ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ മക്കളെ... ട്രോളിന് മറുപടിയുമായി ഷീലു എബ്രഹാം
റിമ കല്ലിങ്കലിന്റെയും ഷീലു എബ്രാഹമിന്റെയും സിനിമകള്‍ ഇറങ്ങുമ്പോള്‍ എപ്പോഴും ഒരു ട്രോള്‍ വൈറലാവാറുണ്ട്. നടിമാര്‍ ഇരുവരും അവരുടെ ഭര്‍ത്താക്കന്മാരുടെ സിനിമകളില്‍ മാത്രമേ അഭിനയിക്കുകയുള്ളുവെന്നും അല്ലാതെ വേറൊരു കഴിവുമില്ലെന്നാണ് പരിഹാസരൂപേണ ചിലര്‍ പറയാറുള്ളത്.
അത്തരത്തില്‍ തന്റെ സിനിമയുടെ റിലീസിന് പിന്നാലെ വരുന്ന ട്രോള്‍ ഷെയര്‍ ചെയ്ത് കൊണ്ട് എത്തിയിരിക്കുകയാണ് നടിയു നിര്‍മാതാവുമായ ഷീലു എബ്രഹാം. ഈ ഓണത്തിന് മുന്നോടിയായി റിലീസിനെത്തിയ ബാഡ് ബോയിസ് എന്ന സിനിമ നിര്‍മ്മിച്ചത് ഷീലുവിന്റെ ഭര്‍ത്താവാണ്.

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ റഹ്‌മാനും ബാബു ആന്റണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം ഷീലുവും ശ്രദ്ദേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതോടെയാണ് വീണ്ടും നടിയെ കളിയാക്കി കൊണ്ടുള്ള ട്രോളുകള്‍ തലപൊക്കിയത്.
റിമ കല്ലിങ്കലും ഷീലുവും തമ്മിലുള്ള സംഭാഷണമാണ് ട്രോളിലുള്ളത്. ഇരുവരും പരസ്പരം എന്ത് ചെയ്യുന്നു എന്ന് ചോദിക്കുമ്പോള്‍ ഷീലു പറയുന്നത് 'ഭര്‍ത്താവ് നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിക്കുന്നു എന്നാണ്'. നേരെ തിരിച്ച് ഷീലു റിമയോട് ചോദിക്കുമ്പോള്‍ 'ഭര്‍ത്താവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്നു' എന്നാണ് മറുപടി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതേ ട്രോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാറുണ്ടെങ്കിലും നടിമാരിത് കാര്യമാക്കാറില്ലായിരുന്നു. എന്നാല്‍ വീണ്ടുമിത് ശ്രദ്ധയില്‍പ്പെട്ടതോടെ ഷീലു ഇത് പോസ്റ്റ് ചെയ്യുകയായിരുന്നു. ഒപ്പം രസകരമായൊരു ക്യാപ്ഷന്‍ കൂടി ഷീലു ഇതിന് നല്‍കി.
'എന്റെ സിനിമകള്‍ റിലീസ് ആകുമ്പോളൊക്കെ ഈ ട്രോള്‍ പൊങ്ങിവരാറുണ്ട്. ഇനിയും ഇതുപോലെ ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ മക്കളെ... എന്നാണ് ഷീലു എബ്രഹാം പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.
പുതിയ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ഷീലു എബ്രഹാം. യുവനടന്മാരായ ആസിഫ് അലി, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ് പെപ്പേ എന്നിവര്‍ക്കെതിരെയാണ് ഷീലു രംഗത്ത് വന്നത്. മൂവരും അവരുടെ സിനിമയെ പ്രൊമോട്ട് ചെയ്തപ്പോള്‍ തന്റെ സിനിമയെ തഴഞ്ഞുവെന്നാണ് ഷീലു പറഞ്ഞത്. പിന്നാലെ നടന്‍ ആസിഫ് അലി അതില്‍ വിശദീകരണവുമായി വന്നു.
'ഞങ്ങള്‍ മൂന്ന് പേരും ഏകദേശം ഒരേ പ്രായക്കാരാണ്. മലയാള സിനിമയ്ക്ക് ഗംഭീരമായ തുടക്കം ലഭിച്ച വര്‍ഷമാണിത്. ഒരുപാട് നല്ല സിനിമകള്‍ വന്നു, തിയറ്ററുകളില്‍ വീണ്ടും സജീവമായി നില്‍ക്കുന്ന വേളയില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഉണ്ടായി. അതിന്റെ ഒരു നെഗറ്റീവിറ്റി സിനിമാ മേഖലയില്‍ മൊത്തം വരുന്നു.

തിയറ്ററുകളെ അത് ബാധിച്ചോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഓണം സീസണ്‍ എന്നത് എല്ലാ ബിസിനസും പോലെ സിനിമയ്ക്കും വളരെ പ്രധാനപ്പെട്ടൊരു സീസണ്‍ ആണ്. ആ ഒരു സീസണ്‍ സജീവമാക്കണം എന്ന ഉദ്ദേശം മാത്രമായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായത്. മൂന്ന് സ്ഥലങ്ങള്‍ നില്‍ക്കുന്നൊരു സമയത്താണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു തോന്നല്‍ വരുന്നത്. തീര്‍ച്ചയായും അതിലൊരു തെറ്റുണ്ട്. ബാക്കിയുള്ള സിനിമകള്‍ ഞങ്ങള്‍ പറഞ്ഞില്ല എന്നത് തെറ്റാണ്. അത് ഞങ്ങള്‍ക്ക് മനസിലായെന്ന്' ആസിഫ് അലി പറയുന്നു.
'പക്ഷേ അതിന് പിന്നില്‍ ഉണ്ടായിരുന്ന ആഗ്രഹം ഭയങ്കര പോസിറ്റീവ് ആയിരുന്നു. ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള ആവേശം പ്രേക്ഷകരോട് പങ്കുവെക്കുക എന്ന ആഗ്രഹത്തോടെയാണ് വീഡിയോ ചെയ്തത്. മൂന്ന് സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് വരുക എന്നത് പ്രേക്ഷകര്‍ക്കും ഇഷ്ടമാകും എന്നൊക്കെ കരുതിയാണ് ചെയ്തത്. അതൊക്കെയെ ചിന്തിച്ചുള്ളൂ.
സിനിമ കാണുക എന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. നമുക്ക് മാര്‍ക്കറ്റ് ചെയ്യാനേ പറ്റുള്ളൂ. പേര് പറഞ്ഞില്ലെന്ന് വച്ച് ഒരു സിനിമയ്ക്കും മോശം സംഭവിക്കില്ല. പേര് വിട്ടു പോയതില്‍ വിഷമമുണ്ടായി. പക്ഷേ അതിന് പിന്നില്‍ നടന്ന കഥ ഇതാണെന്നും ആസിഫ് അലി പറഞ്ഞു.


Click it and Unblock the Notifications











