പഴങ്ങഞ്ഞിയും മുട്ടയുടെ വെളളയും, സിനിമക്ക് വേണ്ടി പതിമൂന്നാം വയസ്സിൽ തടി കൂടാൻ ഇഞ്ചക്ഷൻ എടുത്തുവെന്ന് ഷീലാമ്മ

പതിമൂന്നാം വയസ്സിൽ അഭിനയ ലോകത്ത് വന്ന് തൻ്റേതായ ഒരിടം നേടിയെടുത്ത മലയാളികളുടെ പ്രിയ താരമാണ് നടി ഷീല. തൊണ്ണൂറുകളിൽ സിനിമയിൽ എത്തിയ നടി പിന്നീട് മലയാള സിനിമയുടെ സ്വന്തം ഷീലാമ്മയായി മാറുകയായിരുന്നു. പി ഭാസ്കരന്‌റെ ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെയാണ് ഷീല മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ട് ഷീലയുടെ യു​​ഗമായി മാറി.

ചെമ്മീൻ, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകൾ, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാർ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്‌വേമായം, പഞ്ചവൻ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകി ഷീല തലമുറകളുടെ തന്നെ ഹരമായി മാറി. ഇത്രയും ചെറിയ പ്രായത്തിൽ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണ് എന്നൊക്കെ ഒരുപാട് അഭിമുഖങ്ങളിലൂടെ നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇഞ്ചക്ഷൻ എടുത്തു

കഴിഞ്ഞ ദിവസം അമൃത ടിവിയിലെ സ്വാസിക അവതാരികയായി എത്തുന്ന റെഡ് കാർപ്പെറ്റ് എന്ന പരിപാടിയൽ അതിഥിയായി എത്തിയിരുന്നു. അന്നത്തെ സിനിമയിലെ നായികമാർക്ക് തടി വേണം, അതിനായി ഇഞ്ചക്ഷൻ വരെ എടുത്തിട്ടുണ്ട്. തടി വെക്കാൻ വേണ്ടി എന്തൊക്കെ ചെയ്തു എന്നതിനെക്കുറിച്ചും ഷീലാമ്മ പറഞ്ഞു.

സിനിമയിൽ എത്തുമ്പോൾ മെലിഞ്ഞായിരുന്നു

സിനിമയിൽ എത്തുമ്പോൾ ഞാൻ മെലിഞ്ഞ് നല്ല പൊക്കവും ഉണ്ട്. അന്നത്തെ കാലത്ത് നായികമാർക്ക് നല്ല വണ്ണം വേണമെന്ന് പറഞ്ഞ് എനിക്ക് ഒരു ഇഞ്ചെക്ഷൻ എടുത്തിരുന്നു. അതുപോലെ തന്നെ ആഹാരം കഴിക്കുന്നതിലും മാറ്റങ്ങൾ വരുത്തി. രാവിലെ പഴങ്ങഞ്ഞിയും മുട്ടയുടെ മഞ്ഞ നെയ്യിൽ ചേർത്തുമാണ് തന്നിരുന്നത്. അതിൻ്റെ മണം കേൾക്കുമ്പോഴെ ശർദ്ദിക്കാൻ വരും. ഇതായിരുന്നു വണ്ണം വെക്കാനുള്ള ഭക്ഷണ രീതി.

കുട്ടിക്കുപ്പായം

ഇതൊക്കെ കഴിഞ്ഞ് അടുത്ത ചിത്രമായ 'കുട്ടിക്കുപ്പായം' എന്ന ചിത്രത്തിൽ എനിക്ക് വണ്ണം വെച്ചു. ഇത് കൂടാതെ സിനിമയിൽ അഭിനയിച്ചതിന് ആദ്യമായി ലഭിച്ച ശമ്പളം എത്രയെന്നും ഷീലാമ്മ പറഞ്ഞു. അദ്യത്തെ ശമ്പളം എത്രായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകി ഷീലാമ്മ. 'ആദ്യ നാടകത്തിന് 6000 രൂപയാണ് അന്ന് ലഭിച്ചത്. ഇന്നത്തെ 60000 രൂപയോളം വില വരും. പക്ഷെ മലയാളത്തിലേക്ക് വന്നപ്പോൾ അതിൻ്റെ പകുതിയാണ് ലഭിച്ചത്', ഷീലാമ്മ പറഞ്ഞു.

തൊണ്ണൂറുകളിൽ

ഭാര്യമാർ സൂക്ഷികുക എന്ന സിനിമയിലെ ശോഭ എന്ന കഥാപാത്രം ഷീലയുടെ താരമൂല്യം കൂട്ടുകയായിരുന്നു. തൊണ്ണൂറുകളിൽ പ്രേം നസീർ, സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങിയ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങാൻ ഷീലയ്ക്ക് കഴിഞ്ഞിരുന്നു.

1980 കളിൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. അതിലെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നും ഷിലാമ്മയുടെ പഴയ കഥാപാത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുണ്ട്.

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X