ന് പറഞ്ഞു.
തിരിച്ച് വന്നതിന് ശേഷം ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ അമ്മ വേഷങ്ങളായിരുന്നെങ്കിലും അതെല്ലാം വേറിട്ടതായിരുന്നു. നിള എന്നൊരു സിനിമയില്‍ മാത്രമാണ് കുറച്ചൂടി പ്രധാന്യമുള്ള വേഷം കിട്ടിയത്. അതുപോലെയുള്ള സിനിമ കിട്ടുകയാണെങ്കില്‍ നമുക്ക് കുറച്ചൂടി പരീക്ഷണങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും', നടി പറയുന്നു.
മമ്മൂട്ടിയൊക്കെ സ്വന്തം കമ്പനിയിലൂടെ വേറിട്ട കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് സ്വയം പരീക്ഷണം നടത്തുകയാണ്. ഒരു നടനെന്ന നിലയില്‍ സ്വയം പ്രൂവ് ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. അതൊക്കെ മാനസികമായിട്ടും സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. എല്ലാവരും അതുപോലെ സ്വന്തമായി കമ്പനി തുടങ്ങുകയാണെങ്കില്‍ കൂടുതല്‍ നന്നാവുമെന്നാണ് എനിക്ക് തോന്നുന്നതെന്ന് തമാശരൂപേണ ശാന്തി കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











