'നല്ല ലൈഫ് പാട്നറെ കിട്ടാതെ പോയതിൽ ദു:ഖമുണ്ട്, വീട്ടുകാർ വിലക്കിയിട്ടും 20 വയസിൽ കല്യാണം, മണ്ടത്തരമായി'

നിദ്ര എന്ന ഭരതൻ ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് കയറിക്കൂടിയ നടിയാണ് ശാന്തികൃഷ്ണ. മലയാളികളുടെ എന്നത്തെയും പ്രിയ നായിക. അഭിനയച്ച സിനിമകളിലെല്ലാം ഗംഭീര പ്രകടനമായിരുന്നു. നായികയായി സിനിമ ജീവിതം തുടങ്ങിയ താരം പിന്നീട് ഉപനായികയായും അമ്മ, സഹോദരി വേഷങ്ങൾ ചെയ്തും ഇന്നും സിനിമയിൽ സജീവമാണ്. ഏറെക്കാലത്തെ ബാംഗ്ലൂര്‍ ജീവിതത്തിനുശേഷം അടുത്തിടെയാണ് താരം കൊച്ചിയിലേക്ക് താമസം മാറിയത്.

രണ്ട് മക്കളുടെ അമ്മയായ ശാന്തികൃഷ്ണ നർത്തകി കൂടിയാണ്. അറുപത്തിയൊന്നുകാരിയായ നടിയുടെ ആദ്യ വിവാഹം 1984ൽ അന്തരിച്ച നടൻ ശ്രീനാഥുമായിട്ടായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. ശേഷം 1998ൽ സദാശിവൻ ബജോർ എന്നൊരാളെ നടി വിവാഹം ചെയ്തു ആ ബന്ധവും പിന്നീട് വിവാഹമോചനത്തിൽ കലാശിച്ചു. താൻ ആ​ഗ്രഹിച്ചത് പോലൊരു പങ്കാളിയെ കിട്ടിയില്ലെന്നത് ഇന്നും മനസിൽ വിഷമമായി തുടരുന്നുവെന്ന് പറയുകയാണിപ്പോൾ നടി.

Shanthi Krishna
Photo Credit: Shanthi Krishna / Instagram

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. എനിക്കൊരു നല്ല ലൈഫ് പാട്നറെ കിട്ടാതെ പോയതിന്റെ വിഷമം ഇപ്പോഴുമുണ്ട്. രണ്ട് കല്യാണം കഴിച്ചിട്ടും എന്റെ ആ​ഗ്രഹം പോലെ ഒരു ലൈഫ് പാട്നർ എനിക്ക് വന്നില്ല. ആ ഒരു വിഷമം ഉണ്ട്. ലൈഫിൽ അതൊരു മിസ്സിങ് തന്നെയാണ്. കൊടുക്കാനായി ഒരുപാട് സ്നേഹം എന്റെ മനസിൽ ഇപ്പോഴുമുണ്ട്. പക്ഷെ എന്നെ മനസിലേക്കി എന്റെ ലൈഫിലേക്ക് ആരും വന്നില്ല.

പിന്നെ ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാ​ഗമാണ്. ലൈഫിലെ ഏറ്റവും വലിയ നേട്ടമായി ഞാൻ കരുതുന്നത് എന്റെ മക്കളെയാണ്. പിന്നെ എന്റെ കുടുംബവും. അങ്ങനൊരു കുടുംബത്തിൽ ജനിച്ചത് തന്നെ വലിയൊരു ഭാ​ഗ്യമാണ്. അച്ഛനേയും ഒരുപാട് മിസ് ചെയ്യുന്നുണ്ട്. മക്കൾ എന്റെ നിധിയാണ്. അവരില്ലെങ്കിൽ ഞാൻ ഇല്ല. അവർ വന്നശേഷമാണ് ലൈഫിൽ എനിക്കൊരു മോട്ടിവേഷൻ ഉണ്ടായത്.

മകനാണ് എന്നെ ഏറ്റവും കൂടുതൽ എൻകറേജ് ചെയ്യുന്നത്. എന്റെ വിഷമം പറയാൻ പാട്നർ ഇല്ലാത്തതുകൊണ്ട് മക്കളോടാണ് പറയാറ്. അവരുടെ അമ്മയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് അവർക്കറിയാം. ആ രീതിയിലെ അവർ എന്നെ കാണു. അവരുമായി സംസാരിച്ചാൽ തന്നെ ഞാൻ ഹാപ്പിയാകും. അടുത്ത മാസം അവരെ കാണാൻ അമേരിക്കയ്ക്ക് പോവുകയാണ് ഞാൻ.

സുഹൃത്തുക്കൾ ഒക്കെ കപ്പിൾ ആയി യാത്ര ചെയ്യുമ്പോൾ ഞാൻ മാത്രമാണ് ഒറ്റയ്ക്ക്. അതൊക്കെ കാണുമ്പോൾ വിഷമം തോന്നും പക്ഷെ ഭാവിയിൽ പങ്കാളിയെ ​ആ​ഗ്രഹിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ജീവിതം എന്താണ് കരുതി വെച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. ഒന്നും ഞാൻ പ്ലാൻ ചെയ്യുന്നില്ല. ഇന്ന് ഞാനായിരുന്ന അവസ്ഥയിൽ‌ സന്തോഷവതിയാണ് ശാന്തികൃഷ്ണ പറഞ്ഞു. ഫെയറിടെയ്ൽ ചിന്താ​ഗതി എനിക്കുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും എനിക്ക് ശ്രീനാഥിനോട് അട്രാക്ഷൻ തോന്നിയതും.

Shanthi Krishna
Photo Credit: Shanthi Krishna / Instagram

ഉയരമുള്ള സുന്ദരനായിരുന്നു ശ്രീനാഥ്. ഒരു ഡ്രീം ബോയ് ആയിരുന്നു. ഞങ്ങൾ ജോഡിയായപ്പോൾ ആളുകൾക്കും അത് ഇഷ്ടപ്പെട്ടു. നമ്മൾ വിചാരിക്കുന്നത് പോലെയാവില്ലല്ലോ ലൈഫിൽ എല്ലാം നടക്കുന്നത്. പ്രണയം എന്നിൽ സംഭവിച്ച് പോയതാണ്. ഫിസിക്കൽ അട്രാക്ഷൻ ഉണ്ടായിരുന്നു. പിന്നെ സംസാരവും പെരുമാറ്റവും ഇഷ്ടപ്പെട്ടു. അന്ന് എന്റെ പ്രായവും അതായിരുന്നു. ഇരുപതാമത്തെ വയസിലായിരുന്നു വിവാഹം. കത്തുകളിലൂടെയും ഫോൺ കോളുകളിലൂടെയുമാണ് പ്രണയിച്ചിരുന്നത്.

ഫോൺ അടിക്കുമ്പോഴെ മനസിൽ ബട്ടർഫ്ലൈസ് വരുമായിരുന്നു. ടിപ്പിക്കൽ ലവ്വായിരുന്നു. ഇത്ര ചെറുപ്പത്തിലെ വിവാഹം കഴിക്കേണ്ടത് ചേട്ടന്മാരും അച്ഛനും അമ്മയും എല്ലാം എന്നോട് പല പ്രാവശ്യം പറഞ്ഞു. കല്യാണം കഴിക്കുകയാണെങ്കിൽ ശ്രീനാഥ് മതി. അതല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു ഞാൻ. പിടിവാശിയായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ ശരിയാണ്. മണ്ടത്തരമാണ് ചെയ്തത്. ആര് പറഞ്ഞതും ഞാൻ കേട്ടില്ല.

എന്റെ ലൈഫിലെ പ്രധാനപ്പെട്ട തീരുമാനം ഞാൻ തന്നെ എടുത്തു. അത് രണ്ടും ശരിയായതുമില്ല. ബ്രഹ്മിൺ സ്റ്റൈലിൽ ബോംബെയിൽ വെച്ചായിരുന്നു കല്യാണം. എന്റെ ലൈഫിലുണ്ടായ അപ്പ് ആന്റ് ഡൗൺസ് കേട്ട് കഴിഞ്ഞാൽ തോന്നും എങ്ങനെ ഇപ്പോഴും ചിരിച്ചുകൊണ്ട് ഇരിക്കുന്നുവെന്നെന്നും ശാന്തികൃഷ്ണ പറയുന്നു.

More from Filmibeat

Read more about: shanthi krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X