twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടയിൽ എത്തിയപ്പോൾ നാല് തുമ്മൽ, കൊറോണയാണോ എന്ന് ചേട്ടന് സംശയം, രസകരമായ അനുഭവം പങ്കുവെച്ച് ഷെമി

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു വൃന്ദാവനം. മീര, ഓറഞ്ച് , പാർവതി എന്നിങ്ങനെ മൂന്ന് ആത്മാർഥ സുഹൃത്തുക്കളുടെ കഥ പറഞ്ഞ പരമ്പയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പരമ്പരയിലെ പുതുമുഖ സാന്നിധ്യമായിരുന്നു ഓറഞ്ച് ആയി എത്തിയ ഷെമി മാർട്ടിൻ. കൂട്ടത്തിൽ ഏറ്റവും ബോൾഡ് കഥാപാത്രത്തെ അവതരിപ്പിച്ചതും ഷെമി തന്നെയായിരുന്നു. സീരിയൽ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകർക്ക് ഷെമി ഓറഞ്ചാണ്.

    വൃന്ദാവനത്തിന് ശേഷം ഷെമി അധികം മിനിസ്ക്രീൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല. വർഷങ്ങൾക്ക് ശേഷം വീണ്ടും ടെലിവിഷൻ രംഗത്ത് സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിത ആ നീണ്ട ഇടവേളയെ കുറിച്ചും മിനിസ്ക്രീൻ ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാകാര്യം വെളിപ്പെടുത്തിയത്. ഓറോഞ്ചിനെ പോലെ തന്നെ യഥാർഥ ജീവിതത്തിലും ഓറഞ്ച് ബോൾഡാണ്.

     എയർ ഹോസ്റ്റസിൽ നിന്നും

    എയർഹോസ്റ്റസ് ജീവിതം ഉപേക്ഷിച്ച ശേഷമായിരുന്നു ഷെമി അഭിനയരംഗത്ത് എത്തുന്നത്. മടുപ്പ് തോന്നിയതിനെ തുടർന്നായിരുന്നു ജോലി രാജിവെച്ചത്. പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു മഴവിൽ മനോരമ ചാനാൽ ആരംഭിക്കുന്നത്. അന്ന് അവിടെ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. ഞാനും ശ്രമിച്ചു.അങ്ങനെ ‘തനി നാടൻ' എന്നൊരു പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അതു കണ്ടിട്ടാണ് എന്നെ വൃന്ദാവനത്തിലേയ്ക്ക് വിളിക്കുന്നത്.

    ഓറഞ്ചിനെ പോലെ

    ആ സമയത്ത് എന്റെ രീതിയും ഓറഞ്ചിനെ പോലെയായിരുന്നെന്ന് തോന്നുന്നു. അതുവരെ കണ്ട് ശീലിച്ചതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഓറഞ്ച്. ആദ്യം എന്നെ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്റെ ശരീര പ്രകൃതിയോ മുഖമോ ഒന്നും സീരിയലിനോ സിനിമയ്ക്കോ യോജിച്ചതാണ് എന്ന് ഒരിക്കലും തോന്നിയിരുന്നില്ല. അതുപോലത്തെ കഥാപാത്രങ്ങൾ അതുവരെ സീരിയലുകളിൽ ഉണ്ടായിരുന്നുമില്ല. എന്തായാലും ആ സീരിയൽ ശ്രദ്ധിക്കപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞിട്ടും അതേ കഥാപാത്രത്തിന്റെ പേരിൽ എന്നെ തിരിച്ചറിയുന്നവരുണ്ട്.

     കരിയർ ബ്രേക്ക്

    വൃന്ദവത്തിന് ശേഷം കരിയറിൽ ഒരി ബ്രേക്ക് എടുക്കുകയായിരുന്നു, വിവാഹവും കുട്ടികളുമായി ജീവിതം മറ്റൊരു വഴിയിലായിരുന്നു. ഇനി അഭിനയിക്കേണ്ട എന്നായിരുന്നു തീരുമാനം. മനസ്സിൽ ഇപ്പോഴും അഭിനയ മോഹമുണ്ടെന്ന് ഒന്നര വർഷം മുൻപായിരുന്നു തിരിച്ചറിഞ്ഞത്. തുടർന്ന് വീണ്ടും തിരികെ എത്തുകയായിരുന്നു. തുടർന്ന് മക്കൾ‌, അരയന്നങ്ങളുടെ വീട് എന്നീവയുടെ ഭാഗമായി. ഇപ്പോൾ പൗർണമി തിങ്കൾ ചെയ്യുന്നു. ഓറഞ്ചിനെ പോലെയുള്ള ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്ന ആളാണ് ഞാൻ.

    ഡിപ്രഷൻ


    ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഡിപ്രഷനിലേയ്ക്ക് പോയിരുന്നു . ഒന്നിലും സന്തോഷം തോന്നാത്ത അവസ്ഥയായിരുന്നു അത്. അല്ലെങ്കിൽ ഡിപ്രഷൻ സുഖമായി ആസ്വദിക്കുമായിരുന്നു.സ്വയം തോൽവിയാണ്, ഒന്നിനും കൊള്ളില്ല എന്നെല്ലാമുള്ള ചിന്തകൾ. അതിൽ നിന്നെല്ലാം പുറത്തു വരാനായി ഞാൻ മെഡിറ്റേഷനിലേയ്ക്കും ആത്മീയകാര്യങ്ങളിലേയ്ക്കും നീങ്ങി. ഇപ്പോൾ ഇത്തരം കാര്യങ്ങൾ കണ്ടെത്തുന്നതാണ് ഹോബി.തുമ്മയി ബന്ധപ്പെട്ട വിഡിയോകൾ കാണാന്‍ സമയം കണ്ടെത്തുന്നു.

    കൊറോണ  കാലത്തെ അനുഭവം

    17 മുതൽ വീട്ടിനകത്ത് തന്നെയാണ്. ചേർത്തലയിലാണ് വീട്. വൃത്തിയാക്കലാണ് പ്രധാന പണി. എന്നാൽ പൊടിയുടെ അലർജി എനിയ്ക്ക് തുമ്മൽ സമ്മാനിച്ചു. തൊട്ട് അടുത്ത ദിവസം പാൽ വാങ്ങാനായി അടുത്തുള്ള കടയിൽ പോയി. ചേട്ട ഒരു പായ്ക്കറ്റ് പാൽ എന്ന് പറഞ്ഞു തീർന്നില്ല അതിനും മുൻപ് നാല് തുമ്മൽ. ഇത് കണ്ട് എനിക്ക് കൊറോണയാണോ എന്നായി കടയിലെ ചേട്ടന്റെ സംശയം.കുറച്ചു ദിവസം ആ ചേട്ടന്റെ നിരീക്ഷണത്തിലായിരുന്നു ഞാൻ. ഈ അനുഭവം ഞാൻ മനോരമ പത്രത്തിലൂടെ പങ്കുവച്ചിരുന്നു,ഇതു വായിച്ച് എനിക്ക് കൊറോണ ആണെന്നു വരെ വിചാരിച്ചവരുണ്ട്. അങ്ങനെയൊക്കെ ചില അനുഭവങ്ങളുണ്ടായി.

    Read more about: actress serial
    English summary
    Actress Shemi Martin says About lokdown Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X