'സങ്കടം വന്നാൽ‌ ഷാരൂഖ് ഖാൻ മാത്രമല്ല അച്ഛനും കരയും'; മകളെ തിരുത്തി നടി ശിൽപ ബാല

നമ്മുടെ സമൂഹത്തിൽ പണ്ട് മുതെ കുറേ തെറ്റായ ചിന്താ​ഗതികൾ കുത്തിവെച്ചിട്ടുണ്ട്. അവയിൽ പലതും തിരുത്തി എഴുതികൊണ്ടിരിക്കുകയാണ് ഇന്നത്തെ തലമുറ. അവയിൽ ഒന്നാണ് ആൺകുട്ടികൾ പൊതുമധ്യത്തിൽ കര‍ഞ്ഞാൽ അഭിമാനക്ഷതം ഉണ്ടാകും എന്നത്. കുഞ്ഞുങ്ങളായിരിക്കുമ്പോൾ പോലും ആൺകുട്ടികൾ കരയാൻ തുടങ്ങുമ്പോൾ മാതാപിതാക്കളും ചുറ്റുംകൂടി നിൽക്കുന്നവരും പോലും ആ കുട്ടിയെ ആശ്വസിപ്പിക്കുന്നത് 'അയ്യേ... ആൺകുട്ടികൾ ഇങ്ങനെ കരയാൻ പാടില്ല...' എന്ന് പറഞ്ഞാണ്.

കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും അത് കുഞ്ഞുങ്ങളിൽ‌ ഉണ്ടാക്കുന്ന മാനസീക പരിമുറുക്കം വലുതാണ്. ഇത്തരം തെറ്റായ രീതിയിലുള്ള അറിവുകൾ കുട്ടികളിലേക്ക് ഇനിയെങ്കിലും പകർന്ന് നൽകരുതെന്ന് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ അടക്കം കുറിപ്പുകൾ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോൾ നടി ശിൽപ ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഷാരൂഖ് ഖാൻ കരയുന്ന വീ‍ഡിയോ കാണുമ്പോൾ ആൺകുട്ടികൾ കരയുമോ എന്ന മകൾ യാമിയുടെ സംശയത്തിന് വളരെ മനോഹരമായാണ് ശിൽപ മറുപടി പറഞ്ഞ് കൊടുക്കുന്നത്.

വീണ്ടും അത്ഭുതപ്പെടുത്തി ശിൽപയും മകളും

സങ്കടവും കരച്ചിലുമൊന്നും ഉള്ളിലൊതുക്കേണ്ടതല്ലെന്നും അത് പ്രകടിപ്പിക്കുക തന്നെ വേണമെന്ന കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കളെ ബോധവാന്മാരാക്കുന്നതാണ് ശിൽപയുടെ വീഡിയോ. ശിൽപ ബാലയും മകൾ യാമിയും ചേർന്നുള്ള വിഡിയോയിൽ ഷാരൂഖ് ഖാൻ അങ്കിളെന്താ കരയുന്നേ...? എന്ന യാമിയുടെ ചോദ്യത്തിന് ഷാരൂഖ് ഖാന് വിഷമം വന്നിട്ടാണ് എന്നാണ് ശിൽപ ബാല നൽകിയ മറുപടി. അതോടെ അച്ഛൻ കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ അച്ഛനും കരയും എന്ന് ശിൽപബാല പറഞ്ഞു. അതിന് ബോയ്സ് കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ ആൺകുട്ടികളും പെൺകുട്ടികളും കരയുമെന്നും വികാരങ്ങൾ പ്രകടിപ്പിക്കണമെന്നും മകൾക്ക് പിന്നീട് ശിൽപ പറഞ്ഞ കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

ആൺകുട്ടികൾ കരയുമോ?

ശിൽപയുടേയും മകൾ യാമിയുടേയും വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ‌മീഡിയയിൽ ലഭിക്കുന്നത്. വളരെ നന്നായി മകൾക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്തുവെന്നും ഒരു സൂപ്പർ മദറാണ് ശിൽപ ബാലയെന്നുമൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. നിരവധി പേർ ശിൽപയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിട്ടുണ്ട്. 'ഏറ്റവും സൂപ്പറായ അമ്മയെയാണ് യാമിക്ക് ലഭിച്ചിരിക്കുന്നത്, ഏറ്റവും നല്ല ഉദാഹരണമാണ് ശിൽപ കാണിച്ച് തന്നത്' എന്നിങ്ങനെയാണ് കമന്റുകൾ ലഭിക്കുന്നത്. നേരത്തെ മകൾക്ക് സാനിറ്ററി പാഡിനെ കുറിച്ച് പറഞ്ഞ് കൊടുക്കുന്ന ശിൽപയുടെ വീഡിയോ വൈറലായിരുന്നു. 2016 ഓഗസ്റ്റ് 18ന് ആയിരുന്നു ശിൽപ ബാലയുടേയും ഡോ.വിഷ്ണു ഗോപാലിന്റെയും വിവാഹം. യാമികയ്ക്ക് ഇപ്പോൾ നാല് വയസാണ്. മകൾ പിറന്ന ശേഷം അനുഭവിച്ച പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥയെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് ശിൽപ ബാല എത്തിയിരുന്നു.

Recommended Video

Ashwathy Sreekumar At Rafi's Wedding | Chakkapazha Rafi Marriage | Filmibeat Malayalam
ശിൽപയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ

സൈക്കോളജി പഠിച്ചിട്ടുപോലും തനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷനാണെന്ന് തിരിച്ചറിയാൻ വൈകിയതും ബാത്‌റൂമിൽ പോയി കരഞ്ഞ് തീർത്തതും ഭർത്താവിന്റേയും വീട്ടുകാരുടേയും അകമഴിഞ്ഞ പിന്തുണ കൊണ്ട് അതിജീവിക്കാനായതിനെക്കുറിച്ചുമൊക്കെയാണ് ശിൽപ ബാല പങ്കുവെച്ചത്‌. തന്നെപ്പോലുള്ള അമ്മമാർക്ക് പ്രചോദനമാവാൻ വേണ്ടിയാണ് അനുഭവം പങ്കുവെച്ചതെന്നും ശിൽപബാല അന്ന പറഞ്ഞിരുന്നു. മകൾ മാത്രമല്ല താരത്തിന്റെ ഭർത്താവ് വിഷ്ണുവും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ശിൽപയ്ക്കൊപ്പം റീൽസുകളും വീഡിയോകളും ചെയ്ത് വിഷ്ണുവും സജീവമാണ്. ഇപ്പോൾ‌ ഒരു യുട്യൂബ് ചാനലും ശിൽപയ്ക്കുണ്ട്. കെമിസ്ട്രി, ഓർക്കുക വല്ലപ്പോഴും, ആ​ഗതൻ തുടങ്ങിയ സിനിമകളിലൂടെയാണ് ശിൽപ ബാല മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുന്ന ശിൽപ ബാല കുറച്ച് കാലം അവതാരകയായും തിളങ്ങിയിരുന്നു.

Read more about: shilpa bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X