വിവാഹ ശേഷം സിനിമ വിട്ടു; ഭർത്താവിന്റെ അപ്രതീക്ഷിത മരണം എന്നെ തളർത്തി; തുറന്ന് പറഞ്ഞ് ശാന്തി പ്രിയ

ഭർത്താവ് സിദ്ധാർത്ഥ് റായുടെ മരണമുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി പ്രിയ

90 കളിൽ ഒരു കാലത്ത് സിനിമയിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് ശാന്തിപ്രിയ. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ഒരുപിടി ഹിന്ദി സിനിമകളിലും ശാന്തി പ്രിയ അഭിനയിച്ചിട്ടുണ്ട്. എങ്ക ഊര് പാട്ടുകാരൻ‌, സൗ​ഗന്ധ്, മേരെ സജ്ന സാത്ത് നിഭാന, ഫൂൽ ഓർ അങ്കാർ, മെ​ഹർബാൻ തുടങ്ങിയവയാണ് ശാന്തി പ്രിയ വിവിധ ഭാഷകളിലായി ചെയ്ത ശ്രദ്ധേയ സിനിമകൾ.

അഴകിയ രാവണൻ, കൊച്ച് കൊച്ച് സന്തോഷങ്ങൾ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ഭാനുപ്രിയയുടെ സഹോദരി കൂടിയാണ് ശാന്തി പ്രിയ. ഭാനുപ്രിയയാണ് ആദ്യം സിനിമാ രം​​ഗത്തേക്ക് കടന്ന് വരുന്നത്. ചേച്ചിയെ പോലെ തന്നെ പിന്നീട് ശാന്തി പ്രിയക്കും സിനിമകളിൽ തിളങ്ങാൻ സാധിച്ചു.

കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് നടി വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ഇനി അഭിനയ രം​ഗത്തേക്കില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കവെയാണ് ശാന്തി പ്രിയയുടെ ജീവിതത്തിൽ അപ്രതീക്ഷിത വിഷമഘട്ടം ഉണ്ടാവുന്നത്.

നടിയുടെ നാൽപതാം വയസ്സിൽ ഭർത്താവ് മരണപ്പെട്ടു. ഭർത്താവ് മരിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ചും സിനിമയിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ശാന്തി പ്രിയ.

Shanti Priya

ഹൃദയാഘാതം വന്നാണ് ഭർത്താവായിരുന്ന നടൻ സിദ്ധാർത്ഥ് റായ് മരണപ്പെടുന്നത്. ഭർത്താവിനെ നഷ്ടപ്പെട്ട വേദന രണ്ട് വർഷത്തോളം പിന്തുടർന്നു. അച്ഛനെ നഷ്ടപ്പെട്ട കുട്ടികൾ അമ്മ ഡിപ്രഷനിലൂടെ കടന്ന് പോവുന്നത് കണ്ട് വിഷമിച്ചെന്നും ശാന്തി പ്രിയ ഓർത്തു. ഒറ്റയ്ക്ക് മക്കളെ വളർത്തിയതിനെക്കുറിച്ചും നടി സംസാരിച്ചു.

ഞാനൊരു പോരാളിയാണ്. എല്ലാം ഞാനൊരു ചലഞ്ചായി എടുക്കുന്നു. ആ സാഹചര്യത്തിൽ നിന്നും പുറത്ത് കടക്കുക കഠിനകരമായിരുന്നു. എന്നെ എവിടെയും കാണാനുണ്ടായിരുന്നില്ല.

എപ്പോഴൊക്കെ എന്റെ കുട്ടികളെ നോക്കുന്നോ അപ്പോഴൊക്കെ അപ്പോഴൊക്കെ ഞാൻ വേദനിച്ചു. ഒരാൾക്കന്ന് പത്ത് വയസാണ് പ്രായം, രണ്ടാമത്തെയാൾക്ക് നാലര വയസും, ശാന്തി പ്രിയ ഓർത്തു. വിവാഹ ശേഷം അഭിനയം നിർത്തിയതിന് കാരണമെന്തെന്നും നടി വ്യക്തമാക്കി. താൻ വിവാഹത്തിലേക്ക് കടന്നതിനാലായിരുന്നു ആ തീരുമാനമെന്ന് നടി തുറന്ന് പറഞ്ഞു.

ഞാൻ പ്രണയത്തിലായിരുന്നു. വിവാഹ ജീവിതത്തിൽ എന്റെ 1000 ശതമാനം നൽകാൻ ഞാൻ ആ​ഗ്രഹിച്ചു. പക്ഷെ ഭർത്താവിന്റെ വീട്ടുകാരും സിനിമാ രം​ഗത്ത് നിന്നായിരുന്നു. അതിനാൽ എനിക്ക് അഭിനയിക്കുന്നതിന് നിയന്ത്രണമൊന്നുമില്ലായിരുന്നു. പക്ഷെ 90 കളിൽ നടിമാർ വിവാഹം ശേഷം അഭിനയിക്കില്ലെന്ന രീതിയുണ്ടായിരുന്നെന്നും നടി ചൂണ്ടിക്കാട്ടി.

സരോജിനി നായ്ഡുവിന്റെ ബയോപ്പിക്കിലൂടെ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാനൊരുങ്ങുകയാണ് ശാന്തി പ്രിയ. ഹിന്ദി സിനിമകളിലും മറാത്തി സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനായിരുന്നു നടിയുടെ ഭർത്താവ് സിദ്ധാർത്ഥ് റായ്. 2004 ലാണ് നടൻ മരിക്കുന്നത്.

Shanti Priya And Bhanupriya

തന്റെ സഹോദരി ഭാനുപ്രിയ ഇപ്പോൾ സിനിമകൾ തുടരെ ചെയ്യുന്നില്ലെന്നും ശാന്തി പ്രിയ ചൂണ്ടിക്കാട്ടി, പല സിനിമകളിലേക്കും വിളിച്ചിട്ട് പറ‍ഞ്ഞ കഥയിൽ നിന്ന് വിരുദ്ധമായി പ്രാധാന്യം കുറഞ്ഞ റോളുകൾ അവരെക്കാെണ്ട് ചെയ്യിക്കുന്നു. ഇതിൽ ഭാനുപ്രിയക്ക് നിരാശയുണ്ട്. അതിനാൽ ഇപ്പോൾ അവർ സിനിമകൾ ചെയ്യാതിരിക്കുകയാണെന്നും ശാന്തി പ്രിയ പറഞ്ഞു.

ഭാനുപ്രിയയുടെ വിവാഹ ബന്ധവും ഏറെ നാൾ നീണ്ടു നിന്നിരുന്നില്ല. ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. വിവാഹ ശേഷം ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്ന ഭാനുപ്രിയ ഡിവോഴ്സിന് ശേഷം മകളോടൊപ്പം ഇന്ത്യയിലേക്ക് തിരിച്ചെത്തി. നടിയെന്നതിനൊപ്പം മികച്ച നർത്തകി കൂടിയാണ് ഭാനുപ്രിയ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X