എന്നെ തൊടാനും കെട്ടിപ്പിടിക്കാനും വേണ്ടി കാശ് മുടക്കി വന്നതാണ് അയാൾ; രസകരമായ സംഭവത്തെ കുറിച്ച് നടി ഷീല

നടി ഷീലയോട് ഇഷ്ടം തോന്നാത്ത മലയാളികൾ ഉണ്ടാവില്ല. അത്രയധികം കാലം മലയാള സിനിമയിലെ സൂപ്പർ നായികയായി തിളങ്ങി നിന്ന നടി ഇപ്പോഴും സിനിമയിൽ സജീവമാണ്. ഇതിനിടെ നിരവധി രസകരമായ അനുഭവങ്ങൾ തൻ്റെ ആരാധകരിൽ നിന്നുണ്ടായിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ആരാധന മൂത്ത ഒരാൾ സിനിമ നിർമ്മിക്കാൻ വന്നതിനെ കുറിച്ച് പറഞ്ഞ നടിയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. അന്ന് അയാൾക്ക് തന്നെ ഒന്ന് തൊടണമെന്നും കെട്ടിപ്പിടിക്കണമെന്നുമേ ആഗ്രഹം ഉണ്ടായിരുന്നുള്ളുവെന്നും അമൃത ടിവിയിലെ ഒരു പരിപാടിയിലൂടെ നടി പറയുന്നു.

sheela

ഒരാള്‍ എന്നോട് വലിയ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നു. മാത്രമല്ല അയാള്‍ക്ക് എന്നെ നായികയാക്കി ഒരു സിനിമ നിര്‍മ്മിക്കണമെന്നാണ് പറഞ്ഞത്. അമേരിക്കയിലുള്ള ആളാണ്. അവിടെ നിന്നും അദ്ദേഹം എന്റെ വീട്ടിലേക്ക് വന്നു. പത്ത് ദിവസമേ ലീവുള്ളു. അതിനുള്ളില്‍ ഷൂട്ട് ചെയ്യണം. അങ്ങനെ മറ്റേന്നാളത്തേക്ക് ഷൂട്ടിംഗ് വെച്ചു. ആദ്യമേ പാട്ടാണ് എടുക്കാനുള്ളതെന്ന് പറഞ്ഞു. വേറെയാരോ ചെയ്ത് വെച്ച പാട്ട് പുള്ളി വാങ്ങിച്ചു.

ഒരു പടത്തിന് തരുന്നതിന്റെ പകുതി പണവും എനിക്ക് തന്നു. അങ്ങനെ ഞാന്‍ സെറ്റില്‍ ചെന്നു. മേക്കപ്പ് ഒക്കെ ഇട്ടിരിക്കുകയാണ്. ആദ്യം ഫസ്റ്റ് നൈറ്റ് ഷൂട്ടാണ് ചെയ്യുന്നത്. അവിടൊരു കട്ടിലൊക്കെ ഇട്ടിട്ടുണ്ട്. അയാള്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതും. അങ്ങനെ ഷൂട്ടിങ്ങ് തുടങ്ങി. പുള്ളി എന്നെ പിടിച്ച് കട്ടിലേക്ക് തള്ളിയിടുന്നു. ഉടനെ പുള്ളി എന്റെ മുകളിലേക്ക് വീഴുന്നു.

അങ്ങനെ അദ്ദേഹം എന്റെ ശരീരത്തേക്ക് തൊടുകയും പിടിക്കുകയുമൊക്കെയാണ്. ഒരു റേപ്പ് സീനിലേത് പോലെ അദ്ദേഹത്തെ ഞാന്‍ തള്ളി മാറ്റേണ്ടതായി വന്നു. അടുത്ത ഷോട്ട് എന്താണെന്ന് ചോദിച്ചപ്പോള്‍ പുള്ളി എന്നെ കര്‍ട്ടന്റെ പിന്നിലേക്ക് വിളിച്ചോണ്ട് പോയി. എന്നിട്ട് ഇനി നിങ്ങള്‍ എന്നെ കൈയ്യില്‍ പിടിച്ച് വലിക്കണം എന്നൊക്കെ പറഞ്ഞു.

sheela

ഇതെന്തിനാണ് മാറി നിന്ന് പറയുന്നത്. അവിടെ വെച്ച് തന്നെ പറഞ്ഞാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചു. ഓരോ ഷോട്ടിനും പുറകില്‍ പോയി നിന്ന് പറയേണ്ടതില്ലല്ലോ. ആളുകള്‍ എന്ത് വിചാരിക്കുമെന്ന് ഒക്കെ ഞാന്‍ ചോദിച്ചു.

അന്ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്ത് മണി വരെ കെട്ടിപ്പിടിക്കുക, കട്ടിലില്‍ വീഴുന്നു, തുടങ്ങിയ ഷോട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നാലഞ്ച് ദിവസത്തെ കോള്‍ഷീറ്റാണ് വാങ്ങിയത്. പിറ്റേന്ന് രാവിലെ ഞാന്‍ മേക്കപ്പ് ഇട്ട് റെഡിയായി ഇരിക്കുകയാണ്. ഒന്‍പത് മണിയായി, പത്തും പതിനൊന്നുമൊക്കെ കഴിഞ്ഞിട്ടും ആരും വിളിക്കുന്നില്ല.

പ്രൊഡക്ഷന്‍ മാനേജരോട് ഞാന്‍ വിളിച്ച് കാര്യം ചോദിച്ചു. അയാള്‍ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു. അയാള്‍ പടം എടുക്കാന്‍ ഒന്നും വന്നതല്ല. നിങ്ങളെ ഒന്ന് തൊടുകയും കെട്ടിപ്പിടിക്കുകയും ചെയ്യാന്‍ വേണ്ടി വന്നതാണ്. സാധാരണഗതിയില്‍ ഞാന്‍ തൊടാന്‍ സമ്മതിക്കില്ലല്ലോ. അതുകൊണ്ട് സിനിമ എടുക്കാനെന്ന വ്യാജേന വന്നു. കുറേ കെട്ടിപ്പിടിക്കുകയും പകുതി കാശും തന്നിട്ട് പോയി.

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X