ചേച്ചി വളരെ വിഷമത്തിലാണ്, അവരെ പറഞ്ഞ് പറ്റിക്കുന്നു; ഭാനുപ്രിയയെക്കുറിച്ച് സഹോദരി ശാന്തിപ്രിയ
തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ഭാനുപ്രിയ. അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് നടി. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലിലെ നൃത്തത്തിലൂടെ മാത്രം ഭാനുപ്രിയക്ക് മലയാളത്തിൽ ലഭിച്ച ആരാധകർ ഏറെയാണ്. നടി ശാന്തിപ്രിയയാണ് ഭാനുപ്രിയയുടെ സഹോദരി. ചേച്ചിയെ പോലെ തന്നെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ശാന്തിപ്രിയ അഭിനയിച്ചിട്ടുണ്ട്.

'ആദ്യ സിനിമ ചെയ്യുമ്പോൾ 17-18 വയസ്സായിരുന്നു. അമ്മയോട് ഒരുപാട് വഴക്കിട്ടു. കാരണം ഞാൻ സിനിമ ചെയ്യരുതെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. എന്തുകൊണ്ട് ഞാൻ ചെയ്യാൻ പാടില്ലെന്ന് ചോദിച്ചു. ഒരാൾ സിനിമ ചെയ്യുന്നുണ്ട്. അത് മതി, നീ പഠനത്തിൽ ശ്രദ്ധിക്കെന്നായിരുന്നു അമ്മ പറഞ്ഞത്'
'പഠിക്കാം, പക്ഷെ ഒരു സിനിമ ചെയ്യട്ടെ എന്ന് ചോദിച്ചു. കാരണം അത്രയും മനോഹരമായ കഥാപാത്രമായിരുന്നു. അങ്ങനെ അമ്മയെ കൺവിൻസ് ചെയ്ത സിനിമയാണിത്'

'ആ കാലഘട്ടത്തിൽ ഇത്രയും ഫ്രീഡം ഞങ്ങൾക്കില്ലായിരുന്നു, പോവുന്നു, സിനിമ ചെയ്യുന്നു വരുന്നു. ആരോടെങ്കിലും സംസാരിച്ചാൽ എന്തെങ്കിലും എഴുതി വിടുമെന്ന ഭയമുണ്ടായിരുന്നു. നടിമാരാണെങ്കിലും പരസ്പരം അധികം സംസാരിക്കില്ലായിരുന്നു. 90 കളിൽ അങ്ങനെയായിരുന്നു. ഇപ്പോൾ ഒരുപാട് മാറി'

'ചേച്ചി അധികം സംസാരിക്കില്ല. നീ ഒരുപാട് സംസാരിക്കുന്നില്ലേ ഞാനെന്തിനാണ് സംസാരിക്കുന്നതെന്നാണ് ചോദിക്കാറ്. പ്രൊഫഷണലായി അവരെ ടച്ച് ചെയ്യാനെ പറ്റില്ല'
'ഡാൻസും അങ്ങനെയാണ്. വളരെ കൃത്യതയാണ്. എന്റെ കല്യാണമാണ് ആദ്യം കഴിഞ്ഞത് .ഞാനവൾക്ക് ഒരുപാട് ഉപദേശങ്ങൾ കൊടുത്തിട്ടുണ്ട്'
'ചേച്ചിയുടെ വിവാഹ ശേഷം അമേരിക്കയിലായിരുന്നു. വർക്കിനായി നാട്ടിലെത്തും. ഒരുപാട് യാത്ര ചെയ്യേണ്ടി വന്നു. അവർ എന്നെ പോലെയായിരുന്നില്ല, വളരെ ഫോക്ക്സ്ഡ് ആയിരുന്നു. കല്യാണം കഴിഞ്ഞെങ്കിലും തനിക്ക് വരുന്ന സിനിമകൾ ചെയ്യുമെന്നായിരുന്നു തീരുമാനം. പക്ഷെ ഇപ്പോൾ വളരെ അപ്സെറ്റാണ്'

'രണ്ട് മൂന്ന് സിനിമകൾ അടുത്തിടെ ചെയ്തു. ചേച്ചിയോട് പറഞ്ഞത് പോലുള്ള കഥാപാത്രങ്ങളല്ല ചെയ്യേണ്ടി വന്നത്. അതിനാലാണ് ഇപ്പോൾ സിനിമകൾ ചെയ്യാത്തത്. പൊങ്കലിന് പോലും ഒരു സിനിമ അവർക്ക് വന്നു'
'ഇല്ലെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ടെന്ന് ഞാൻ ചോദിച്ചു. അവർ കള്ളം പറയുകയാണ്. ഞാൻ 200 സിനിമകൾ ചെയ്തതാണ് എനിക്ക് മനസ്സിലാവില്ലേ എന്നാണ് ചേച്ചി ചോദിച്ചത്. അവർ പറയുന്ന സീനുകളൊന്നും ഉണ്ടാവില്ല'

'പക്ഷെ പ്രേക്ഷകർ കാണുമ്പോൾ വിചാരിക്കുക അവരെന്തിനാണ് ഈ സിനിമ ചെയ്യുന്നതെന്നാണ്. പക്ഷെ സത്യമെന്താണെന്ന് ആർക്കുമറിയില്ല. എനിക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് മെസേജ് വരും'
'ഭാനു മാം ഇങ്ങനത്തെ ചെറിയ കഥാപാത്രങ്ങൾ ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ്. ചേച്ചി സോഷ്യൽ മീഡിയയിൽ ഇല്ല. അതിനാൽ ഞാൻ സ്ക്രീൻ ഷോട്ടെടുത്ത് അയച്ച് കൊടുക്കും,' ശാന്തിപ്രിയ പറഞ്ഞു.
അമ്മ വേഷങ്ങളിലാണ് അടുത്തിടെയിറങ്ങി സിനിമകളിൽ ഭാനുപ്രിയയെ കണ്ടിട്ടുള്ളത്. 90 കളിൽ തെലുങ്കിൽ നിരവധി ഹിറ്റുകൾ ഭാനുപ്രിയക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തനിക്ക് ഈയിടെയായി ഓർമ്മക്കുറവുണ്ടെന്ന് ഭാനുപ്രിയ തുറന്ന് പറഞ്ഞിരുന്നു. തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖം ഏറെ ശ്രദ്ധ നേടി.


Click it and Unblock the Notifications