സത്യൻ വരുന്നതിന് മുന്‍പ് ലൊക്കേഷനില്‍ എത്തണമെന്ന് ആഗ്രഹിച്ചു; എന്നിട്ടും നടന്നില്ല, മനസ് തുറന്ന് ഷീല

സത്യനും ഷീലയും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു. ചെമ്മീന്‍ അടക്കം ഇരുവരും നായിക, നായകന്മാരായി എത്തിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണുള്ളത്. വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് താരം അസുഖ ബാധിതനാവുന്നത്. ഒടുവില്‍ 1971 ജൂണ്‍ പതിനഞ്ചിന് താരം ഈ ലോകത്തോട് വിട പറഞ്ഞു.

സാരിയഴകിൽ മാളവിക ശർമ, ക്യൂട്ട് സുന്ദരിയാണെന്ന് ആരാധകർ

സത്യന്റെ വേര്‍പാടിന് അരനൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഈ സമയത്ത് ഒന്നിച്ചഭിനയിച്ച കാലത്ത് സത്യന്‍ മാഷ് എങ്ങനെയായിരുന്നു എന്നും പുതുതലമുറയ്ക്ക് അറിയില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്തിരുന്നതെന്നും ഒരു അഭിമുഖത്തില്‍ പറയുകയാണ് ഷീല ഇപ്പോള്‍. നടിയുടെ വാക്കുകള്‍ വിശദമായി വായിക്കാം...

 സത്യന്‍ മാഷിനെ കുറിച്ച് ഷീല

സിനിമയില്‍ മറ്റ് എന്തിനെക്കാളും വിലപിടിച്ചത് സമയമാണ്. സമയവും കാലവുമാണ് സിനിമയില്‍ പരമപ്രധാനമായുള്ളത്. സത്യന്‍മാഷിന്റെ സമയനിഷ്ഠ തന്നെയാണ് ഞാന്‍ മാഷില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണമെന്നാണ് ഷീല പറയുന്നത്. വാഹന സൗകര്യങ്ങളോ, ഇന്ന് സിനിമയില്‍ ലഭിക്കുന്ന സൗഭാഗ്യങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത്, എന്തിന് മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത സമയത്തായിരുന്നു സത്യന്‍ മാഷ് തന്റെ സമയനിഷ്ഠയില്‍ ഉറച്ചു നിന്നിട്ടുള്ളത്.

 സത്യന്‍ മാഷിനെ കുറിച്ച് ഷീല

തനിക്ക് എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും പറയുന്ന സമയത്ത് തന്നെ സത്യന്‍ മാഷ് സെറ്റിലെത്തും. രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയില്‍ എത്തണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം കൃത്യം അഞ്ചരയ്ക്ക് തന്നെ എത്തിയിരിക്കും. ആരും എത്തിയില്ലെങ്കിലും ഒരു പരിഭവവും പിണക്കവുമില്ലാതെ അദ്ദേഹം അവിടെ ഉണ്ടാകും. സത്യന്‍ സാറിന്റെ മരണം വരെ ആ സമയനിഷ്ഠ അദ്ദേഹം പാലിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും സമയത്തിന്‍െ കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

 സത്യന്‍ മാഷിനെ കുറിച്ച് ഷീല

ഞാന്‍ പലപ്പോഴും അദ്ദേഹത്തിന് മുമ്പേ ലൊക്കേഷനില്‍ എത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതിന് ഒരിക്കലും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഈ സമയനിഷ്ഠയാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. മലയാള സിനിമയിലെ പുതുതലമുറയോട് എനിക്ക് പറയാനുള്ളതും അത് തന്നെയാണ്. സത്യന്‍മാഷിന്റെ ഏറ്റവും നല്ല സ്വഭാവഗുണമേതെന്ന് ചോദിച്ചാലും ഞാന്‍ ഈ സമയനിഷ്ഠ തന്നെ ചൂണ്ടിക്കാണിക്കും.

Recommended Video

2003 ലെ മികച്ച സിനിമ മനസ്സിനക്കരെ | Old Movie Review | filmibeat Malayalam
 സത്യന്‍ മാഷിനെ കുറിച്ച് ഷീല

മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും അടക്കമുള്ള നടന്മാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവരുമൊക്കെ ഇതുപോലെ സമയനിഷ്ഠ പാലിക്കുന്നവരാണ്. ഇന്ന് സൗകര്യങ്ങളും അവസരങ്ങളും എല്ലാം ഉണ്ടായെങ്കിലും സമയത്തിന് മാത്രം ഒട്ടും വിലയില്ലാതായി. അരനൂറ്റാണ്ട് പിന്നിടുന്ന സത്യന്‍ മാഷിന്റെ ഓര്‍മ്മയില്‍ ഇന്നും എന്റെ മനസ്സ് അണയാതെ നില്‍ക്കുന്നത് അദ്ദേഹം സമയത്തിന് നല്‍കിയ വലിയ വില തന്നെയാണ് എന്നും ഷീല പറയുന്നു.

More from Filmibeat

Read more about: sheela sathyan ഷീല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X