ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു, ആശങ്ക പങ്കുവെച്ച് നടി
ആശങ്കയോടേയും ഭീതിയോടേയുമാണ് എല്ലാവരും കൊവിഡ് ദിനങ്ങളെ കുറിച്ച് ഓർക്കുന്നത്. എല്ലാവർക്കും പറയാനുള്ളത് ഒഴിഞ്ഞ് കിടക്കുന്ന നഗരവീഥികളെ കുറിച്ചും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന നിശബ്ദതയെ കുറിച്ചുമാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേയ്ക്കാണ് ലോക്ക് ഡൗൺ. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ജനങ്ങൾ വീടിനു പുറത്ത് ഇറങ്ങുന്നത്. അതുപോലും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നടി ഷീലു എബ്രഹാം കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ, മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്നാണ് നടിയുടെ പോസ്റ്റ്. ഒശാന പെരുന്നാളിന്റെ പശ്ചാത്തലത്തിലായിരുന്നു കുറിപ്പ്. നടിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപമിങ്ങനെ...ഓശാന ഞായർ... ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ...മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു...നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാത്ഥനയോടെ- ഷീലു കുറിച്ചു.താരത്തിന്റെ പോസ്റ്റ് ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് പൊതുനിരത്തിലെ ഹൃദയസ്പർശിയായ കാഴ്ച പങ്കുവെച്ച് നടി കനിഹ രംഗത്തെത്തിയിരുന്നു. പത്ത് ദിവസത്തിന് ശേഷം ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ താരത്തിന്റെ അനുഭവമായിരുന്നു ഇത്. വീട്ടിലേയ്ക്കുളള അവശ്യ സാധനങ്ങൾ വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയതായിരുന്നു താരം, വിജനമായ റോഡ് കണ്ട് സത്യത്തില്‍ കരഞ്ഞുപോയെന്നും കനിഹ പറഞ്ഞിരുന്നു.
നിലവിൽ ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസിനെതിരെയുളള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതീകാത്മകമായി രാത്രി 9 മണിക്ക് ഒൻപത് മിനിറ്റ് നേരം ദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ചിരാതുൾ, മെഴുകുതിരികൾ, ടോർച്ച്, മൊബൈൽ ഫ്ലാഷ് എന്നിങ്ങനെയുളള ലൈറ്റുകൾ തെളിയിക്കാനാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇപ്പോഴിത പ്രധാനമന്ത്രിയുടെ ദീപം തെളിക്കാനുള്ള ആഹ്വാനത്തിന് പിന്തുണയുമായി ജനങ്ങളും സാമൂഹിക സാംസ്കാരിക സിനിമ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.



Click it and Unblock the Notifications











