twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹോട്ടലിന്‍റെ ലോബിയിൽ വെച്ചാണ് ആദ്യത്തെ അവാർഡ് വാങ്ങിയ്,അന്ന് സംഭവിച്ചതിനെ കുറിച്ച് ഷീല

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ഷീല. 1960 കളിൽ സിനിമയിൽ എത്തിയ നടി പിന്നീട് മലയാള സിനിമയുടെ സ്വന്തം ഷീലാമ്മയായി മാറുകയായിരുന്നു. പി. ഭാസ്കരന്‌റെ ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെയാണ് ഷീല മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ട് ഷീലയുടെ യുഗമായിരുന്നു. ചെമ്മീൻ, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകൾ, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാർ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്‌വേമായം, പഞ്ചവൻ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകി ഷീല തലമുറകളുടെ ഹരമായി മാറി. ഭാര്യമാർ സൂക്ഷികുക എന്ന സിനിമയിലെ ശോഭ എന്ന കഥാപാത്രം ഷീലയുടെ താരമൂല്യം കൂട്ടുകയായിരുന്നു.

    കീറിയ ജീന്‍സ്, അഞ്ച് ടീഷര്‍ട്ട്, ഒരു സ്ലിപ്പര്‍... ആകെയുളളത് ഇതാണ്, പ്രണവിനെ കുറിച്ച് വിശാഖും വിനീതുംകീറിയ ജീന്‍സ്, അഞ്ച് ടീഷര്‍ട്ട്, ഒരു സ്ലിപ്പര്‍... ആകെയുളളത് ഇതാണ്, പ്രണവിനെ കുറിച്ച് വിശാഖും വിനീതും

    പ്രേം നസീർ , സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങിയ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങാൻ ഷീലയ്ക്ക് കഴിഞ്ഞിരുന്നു. 1980 കളിൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു. ആ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നും ഷിലാമ്മയുടെ പഴയ കഥാപാത്രങ്ങൾ സേഷ്യൽ മീഡിയയിലും മറ്റും ഇടം പിടിക്കാറുണ്ട്.

    പൊതുനിരയിൽ മുത്തശ്ശന്റെ കാല് പിടിച്ച് ആരാധ്യ ബച്ചൻ,ഐശ്വര്യ റായ് മകളെ വളർത്തുന്നത് ഇങ്ങനെ...പൊതുനിരയിൽ മുത്തശ്ശന്റെ കാല് പിടിച്ച് ആരാധ്യ ബച്ചൻ,ഐശ്വര്യ റായ് മകളെ വളർത്തുന്നത് ഇങ്ങനെ...

     പുരസ്കാരം

    പ്രേം നസീറിനൊപ്പം ഏറ്റവുമധികം സിനിമയിൽ നായികയായ റെക്കോർഡ് മുതൽ നിരവധി പുരസ്കാരങ്ങൾ ഷീലാമ്മയെ തേടി എത്തിയിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ വാക്കുകളാണ് . ആദ്യമായി ഏറ്റുവാങ്ങിയ പുരസ്കാരത്തെ കുറിച്ചാണ് പറയുന്നത്. 2020 ലെ വനിത അവാർ‌ഡ് ദാന ചടങ്ങിലാണ് തന്റെ ആദ്യത്തെ പുരസ്കാരനിശയെ കുറിച്ച് പ്രിയപ്പെട്ട നായിക പറയുന്നത്. അവതാരകനായ മിഥുന്റെ ചോദ്യത്തിനായിരുന്നു മറുപടി. ഹോട്ടലിലെ ലോബിയിൽ നിന്നു കൊണ്ടാണ് താൻ ആദ്യമായി പുരസ്കാരം വാങ്ങുന്നതെന്നാണ് പ്രിയപ്പെട്ട ഷീലാമ്മ പറയുന്നത്.

    ആദ്യത്തെ പുരസ്കാരം

    താരത്തിന്റെ വാക്കുകൾ ഇങ്ങനെ...'' 1960 ന്റെ അവസാനമായിരുന്നു. അന്നൊന്നും ഒരു അവാർഡ് എന്ന് പറഞ്ഞാൽ എന്നതാണെന്ന് പോലും ഞങ്ങൾക്ക് ആർക്കും അറിയില്ല. അന്ന് തിരുവനന്തപുരത്തെ ഒരു കൂട്ടം ആളുകൾ ഒരു അവാർഡ് നിശ പ്ലാൻ ചെയ്തു. ഒരാൾ ഞങ്ങൾക്കുള്ള ടിക്കറ്റിനു പണം നൽകുന്നു, ഒരാൾ അവാർഡുകൾ വാങ്ങുന്നു, ഒരാൾ ഹോട്ടൽ ബുക്ക് ചെയ്യുന്നു അങ്ങനെ ഒരു പരിപാടി. ആദ്യത്തെ അവാർഡ് വാങ്ങാൻ പോകാൻ ഞങ്ങൾ എല്ലാവരും വളരെ ആവേശത്തിൽ ആയിരുന്നു. ഞാൻ , നസീർ സർ, സത്യൻ സർ , അടൂർ ഭാസി, എസ് ജാനകി അങ്ങനെ ഞങ്ങൾ എല്ലാവരും തയാറായി.

    ലോബിയിൽ നിന്ന് വാങ്ങി


    ആദ്യ അവാർഡ് അല്ലെ, അതുകൊണ്ട് പട്ടു സാരി വാങ്ങുന്നു, നസീർ സർ ആദ്യമായി ഒരു സൂട്ട് വാങ്ങിയത് ഈ ചടങ്ങിന് വേണ്ടിയാണ്. അങ്ങനെ ഞങ്ങൾ എല്ലാവരും തയാറായി ഹോട്ടലിൽ കാത്തിരുന്നു . പരിപാടിയുടെ പറഞ്ഞ സമയം കഴിഞ്ഞു, എന്നിട്ടും ആരെയും കാണുന്നില്ല. അവസാനം രാത്രി ആയപ്പോൾ സംഘാടകർ എല്ലാവരും വന്നു. ഓഡിറ്റോറിയം അറേഞ്ച് ചെയ്യേണ്ട ആൾക്ക് എന്തോ പ്രശ്നം ഉണ്ടായി അതുകൊണ്ട് ഓഡിറ്റോറിയത്തിൽ കടക്കാൻ പറ്റിയില്ല. എന്ന് പറഞ്ഞു ഞങ്ങൾ താമസിച്ചിരുന്ന മസ്‌ക്കറ്റ് ഹോട്ടലിന്റെ ലോബിയിൽ വെച്ച് അവർ ഞങ്ങൾക്ക് ആ അവാർഡ് തന്നു. പറയാതെ വയ്യ എനിക്ക് ഇന്നുവരെ കിട്ടിയ അവാർഡുകളിൽ ഏറ്റവും വലുത് ഇപ്പോഴും അത് തന്നെയാണ്. എന്റെ ആദ്യ അവാർഡ്," ഷീല പറഞ്ഞു.

    Recommended Video

    Anoop Krishnan interview After Marriage | FIlmiBeat Malayalam
    ഗ്ലാമറസ് വേഷങ്ങൾ

    മുൻപ് ഒരിക്കൽ ഗ്ലാമറസ് വേഷങ്ങളോട് നോ പറഞ്ഞിരുന്നതിനെ കുറിച്ച ഷീലാമ്മ പറഞ്ഞിരുന്നു. അധികം ഗ്ലാമറസ് രംഗങ്ങൾ താൻ ചെയ്തിട്ടില്ലെന്നും ചെയ്യണമെന്ന് പറഞ്ഞ ചിത്രങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. '' ഞാന്‍ സിനിമയില്‍ അങ്ങനെ മേനി പ്രദര്‍ശനം നടത്തിയിട്ടില്ല, ഒരു കഥാപാത്രത്തിന് വേണ്ടി അല്‍പ്പം ഗ്ലാമര്‍ ആയി വന്നിട്ടുണ്ട്. അത് ആ കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ടാണ്. ഞാന്‍ സിനിമയില്‍ അങ്ങനെ മേനി പ്രദര്‍ശനം നടത്തിയിട്ടില്ല, ഒരു കഥാപാത്രത്തിന് വേണ്ടി അല്‍പ്പം ഗ്ലാമര്‍ ആയി വന്നിട്ടുണ്ട്. അത് ആ കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ടാണ്. കാപാലിക എന്ന സിനിമയില്‍ ഞാന്‍ ഒരു മോശം സ്ത്രീയുടെ വേഷമാണ് ചെയ്തത്. സ്ത്രീകളെ വിറ്റ് ഉപജീവന മാര്‍ഗം നടത്തുന്ന കഥാപാത്രമാണ്. അങ്ങനെയൊക്കെയുളള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അത് അതിന്‌റെ കഥയും പറയുന്ന വിഷയവും അത്രയ്ക്കും ശക്തവും പ്രസക്തവുമായതുകൊണ്ടാണെന്നും ഷീലാമ്മ പറഞ്ഞിരുന്നു.

    Read more about: sheela ഷീല
    English summary
    Actress Sheela Opens Up About Her First Award Function incident, Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X