twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ഗോസിപ്പുകള്‍ വന്നിട്ടുണ്ടാവാന്‍ കാരണമിതാണ്! പ്രേം നസീറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി ഷീല

    |

    ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും സൂപ്പര്‍ നായികയായിരുന്നു ഷീല. പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരജോഡി എന്ന റെക്കോര്‍ഡ് ഷീലയും നടന്‍ പ്രേം നസീറും പങ്കിട്ടിരുന്നു. 1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് വിടവാങ്ങി.

    2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി ഷീല ഇപ്പോഴും സജീവമാണ്. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരമ്പരകളിലും നടി തകര്‍ത്തഭിനയിച്ചിരുന്നു. ഇപ്പോഴിതാ പ്രേംനസീറിനൊപ്പം ഒന്നിച്ചഭിനയിച്ച കാലത്തെ ചില രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീല പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്.

    nazeer- sheela

    'ഒരുപാട് സിനിമകളില്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നസീര്‍ സാര്‍. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച ത്രെയോ ഗാനരംഗങ്ങള്‍ ഉണ്ട്. എന്റെ കാതിനടുത്ത് വന്ന് പാടുന്ന രംഗങ്ങളുണ്ട് പല ഗാനത്തിലും. പക്ഷേ ഒരു ശബ്ദം മാത്രം പോലും അദ്ദേഹത്തിന്റെ വായയില്‍ നിന്ന് കേള്‍ക്കില്ല. വെറും ചുണ്ടനക്കം മാത്രം. പക്ഷേ, ആ പാട്ടുകളൊന്നും ഇദ്ദേഹമല്ല പാടിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. അത്രയ്ക്കല്ലേ പെര്‍ഫക്ഷന്‍.

    ഇക്കണ്ട ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍ പോലും അദ്ദേഹം പാട്ട് പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. പി സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചില്‍ പാടിയാണ് ഞാനൊക്കെ അഭിനയിക്കാറുള്ളത്. അദ്ദേഹം പക്ഷേ അങ്ങനെയല്ല. എങ്കിലും ആ ഗാനങ്ങള്‍ക്കെല്ലാം എന്തായിരുന്നു ജീവന്‍. കുറേ പടത്തില്‍ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും ആ നായികയെയും നായകനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങും. അവര്‍ കണ്ടു കണ്ട് അവരുടെ മനസില്‍ അതങ്ങ് പതിഞ്ഞ് പോയിരിക്കും.

    nazeer

    കവിയൂര്‍ പൊന്നമ്മയുടെ മകനാണ് മോഹന്‍ലാല്‍ എന്ന് എത്രയോ പേര്‍ ഇന്നും വിശ്വസിക്കുന്നു. അതുപോലെ ഇത്രയധികം സിനിമകളില്‍ നായിക നായകന്മാരായി വേഷമിട്ടപ്പോള്‍ ഞങ്ങളെ കുറിച്ച് ഗോസിപ്പുകള്‍ പറഞ്ഞിരിക്കാം. പക്ഷേ അത്രയധികം പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ ഇല്ലല്ലോ. അങ്ങനെ അറിഞ്ഞ ആരേലും ഉണ്ടെങ്കില്‍ തന്നെ അവര്‍ നമ്മളോട് നേരിട്ട് പറയുമോ. അതിനവര്‍ക്ക് ധൈര്യം കാണുമോ' എന്നും ഷീല പറയുന്നു.

    Read more about: actress sheela ഷീല
    English summary
    Actress Sheela About Prem Nazeer's Impeccable Acting Skills
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X