ക്ഷേത്രങ്ങളിൽ പ്രാർത്ഥനയായിരുന്നു, ഒടുവിൽ മകൾ ജനിച്ചു; മറക്കാൻ പറ്റാത്ത ദിവസമാണത്; ശാരി പറയുന്നു
ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് ശാരി. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ശാരി ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ശാരി അഭിനയിച്ചിട്ടുണ്ട്. സാഥന എന്നാണ് ശാരിയുടെ യഥാർത്ഥ പേര്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലൂടെയാണ് ശാരി പ്രശസ്തയായി മാറുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ശാരിക്ക് ലഭിച്ചു. നെഞ്ചത്തെ അള്ളിത്ത എന്ന സിനിമയിലൂടെയാണ് തമിഴകത്ത് ശാരി ശ്രദ്ധിക്കപ്പെടുന്നത്. 1991 ലായിരുന്നു ശാരിയുടെ വിവാഹം. ബിസിനസുകാരനായ കുമാർ ആണ് ഭർത്താവ്. 1996 ൽ ഇരുവർക്കും മകൾ പിറന്നു. കല്യാണി എന്നാണ് മകളുടെ പേര്.
മകൾ ജനിച്ച നാൾ ഓർത്തെടുക്കുകയാണ് ശാരിയിപ്പോൾ. മകളെ കയ്യിലെടുത്തപ്പോൾ മറക്കാൻ പറ്റാത്ത ദിവസമാണ്. നോർമൽ ഡെലിവറിയാണെന്ന് പറഞ്ഞെങ്കിലും സിസേറിയൻ ചെയ്താണ് എടുത്തത്. പ്രസവ സമയത്ത് എനിക്ക് പനിയുണ്ട്. കണ്ണ് തുറക്കാൻ പറ്റുന്നില്ല. പെൺകുഞ്ഞിനായി ഞാൻ ക്ഷേത്രങ്ങളിലെല്ലാം പോയി പ്രാർത്ഥിച്ചിരുന്നു. പെൺകുഞ്ഞാണെന്ന് അറിഞ്ഞ് മകളെ ആദ്യമായി കയ്യിലെടുത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു. സിസേറിയന്റെ വേദന കൊണ്ടാണെന്ന് എല്ലാവരും കരുതി.

ജനിച്ച കുഞ്ഞ് കണ്ണ് തുറക്കാനേ രണ്ട് മൂന്ന് ദിവസമെടുക്കും. എന്നാൽ മകൾ അപ്പോഴേ കണ്ണ് തുറന്ന് എല്ലാവരെയും ഉറ്റു നോക്കുന്നുണ്ട്. മകളുടേത് പ്രണയ വിവാഹമായിരുന്നെന്നും ശാരി പറയുന്നു. രണ്ട് പേരും എന്നോട് വന്ന് പറഞ്ഞു. നല്ല വിദ്യഭ്യാസമുള്ള പയ്യനാണ്. വളരെ ആത്മാർത്ഥമായി എന്നോട് വന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി. വേണ്ടെന്ന് പറയാൻ ഒരു കാരണവും ഇല്ലായിരുന്നു. അവർ തമിഴ്നാട്ടുകാരാണ്. ഞങ്ങൾ തെലുങ്കും. അതാെന്നും വിഷയമായിരുന്നില്ല. ജാതകം നോക്കിയപ്പോൾ പ്രശ്നമില്ല. അങ്ങനെ കല്യാണം നടന്നെന്നും ശാരി പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ശാരിയുടെ കണ്ണുകളുടെ പ്രത്യേകത ഏവരും എടുത്ത് പറയാറുണ്ട്. മുമ്പൊരിക്കൽ ഇതേക്കുറിച്ച് നടി സംസാരിച്ചിരുന്നു. മലയാളത്തിലേക്ക് വരുന്നതിന് മുമ്പ് ഒരു തമിഴ് പടമായിരുന്നു ചെയ്തത്. ആ സംവിധായകന്റെ നിർദ്ദേശപ്രകാരം ബ്ലാക്ക് ലെൻസ് ഉപയോഗിച്ചു. അത് തന്നെ മലയാളത്തിലേക്ക് വന്നപ്പോഴും വെച്ചു. രണ്ട് മൂന്ന് ദിവസം അങ്ങനെ ഷൂട്ട് ചെയ്തു. സെറ്റിലൂടെ നടക്കുമ്പോൾ സംവിധായകൻ പദ്മരാജൻ സർ എന്നെ നോക്കും.

ഞാൻ കരുതുന്നത് എന്റെ അഭിനയം ശരിയാകാഞ്ഞിട്ടാണെന്നാണ്. പിന്നൊരിക്കൽ ക്യാമറമാൻ എന്നോട് ലെൻസ് ഇട്ട കാര്യം ചോദിച്ചു. ഇത് കേട്ടതോടെ പദ്മരാജൻ സർ എന്നെ ഒരുപാട് പഴക്ക് പറഞ്ഞു. അദ്ദേഹം അത്രയും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. എല്ലാവരും കേൾക്കെയാണ് വഴക്ക് കേട്ടതെന്നും ശാരി ഓർത്തു. പദ്മരാജനാണ് സാധന എന്ന പേരിന് പകരം നടിക്ക് ശാരി എന്ന പേര് നൽകുന്നത്.
അന്നത്തെ കാലത്ത് മേക്കപ്പ് ഒന്നുമില്ല. ഇത്തിരി ലിപ്സ്റ്റിക്കോ ലിപ് ഗ്ലോസോ പുരട്ടിയാൽ പോലും കഴുകിയിട്ട് വരാൻ പറയുമായിരുന്നു. അത് കൊണ്ടാണ് തനിക്ക് മലയാള സിനിമ ഇഷ്ടമായതെന്നും ശാരി പറയുകയുണ്ടായി. എന്റെ അമ്മയുടെ അമ്മ കന്നഡ നടിയായിരുന്നു. അവരായിരുന്നു എന്റെ റോൾ മോഡൽ. അമ്മമ്മ ആയിരുന്നു കൂടെ വന്നിരുന്നത്. മകൾക്ക് സിനിമയേക്കാൾ ബിസിനസാണ് ഇഷ്ടമെന്നും ശാരി അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











