അന്ന് സ്വിം സ്യൂട്ട് ധരിച്ച് അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു, അനുഭവം പങ്കുവെച്ച് നടി ഷീല
മലയാള സിനിമയില്‍ ഒരുകാലത്ത് മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ താരമാണ് നടി ഷീല. പ്രേംനസീര്‍, സത്യന്‍ തുടങ്ങിയവരുടെ കാലം തൊട്ട് സിനിമയില്‍ സജീവമായിരുന്നു താരം. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് ഷീല അഭിനയിച്ചത്. മോളിവുഡിലെ ആദ്യ ലേഡീ സൂപ്പര്‍ സ്റ്റാര്‍ കൂടിയായിരുന്നു നടി. പ്രേംനസീറിനൊപ്പം കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ചതിന്‌റെ ഗിന്നസ് റൊക്കോര്‍ഡും ഷീല നേടിയിരുന്നു.
അഭിനേത്രി എന്നതിലുപരി സംവിധായകയായും തിളങ്ങി താരം. അതേസമയം തന്‌റെ കരിയറില്‍ ഗ്ലാമറസ് റോളുകള്‍ അധികം ചെയ്യാതിരുന്നതിനെ കുറിച്ച് ഒരഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. സിനിമയില്‍ അതിരുവിട്ട ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടില്ലെന്ന് ഷീല പറയുന്നു.

അങ്ങനെ ചെയ്യണമെന്ന് പറഞ്ഞ രണ്ട് അവസരങ്ങളിലും താന്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും ഷീല പറഞ്ഞു. ഞാന്‍ സിനിമയില്‍ അങ്ങനെ മേനി പ്രദര്‍ശനം നടത്തിയിട്ടില്ല, ഒരു കഥാപാത്രത്തിന് വേണ്ടി അല്‍പ്പം ഗ്ലാമര്‍ ആയി വന്നിട്ടുണ്ട്. അത് ആ കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ടാണ്, ഷീല പറയുന്നു.

ഓവര്‍ ഗ്ലാമര്‍ വേഷം ധരിക്കണമെന്ന് പറഞ്ഞ രണ്ട് അവസരങ്ങളിലും ഞാന്‍ പിന്മാറിയിരുന്നു. ഒന്ന് ഒരു തമിഴ് ചിത്രമായിരുന്നു. സ്വിം സ്യൂട്ട് ധരിക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പോലെ ഉല്ലാസ യാത്ര എന്ന സിനിമയില്‍ ഷോട്‌സ് ധരിച്ചുകൊണ്ട് വോളിബോള്‍ കളിക്കണമെന്ന് പറഞ്ഞു.

അതും ഞാന്‍ വിസമമ്മതിച്ചു. ക്രോസ്‌ബെല്‍റ്റ് മണി സാറിന്റെ കാപാലിക എന്ന സിനിമയില്‍ ഞാന്‍ ഒരു മോശം സ്ത്രീയുടെ വേഷമാണ് ചെയ്തത്. സ്ത്രീകളെ വിറ്റ് ഉപജീവന മാര്‍ഗം നടത്തുന്ന കഥാപാത്രം. അങ്ങനെയൊക്കെയുളള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അത് അതിന്‌റെ കഥയും പറയുന്ന വിഷയവും അത്രയ്ക്കും ശക്തവും പ്രസക്തവുമായതുകൊണ്ടാണ്.

വെറുതെ ഒരു മേനി പ്രദര്‍ശനം മലയാള സിനിമയില്‍ ഇന്ന് വരെ ഞാന്‍ ചെയ്തിട്ടില്ല. ഷീല പറഞ്ഞു. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഷീല തിരിച്ചെത്തിയത്. ജയറാം നായകനായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്.

സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തു. നയന്‍താരയുടെ സിനിമാ അരങ്ങേറ്റവും മനസ്സിനക്കരെയിലൂടെയായിരുന്നു. പിന്നീട് അകലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരവും ഷീലയ്ക്ക് ലഭിച്ചു. ശ്യാമപ്രസാദായിരുന്നു സിനിമ സംവിധാനം ചെയ്തത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരമാണ് ഷീല. നായികയായും സഹനടിയായുമെല്ലാം നടി സിനിമകളില്‍ സജീവമായിരുന്നു. അഭിനേത്രി എന്നതിലുപരി സംവിധായികയായും നോവലിസ്റ്റായും പെയിന്‌ററായുമെല്ലാം നടി സജീവമായിരുന്നു.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications