പുരികം പറിച്ചെടുക്കുക മാത്രമാണ് ചെയ്തതിട്ടുള്ളത്! ബ്യൂട്ടി പാർലർ എന്താണെന്ന് പോലും അറിയില്ലായിരുന്നു; ഷീല
മലയാളം സിനിമയിലെ നിത്യഹരിത നായിക എന്ന വിശേഷണം സ്വന്തമാക്കിയ നടിയാണ് ഷീല. 1962 മുതല്‍ അഭിനയിച്ചു തുടങ്ങിയ നടി ഇന്നും സിനിമയില്‍ സജീവമാണ്. പ്രേം നസീറിന്റെ നായികയായി നൂറു കണക്കിന് സിനിമകളില്‍ അഭിനയിച്ചതിലൂടെ ഷീല റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു.
ഇടയ്ക്ക് വിവാഹം കഴിഞ്ഞതോടെയാണ് ഷീല അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. ഒത്തിരി വര്‍ഷങ്ങളോളം സിനിമയെ ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ അമ്മ വേഷങ്ങളിലും അമ്മൂമ്മ വേഷങ്ങളിലുമൊക്കെ നിറസാന്നിധ്യമായി നില്‍ക്കുകയാണ് നടി.

താനൊക്കെ സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് സൗന്ദര്യം സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിരുന്നില്ല. അന്നൊന്നും ബ്യൂട്ടിപാര്‍ലറുകള്‍ പോലും ഉണ്ടായിരുന്നതായി തനിക്ക് അറിവില്ലെന്നാണ് നടി പറയുന്നത്. പിന്നീട് അതൊക്കെ തിരിച്ചറിഞ്ഞ് തുടങ്ങിയതെപ്പോഴാണെന്നും നടി വ്യക്തമാക്കിയിരുന്നു. നടന്‍ മുകേഷിനും കലാഭവന്‍ പ്രചോദിനുമൊപ്പം മുന്‍പൊരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഷീല മനസ് തുറന്നത്.
സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്നാണ് അവതരാകന്‍ ഷീലയോട് ചോദിച്ചത്. അങ്ങനെ ചോദിച്ചാല്‍ എന്റെ അച്ഛനും അമ്മയുമാണ്. അല്ലെങ്കില്‍ ഞാനിങ്ങനെ ഉണ്ടാവുമോന്ന് ഷീല ചോദിക്കുന്നു. ഞാനൊക്കെ വന്ന സമയത്ത് ബ്യൂട്ടി പാര്‍ലര്‍ എന്ന് പറയുന്നതൊന്നും അറിയില്ലായിരുന്നു. അവിടെ പോയിട്ട് പോലുമില്ല. ഇടയ്ക്ക് അഭിനയമൊക്കെ നിര്‍ത്തിയതിന് ശേഷമാണ് ബ്യൂട്ടി പാര്‍ലറിലേക്ക് പോകുന്നത്. അപ്പോഴാണ് നഖമൊക്കെ വെട്ടുകയും മറ്റ് കാര്യങ്ങളുമൊക്കെ അവര്‍ ചെയ്ത് തരുമെന്ന് അറിയുന്നത്.
അതിന് മുന്‍പൊക്കെ ആകെ ചെയ്തിരുന്നത് ഞങ്ങളുടെ പുരികം പറിക്കുക മാത്രമാണ്. അത് ഞങ്ങള്‍ തന്നെ ചെയ്യുന്നതാണ്. അല്ലാതെ സൗന്ദര്യം നോക്കുന്നതിന് വേണ്ടി എവിടെയും പോവുകയോ അതിനെ കുറിച്ച് അറിയുകയോ ഇല്ലായിരുന്നു. എല്ലാം ദൈവദീനമാണെന്ന് പറയാമെന്നാണ് ഷീല പറയുന്നത്.

പ്രേക്ഷകരില്‍ നിന്നും ദുരനുഭവം ഉണ്ടായതിനെ കുറിച്ചും നടി സംസാരിച്ചു. ഒരു പ്രോഗ്രാമിന് വേണ്ടി ഞാന്‍ തൃശ്ശൂരില്‍ പോയിരുന്നു. കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്നതാണ് ഞാന്‍ ആ കോളേജിന്റെ പേര് പറയില്ല. അന്ന് എനിക്കൊപ്പം നൂറോളം പെണ്‍കുട്ടികള്‍ അഭിനയിക്കുന്നുണ്ട്. ഞാനും അവരെപ്പോലെ പുസ്തകം ഒക്കെ പിടിച്ചു കോളേജ് വിദ്യാര്‍ഥിയെ പോലെയാണ് നില്‍ക്കുന്നത്.
എന്നാല്‍ കട്ട് എന്ന സംവിധായകന്‍ പറഞ്ഞതിന് പിന്നാലെ അവരെല്ലാരും കൂടി എന്നെ നുള്ളാന്‍ തുടങ്ങി. ഇതൊക്കെ ശരിയായിട്ടുള്ളതാണ് എന്നറിയാന്‍ വേണ്ടി നുള്ളിയതാണ്. ശരിക്കും ഞാന്‍ അവിടെ നിന്ന് കരഞ്ഞു പോയി. ആണ്‍കുട്ടികള്‍ അല്ല പെണ്‍കുട്ടികളാണ് എന്നോട് അങ്ങനെ ചെയ്തത്. എന്റെ ശരീരത്ത് തൊട്ടാല്‍ അവിടെ പുള്ളി പോലെ കറുത്ത് കിടക്കും. അന്ന് ശരിക്കും എല്ലാവരും കൂടി നുള്ളിയതോടെ ഞാനൊരു പുള്ളിമാനിനെ പോലെയായെന്ന് ഷീല പറയുന്നു.
ഒരു ദിവസം തന്നെ നാലോ അഞ്ചോ സിനിമകളില്‍ ഒക്കെ അഭിനയിക്കാറുണ്ടായിരുന്നു. അന്നൊക്കെ ഓരോ സിനിമകളുടെയും സ്റ്റുഡിയോകള്‍ തൊട്ടടുത്ത തന്നെയായിരുന്നു. അതിന് നടുക്ക് ഇരുന്നാല്‍ മതി ആരാണ് ഷോട്ട് റെഡി എന്ന് പറയുന്നത് അപ്പോള്‍ അങ്ങോട്ട് പോവുക. വസ്ത്രം മാത്രം മാറേണ്ടതേയുള്ളൂ.


Click it and Unblock the Notifications