മകളെ പിരിഞ്ഞിട്ട് 100 ദിവസമായി! ശില്‍പ ബാലയെ ആശ്വസിപ്പിച്ച് ഭാവനയും പേളി മാണിയുമടക്കം താരങ്ങള്‍
വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും അവതാരകയുമായി മാറിയ താരമാണ് ശില്‍പ ബാല. വിവാഹശേഷവും സജീവമായി കരിയര്‍ മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു ശില്‍പ. ഭര്‍ത്താവ് വിഷ്ണുവിനും മകള്‍ യാമിയ്ക്കുമൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്നതിനെ കുറിച്ചും നടി പറയാറുണ്ട്.
എന്നാല്‍ ലോക്ഡൗണിലായതോടെ മകളെ കാണാന്‍ പറ്റാത്തതിന്റെ സങ്കടമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ശില്‍പ പങ്കുവെച്ചിരിക്കുന്നത്. ദുബായിലുള്ള തന്റെ കുടുംബത്തോടൊപ്പം വെക്കേഷന്‍ പ്ലാന്‍ ചെയ്തിരുന്നപ്പോഴാണ് കൊറോണയുടെ കടന്നു വരവ്. അങ്ങനെ ആ അത്ര മുടങ്ങുകയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മകള്‍ യാമിക ദുബായില്‍ ലോക്ഡൗണില്‍ പെട്ടുപോയിരിക്കുകയാണെന്നാണ് ശില്‍പ ഇപ്പോള്‍ പറയുന്നത്.

അവളെ വീഡിയോകോള്‍ വഴിയാണ് താനും വിഷ്ണുവും കാണുന്നത്. തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് മകളുള്ളത്. ഇന്ന് അവളെ പിരിഞ്ഞ് നിന്നിട്ട് നൂറാം ദിവസമാണെന്ന് കൂടി ശില്‍പ സൂചിപ്പിച്ചു. എന്നാല്‍ അവള്‍ സുരക്ഷതിമായ ഇടത്തും സുരക്ഷതിമായ കൈകളില്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ ആശ്വാസമാണ് തോന്നുന്നതെന്നും ശില്‍പ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസമായി ഒരുപാട് പേര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അവരുടെ കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഞാന്‍ കാണുന്നുണ്ട്. അതില്‍ കൂടുതലും ചെറുപ്പക്കാരികളായ അമ്മമാരാണ്. പതിനെട്ട് മുതല്‍ 25 വയസ് വരെ പ്രായമുള്ളവരാണ് അതില്‍ കൂടുതലും. എല്ലാവരും അവരുടെ ആശങ്കകളാണ് പങ്കുവെക്കാറുള്ളത്. ചിലര്‍ മൂന്ന് മാസത്തോളമായി അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും പങ്കാളികളെയും പിരിഞ്ഞ് താമസിക്കുന്നു. ഇതൊല്ലാം ആളുകള്‍ പങ്കുവെക്കുന്നത് ഞാന്‍ കാണുന്നുണ്ട്. എന്നാല്‍ എന്റെ കാര്യം ഇതുവരെ ഞാന്‍ പറഞ്ഞിരുന്നില്ലെന്നും ശില്‍പ സൂചിപ്പിച്ചു.

ശില്‍പയ്ക്ക് ആശ്വാസ വാക്കുകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം എത്തിയിരുന്നു. കൂട്ടത്തില്‍ ശില്‍പയുടെ അടുത്ത കൂട്ടുകാരിയും തെന്നിന്ത്യയിലെ പ്രമുഖ നടിയുമായ ഭാവനയും പേളി മാണിയുമൊക്കെ ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം. നീ ബോള്‍ഡായ സ്ത്രീയും അമ്മയും ഒക്കെ ആണ്. ഒരിക്കലും തളരാന്‍ പാടില്ല. എപ്പോഴും സ്‌ട്രോങ് ആയിരിക്ക്. ഈ അവസ്ഥയും കടന്ന് പോകും എന്നായിരുന്നു പേളിയുടെ കമന്റ്.


Click it and Unblock the Notifications











