അടുത്ത ജന്മത്തില്‍ തനിക്ക് സിനിമ നടി ആവേണ്ട! മറ്റൊരു ആഗ്രഹം ഉണ്ടെന്ന് നടി ഷീല
മലയാള സിനിമയിലെ ഏറ്റവും സീനിയര്‍ നടിമാരില്‍ ഒരാളാണ് ഷീല. 1962 ല്‍ വെള്ളിത്തിരയിലെത്തിയ ഷീല ഇന്നും സജീവമായി പ്രവര്‍ത്തിച്ച് വരികയാണ്. സിനിമയില്‍ തിരക്കുകള്‍ ഉണ്ടെങ്കിലും ചിത്രം വരക്കാനും നടി സമയം കണ്ടെത്തിയിരുന്നു. ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് വെച്ച് നടന്നിരിക്കുകയാണ്.
തിരുവനന്തപുരത്തെ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലാണ് ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം. ഒഴിവു സമയങ്ങളില്‍ വരച്ച ചിത്രങ്ങളുടെ എണ്ണം നൂറിന് മുകളില്‍ വന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രദര്‍ശനത്തിനൊരുങ്ങിയതെന്ന് ഷീല പറയുന്നു. ഇതിനിടെ തചനിക്ക് അടുത്തൊരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയായി ജീവിക്കനാണ് താല്‍പര്യമെന്ന് പറഞ്ഞിരിക്കുകയാണ് ഷീല. കാരണം ആളുകളോട് നല്ല ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോന്നാണ് ഷീല പറഞ്ഞിരിക്കുന്നത്.

മുന്‍പ് നടത്തിയ പ്രദര്‍ശനത്തില്‍ ബേബി മാത്യൂ സോമതീരം വാങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. പ്രകൃതിയും മനുഷ്യരുമൊക്കെയാണ് മുന്‍പ് വരച്ച ചിത്രങ്ങളിലെ പ്രമേയമെങ്കില്‍ അമൂര്‍ത്തമായ ചിത്രങ്ങളാണ് ഇപ്പോള്‍ വരക്കുന്നതെന്നാണ് ഷീല പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനെക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോഴുണ്ടെന്നും ഷീല വ്യക്തമാക്കി. ജെസി ഡാനിയേല്‍ പുരസ്‌കാരം ഏറ്റ് വാങ്ങുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയതായിരുന്നു നടി ഷീല.


Click it and Unblock the Notifications