കൈ കൊണ്ട് പുരികം പറിക്കും! വെളിച്ചെണ്ണയും ഗ്ലിസറിനുമാണ് ഉപയോഗിക്കുക; സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് നടി ഷീല

മലയാള സിനിമയിലെ നിത്യഹരിതനായകന്‍ എന്ന് പ്രേംനസീര്‍ വിശേഷിപ്പിക്കപ്പെടുമ്പോള്‍ നിത്യഹരിത നായിക എന്ന വിശേഷണത്തിന് അര്‍ഹയാണ് നടി ഷീല. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിലാണ് നായിക, നായകന്മാരായി അഭിനയിച്ചിരിക്കുന്നത്. ഇതിലൂടെ റെക്കോര്‍ഡ് സൃഷ്ടിക്കാനും താരങ്ങള്‍ക്ക് സാധിച്ചു.

അതേ സമയം നസീറിനെ കുറിച്ച് ഷീല പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം നസീറിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ അതിഥിയായി ഷീല എത്തിയിരുന്നു. പിന്നാലെ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സൗന്ദര്യത്തെ കുറിച്ചും നടിമാരുടെ വസ്ത്രം, മേക്കപ്പ് തുടങ്ങിയ കാര്യങ്ങളെ പറ്റിയും മനസ് തുറക്കുകയാണ് നടി.

sheela

വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ നടിമാരടക്കം പരിഹസിക്കപ്പെടുന്നതിനെ കുറിച്ച് ഷീല പറയുന്നതിങ്ങനെയാണ്... 'ഓരോരുത്തരും അവരുടെ ഇഷ്ടത്തിനാണ് വസ്ത്രം ധരിക്കുന്നത്. പിന്നെ നടിമാരുടെ വസ്ത്രം നോക്കി മാത്രം പ്രശ്‌നം ഉണ്ടാക്കുന്നത് എന്തിനാണ്? പണ്ടൊക്കെ സ്ത്രീകളാരും സ്‌കൂട്ടറില്‍ പോവാറില്ല. ജോലിയ്ക്ക് പോകാതെ മിക്കവരും വീട്ടിലിരിക്കും. പക്ഷേ ഇന്ന് പെണ്‍കുട്ടികള്‍ ജോലിയ്ക്ക് പോകും, സ്‌കൂട്ടറിലായിരിക്കും കൂടുതൽ പേരും പോവുക. അതിനവര്‍ ജീന്‍സ് ഇടും. ജീന്‍സിടുന്നത് കുറ്റമായി കാണുന്നതെന്തിനാണ്? അത് സൗകര്യമല്ലേ, സാരിയും കെട്ടി സ്‌കൂട്ടറില്‍ പോകാന്‍ പറ്റുമോ? സൗകര്യത്തിന് അനുസരിച്ച് വസ്ത്രത്തിലടക്കം മാറ്റം വരുമെന്നും,' ഷീല പറയുന്നു.

പിന്നെ മാര്‍ക്കറ്റില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളൊക്കെ നിരവധിയുണ്ട്. ഞാനതൊന്നും ഉപയോഗിക്കുന്നില്ലെന്ന് പറയുന്നില്ല. എന്നാല്‍ തേച്ച ഉടനെ വെളുക്കും എന്നൊക്കെ പറയുന്നതൊക്കെ വെറുതേയാണ്. പണ്ട് വെളിച്ചെണ്ണയിലേക്ക് കുറച്ച് ഗ്ലിസറിനും കറ്റാര്‍വാഴയുടെ ജെല്ലും ഇവിയോൻ ഗുളികയും ചേര്‍ത്ത് തേക്കുന്നതാണ് ആകെയുള്ള സൗന്ദര്യ സംരക്ഷണം.

sheela

ഞാന്‍ അഭിനയം നിര്‍ത്തി തിരികെ മനസിനക്കരയിലൂടെ വരുന്നത് വരെ ബ്യൂട്ടിപാര്‍ലര്‍ കണ്ടിട്ട് പോലുമില്ല. അതെന്താണെന്ന് അറിയുക പോലുമില്ലായിരുന്നു. പിന്നെ രാവിലെ മുതല്‍ രാത്രി വരെ ഷൂട്ടിങ്ങ് ആയിരുന്നത് കൊണ്ട് തീരെ സമയവും ഇല്ല. അന്നൊക്കെ എല്ലാവരും കൈ കൊണ്ട് തന്നെ പുരികം പറിച്ച് കളയുകയാണ് ചെയ്യുക. അല്ലാതെ ഒരു മേക്കപ്പുമില്ലായിരുന്നു.' എന്നാണ് ഷീല പറയുന്നത്.

സൂപ്പര്‍താരമായി ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ഷീല. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന നടി വിവാഹം കഴിച്ചതോടെയാണ് അഭിനയത്തില്‍ നിന്നും ഗ്യാപ്പ് എടുക്കുന്നത്. മകനെ നോക്കുന്നതിനും മറ്റുമായി വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും മാറി നിന്നു. ശേഷം ജയറാം-നയന്‍താര കൂട്ടുക്കെട്ടിലെത്തിയ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ നിന്നും മാറി പുതിയ സിനിമയുടെ ഭാഗമാവാന്‍ ഷീലയ്ക്ക് വേഗം സാധിച്ചു. ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി തുടരുകയാണ് നടി.

More from Filmibeat

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X