'‍പിള്ളേരെയുണ്ടാക്കുന്നതെന്തിനാണ്'; മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം വന്ന നടിമാർക്ക് സംഭവിച്ചത്; ഷീല

മലയാള സിനിമയിൽ ഷീല എന്ന പേരിന് ഇന്നും പ്രസക്തിയുണ്ട്. ഒട്ടനവധി സിനിമകളിൽ അഭിനയിച്ച് നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച ഷീല ഇന്നും പ്രിയങ്കരിയാണ്. കള്ളിച്ചെല്ലമ്മ, ചെമ്മീൻ, ശരപഞ്ചരം, മകനേ നിനക്ക് വേണ്ടി തുടങ്ങി നിരവധി സിനിമകളിൽ ഷീല നടിയെന്ന നിലയിൽ തന്നെ അടയാളപ്പെടുത്തി. മകനോടൊപ്പമുള്ള സമയം വേണമെന്ന ചിന്ത വന്നതോടെയാണ് നടി അഭിനയ രം​ഗത്ത് നിന്നും പിൻമാറിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി സിനിമയിലേക്ക് തിരിച്ച് വരുന്നത്.

2003 ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിലൂടെ തിരിച്ചു വരവ് അതി​ഗംഭീരമാക്കാൻ ഷീലയ്ക്ക് കഴിഞ്ഞു. പിന്നീട് ചെയ്ത അകലെ എന്ന സിനിമയും ജനപ്രീതി നേടി. സിനിമയെ മുന്നിൽ നിന്ന് നയിക്കുന്ന അമ്മ കഥാപാത്രങ്ങളാണ് രണ്ട് സിനിമകളിലും ഷീലയ്ക്ക് ലഭിച്ചത്. ഏറെ നാളായി മലയാള സിനിമയിൽ ഷീലയെ കണ്ടിട്ട്. ഈ പരാതിക്ക് അറുതി വരുത്തി അനുരാ​ഗം എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് വന്നിരിക്കുകയാണ് ഷീല.

Sheela

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നടിമാരുടെ കരിയർ ​ഗ്രാഫിനെക്കുറിച്ച് ഷീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹവും പ്രസവവും സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കേണ്ടതാണെന്നും കരിയറിനപ്പുറം കുടുംബത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഷീല അഭിപ്രായപ്പെട്ടു.

'മമ്മൂട്ടിയും മോഹൻലാലുമെല്ലാം എത്രയോ കൊല്ലങ്ങൾ കൊണ്ടാണ് ഈ പേരെടുത്തത്. അവർക്ക് ശേഷം എത്ര നടികൾ വന്നു. അവരെല്ലാം ബ്രേക്കെടുത്തു. കാരണം പെണ്ണെന്നാൽ കല്യാണം കഴിക്കണം. ആ സമയത്ത് പ്രസവിക്കണം. അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാവും. ഫിസിക്കലായി പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും വ്യത്യാസമുണ്ട്. കൊച്ചിനെ നോക്കണം'

'പാല് കൊടുക്കണം. കൊച്ചിനെ ഇട്ട് ഓടി വരാനൊക്കുമോ. ഈ ചുമതലകളൊന്നും ആണുങ്ങൾക്കില്ല. അവർ ഒരുപാട് കാലം കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചതിനാലാണ് ഇന്നും സൂപ്പർ സ്റ്റാറുകളായി നിൽക്കുന്നത്. അവരുടെ ഭാ​ഗ്യം കൊണ്ട് മാത്രമല്ല. ഭാ​ഗ്യം കൊണ്ട് ഒരു പടം ഓടും'

Sheela

'പെണ്ണാണ് നടി. അവർക്ക് ഒരുപാട് ചുമതലകളുണ്ട്. ഞാൻ തന്നെ സിനിമയിൽ നിന്ന് പോയത് കൊച്ചിനെ നോക്കണമെന്നത് കൊണ്ടാണ്. സ്കൂളിൽ നിന്ന് അടി വന്നപ്പോൾ ഉടനെ ഷൂട്ടിം​ഗ് സ്പോട്ടിൽ നിന്നും ഓടിപ്പോയി. അതേസമയം ഭർത്താവാണെങ്കിൽ ഭാര്യയുണ്ടല്ലോ നോക്കിക്കോളും എന്ന് വിചാരിക്കും. അതാണ് വ്യത്യാസം. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൂടെ അഭിനയിച്ച എല്ലാ ആർട്ടിസ്റ്റിന്റെയും ലിസ്റ്റെടുത്ത് നോക്ക്. അമ്മയും അമ്മൂമ്മയുമായ ശേഷം അവർ വന്ന് നേരം പോക്കിന് അഭിനയിക്കുന്നു, അത്രയേ ഉള്ളൂ'

'അഭിനയത്തേക്കാൾ കുടുംബമാണ് വലുത്. ആയിരം ആണുങ്ങളുണ്ടെങ്കിലും ഒരു സ്ത്രീയില്ലാതെ കുടുംബമാവില്ല. കുറേ ആണുങ്ങളുള്ള വീട് ഒരു കുടുംബമാവണമെങ്കിൽ സ്ത്രീ വേണം. പിള്ളേരെ പിന്നെ എന്തിനാണുണ്ടാക്കുന്നത്, അഭിനയിച്ചോണ്ടിരുന്നാൽ മതിയല്ലോ. ജീവിതത്തിൽ സ്ത്രീകൾ ഒരുപാട് ക്യാരക്ടറുകൾ ചെയ്യണം,' ഷീല പറഞ്ഞു. മലയാള സിനിമകൾ ചെന്നെെയിൽ ഷൂട്ട് ചെയ്യുന്ന കാലം മുതൽ അവിടെയാണ് താമസം.

തന്റെ കുടുംബമെല്ലാം ചെന്നെെയിൽ തന്നെയാണെന്നും അതിനാൽ ചെന്നെെ വിട്ട് വരാൻ കഴിയില്ലെന്നുമാണ് ഇതേപറ്റി ഷീല മുമ്പൊരിക്കൽ പറഞ്ഞത്. പ്രേം നസീർ, സത്യൻ, മധു തുടങ്ങിയ താരങ്ങൾക്കൊപ്പം നിരവധി സിനിമകളിൽ ഷീല അഭിനയിച്ചിട്ടുണ്ട്. പ്രേം നസീറിനൊപ്പമാണ് കൂടുതൽ സിനിമകളും ചെയ്തത്. ഇരുവരും അക്കാലത്തെ ഹിറ്റ് ജോഡിയായിരുന്നു. ജോർജ് വിഷ്ണു എന്നാണ് ഷീലയുടെ മകന്റെ പേര്. സേവിയർ എന്നായിരുന്നു ഷീലയുടെ ഭർത്താവിന്റെ പേര്. ഇരുവരും വേർപിരിഞ്ഞതാണ്.

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X